FANDOM


1772-ൽ മലങ്കര സഭയിൽ നിന്ന് പിരിഞ്ഞുണ്ടായ സഭയാണ് മലബാർ സ്വതന്ത്ര സുറിയാനി സഭ. ഇതിന് തൊഴിയൂർ സഭ എന്നും അഞ്ഞൂർ സഭ എന്നും പേരുണ്ട്. തൃശ്ശൂർ ജില്ലയിലെ കുന്ദംകുളത്തിനടുത്തുള്ള തൊഴിയൂർ ആണ് ആസ്ഥാനം.

തുടക്കം തിരുത്തുക

1751-ൽ മാർ ബസേലിയോസ് ശക്രള്ള കാതോലിക്കോസിനോടൊപ്പം കേരളത്തിലെത്തിയ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, 1772-ൽ കാട്ടുമങ്ങാട്ട് അബ്രഹാം റമ്പാനെ കൂറിലോസ് എന്ന പേരിൽ മെത്രാനായി വാഴിച്ചതോടെയാണ് ഈ സഭയുടെ തുടക്കം . അന്നത്തെ മലങ്കര മെത്രാപ്പോലീത്തയ്ക്ക് സമാന്തരമായി വാഴിയ്ക്കപ്പെട്ടതായതിനാൽ‍ മലങ്കര മെത്രാപ്പോലീത്ത ഇതിനെ എതിർത്തു. തിരുവിതാംകൂർ, കൊച്ചി സർക്കാരുകൾ നിയമസാധുത്വം നല്കാത്തതിനാൽ പുതിയ മെത്രാൻ സഹോദരനായ ഗീവറുഗീസ് റമ്പാനോടൊപ്പം അഭയാർത്ഥിയായി ബ്രിട്ടീഷ് മലബാറിലെ ആഞ്ഞൂർ എന്ന സ്ഥലത്തേയ്ക്കും അവിടെ നിന്ന് തൊഴിയൂർ എന്ന സ്ഥലത്തേയ്ക്കും പോയി . അവിടെ താമസിച്ചു് പുതിയ ഒരു പള്ളിയും സഭയും കെട്ടിപ്പടുത്തു.

ജോസഫ് മാർ കൂറിലോസ് വലിയ മെത്രാപ്പോലീത്ത, സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത എന്നിവരാണ് ഇപ്പോൾ സഭയുടെ മേൽപട്ടകാർ‍.

മലങ്കരയിലെ ഇതര സഭകളുമായുള്ള ബന്ധംതിരുത്തുക

പിന്നീടു്, ഈ സഭ നിർണായകഘട്ടങ്ങളിൽ മെത്രാൻ വാഴ്ച നടത്താൻ സഹായിച്ചു് മലങ്കര സഭയെ പ്രതിസന്ധികളിൽ നിന്ന് മൂന്ന് വട്ടം കരകയറ്റിയിട്ടുണ്ട്. തൊഴിയൂർ സഭാദ്ധ്യക്ഷൻ കിടങ്ങൻ ഗീവറുഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത (1811-1829)യാണ് മലങ്കരയുടെ മാർ ദിവന്നാസിയോസ് രണ്ടാമൻ , പുന്നത്ര മാർ ദിവന്നാസിയോസ്, ചേപ്പാട്ട് മാർ ദിവന്നാസിയോസ് എന്നീ മെത്രാപ്പോലീത്തമാരെ വാഴിച്ചത്.

മലബാർ സ്വതന്ത്ര സുറിയാനി സഭ മാർത്തോമ്മാ സഭയുമായി പൂർണ്ണ സംസർഗത്തിൽ കഴിയുന്നു. മെത്രാൻ അഭിഷേക ചടങ്ങുകളിൽ ഇരുസഭകളും അന്യോന്യം പങ്കെടുക്കണമെന്ന ധാരന നിലവിലുണ്ട്. എങ്കിലും വിശ്വാസപരമായി മാർത്തോമ്മാ സഭയുമായി പൂർണ്ണ ഐക്യമില്ല. മാർത്തോമ സഭയുടെ നവീകരണ ആശയങ്ങൾ മലബാർ സ്വതന്ത്ര സുറിയാനി സഭ സ്വീകരിക്കുന്നുമില്ല.

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.