FANDOM


ക്രൈസ്തവ ജീവിതത്തിന്റെയും ധാര്‍മ്മികതയുടെയും ദൈവശാസ്ത്രത്തിന്റെയും ആണിക്കല്ലാണു സ്നേഹം. ആധുനിക സമൂഹം വളരെ വികലമായി ഉപയോഗിക്കുന്ന ഒരു വാക്കാണു ഇത്. എല്ലാ പുണ്യങ്ങളിലും വച്ച് ഏറ്റവും മഹത്തരമെന്ന് പൌലോസ് വിശേഷിപ്പിച്ചത് സ്നേഹത്തെയാണു. സ്നേഹത്തെ ഉപവി എന്നും വിശേഷിപ്പിക്കുന്നു.

" നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും കൂടെ സ്നേഹിക്കുക". ഇതാണ്‌ പ്രധാനവും പ്രഥമവുമായ കല്പന. രണ്ടാമത്തെ കല്പനയും ഇതിന്‌ തുല്യം തന്നെ. അതായത് നിന്നെപോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കുക ( മത്താ 22, 37-39)." ദൈവവും അയല്‍ക്കാരനും ഉപവിയുടെ രണ്ടു വ്യത്യസ്ത വിഷയങ്ങളാണെന്ന ധാരണയില്‍ ദൈവസ്നേഹവും പരസ്നേഹവും വ്യത്യസ്ത പുണ്യങ്ങളാണെന്ന് വാദിക്കുന്നവരുണ്ട്‌.

ദൈവസ്നേഹവും സഹോദരസ്നേഹവുംതിരുത്തുക

രണ്ട് വ്യത്യസ്ത കല്പനകളാണെന്ന്‌ ഈശോ വ്യക്തമാക്കുന്നു. ഇവ രണ്ടും വ്യത്യസ്ത കല്പനകളാണെങ്കിലും ഒരേ പുണ്യം തന്നെയാണ്‌. സഹോദരനെ സ്നേഹിക്കുന്നതിലൂടെ ദൈവത്തെയും ദൈവത്തെ സ്നേഹിക്കുന്നതിലൂടെ സഹോദരനേയുമാണ്‌ സ്നേഹിക്കുക.

ആരാണ്‌ അയല്‍ക്കാരന്‍ എന്നത് ഇവിടെ പ്രസക്തമാണ്‌. എന്റെ സ്നേഹവും സഹായവും ആവശ്യമുള്ളവനാണ്‌ എന്റെ അയല്‍ക്കാരന്‍. നല്ല സമരിയക്കാരന്റെ ഉപമയിലൂടെ ഈശോ ഈ വസ്തുത വ്യക്തമാക്കുന്നു ( ലൂക്കാ 10, 25-37). സഹായം അര്‍ഹിക്കുന്ന ഏതൊരുവനും അയല്‍ക്കാരനാണ്‌. ഈശോയുടെ ജീവിതത്തില്‍ പാപികളോട് ഈശോ കാണിച്ചിട്ടുള്ള സവിശേഷ പരിഗണന പ്രത്യേകം ശ്രദ്ധേയമാണ്‌.

അപരന്‌ അവകാശപെട്ടത്‌ കൊടുക്കുന്നത്‌ നീതിയാണ്‌. എന്നാല്‍ സഹായിക്കുന്നതിന്‌ നീതിയുടെ നിയമത്തേക്കാള്‍ ഉപവിയുടെ നിയമത്തിനായിരിക്കണം പരിഗണന നല്കേണ്ടത്‌. നാം സഹയം നല്‍കുന്നത്‌ നമ്മുടെതില്‍ നിന്നുമായിരികണം. എത്രയും പെട്ടെന്ന്‌ നല്കുകയും വേണം. സഹായം സ്വീകരിക്കുന്നവന്‌ പ്രയോജനപ്പെടണം. രഹസ്യമായിട്ടായിരികണം ഉപവി നല്‍കേണ്ടത്‌ (മത്താ 6,3). സന്തോഷത്തോടെ കൊടുക്കുമ്പോഴാണ്‌ ഉപവി അര്‍ത്ഥവത്താകുന്നത്‌.

അവലംബം

പത്തുകല്പനകള്‍, വടക്കേടം ജോസ്, കോട്ടയം

"http://sabhakosam.wikia.com/wiki/%E0%B4%B8%E0%B5%8D%E0%B4%A8%E0%B5%87%E0%B4%B9%E0%B4%82?oldid=868" എന്ന താളിൽനിന്നു ശേഖരിച്ചത്

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.