Sabhakosam Wiki
Advertisement

ഈ ലേഖനം‌ പരമ്പരാഗത (ക്ലാസിക്) സുറിയാനി ഭാഷയെക്കുറിച്ചാണ്‌. സമകാലീന സുറിയാനി ഭാഷയെക്കുറിച്ചറിയാന്‍ ഇവിടെ ഞെക്കുക. മറ്റ് അറിവുകള്‍ക്ക് ഇവിടെയും.

മാര്‍തോമ്മാക്രിസ്ത്യാനികളുടെ ഔദ്യോഗിക ആരാധനാ ഭാഷയാണ്‌ സുറിയാനി. ഈശോയും ശ്ലീഹന്മാരും സംസാരിച്ചിരുന്ന ഭാഷ സുറിയാനി ആയിരുന്നതിനാലും തോമാശ്ലീഹാ കേരളക്കരയിലെത്തിയപ്പോള്‍ അറമായ സംസാരിച്ചിരുന്ന യഹൂദര്‍ ഇവിടെയുണ്ടായിരുന്നതിനാലുമാണ്‌ സുറിയാനി ഔദ്യോഗിക ആരാധനാ ഭാഷയായത്. കൂടാതെ മാര്‍തോമ്മാക്രിസ്ത്യാനികള്‍ സുറിയാനി ഭാഷ ഉപയോഗിക്കുന്ന എദേസായിലെ സഭയുമായി തങ്ങളുടെ ആരാധനാക്രമ പൈത്രുകം പങ്കുവച്ചിരുന്നു എന്നതും ഇതിനു കാരണമാണ്‌. സുറിയാനി ഭാഷയിലെ ബൈബിള്‍ പ്ശീത്ത എന്നാണ്‌ അറിയപ്പെടുന്നത്.

മെസപ്പൊട്ടോമിയ മുതല്‍ ഈജിപ്ത് വരെ വ്യപിച്ചു കിടക്കുന്ന വളരെ ഫലപുയിഷ്ഠമായ ഭൂപ്രദേശത്ത് നിലവിലിരുന്ന മദ്ധ്യ അറാമിക് ഭാഷയുടെ ഒരു വകഭേദമാണ്‌ സുറിയാനി (ܠܫܢܐ ܣܘܪܝܝܐ leššānā Suryāyā). നാലു മുതല്‍ 8-ആം നൂറ്റാണ്ടു വരെ മധ്യേഷ്യയില്‍ പ്രചരിച്ചിരുന്ന പ്രധാന സാഹിത്യ ഭാഷയുമായിരുന്നു ഇത്[1]. എദേസായിലെ ക്ലാസിക്കല്‍ ഭാഷയായിരുന്ന സുറിയാനിക്ക് വളരെ വിപുലമായ സാഹിത്യ പൈത്രുകം ഉണ്ടായിരുന്നു.

ചൈനയുടെ പൂര്‍വ്വദിക്കിലും ഭാരതത്തിലെ മലബാറിലും (കേരളം) വരെയെത്തിയ ക്രൈസ്തവ മതത്തിന്റെയും സംസ്കാരത്തിന്റെയും വാഹിനിഭാഷയായിരുന്നു സുറിയാനി. ഇക്കാലങ്ങളില്‍ അറബികളും, ഒരുപരിധി വരെ പേര്‍ഷ്യക്കാരും വിനിമയ ഭാഷയായി സുറിയാനി ഉപയോഗിച്ചിരുന്നു. എട്ടാം നൂറ്റണ്ടില്‍ വികസിച്ച അറബി ഭാഷക്കു അടിസ്ഥാനപരമായ സാംസ്കാരിക സാഹിത്യ സംഭാവനകള്‍ ക്രൈസ്തവഭാഷയായ സുറിയാനി നല്‍കിയിട്ടുണ്ട്.

ഭാഷാ വകഭേദം[]

ആഫ്രോ-ഏഷ്യാറ്റിക് ഭാഷാകുടുമ്പത്തിലെ സെമിറ്റിക് ഉപഭാഷാ വിഭാഗത്തില്പെടുന്ന പശ്ചിമ സെമിറ്റിക് ശാഖയിലെ അരമായിക് ഭാഷാ ഗണത്തിലാണ്‌ സുറിയാനിയെ വര്‍ഗ്ഗീകരിച്ചിരിക്കുന്നത്. സുറിയാനിക്ക് സ്വന്തമായി അക്ഷരമാലയുണ്ട്.


അവലമ്പം[]

  1. Beyer, K., The Aramaic Language: its distribution and subdivisions|coauthors=John F. Healey (trans.) 44, isbn: 3-525-53573-2

അപൂര്‍ണ്ണ ലേഖനം

ഇതു പൂര്‍ത്തിയാക്കാന്‍ ആംഗലേയ വിക്കി താളിന്റെ സഹായം തേടുക

ഇതു പൂര്‍ത്തിയാക്കാന്‍ ആംഗലേയ വിക്കി താളിന്റെ സഹായം തേടുക

ഇതു പൂര്‍ത്തിയാക്കാന്‍ ആംഗലേയ വിക്കി താളിന്റെ സഹായം തേടുക

Advertisement