FANDOM


സീറോമലബാർ ഹയരാർക്കിതിരുത്തുക

സീറോമലബാർ ഹയരാർക്കി കൂടുതൽ അറിയാൻ >>

മേജർ ആർക്കി എപ്പിസ്കോപ്പൽ‍ സഭതിരുത്തുക

തദ്ദേശീയ മെത്രാൻമാരും രൂപതകളും ലഭ്യമായെങ്കിലും സഭയുടെ അധികാരപരിധി തെക്ക് പമ്പയാറിനും വടക്കു ഭാരതപ്പുഴക്കുമിടയിൽ മാത്രമായി ചുരുങ്ങി. 1951ൽ തലശേരി രൂപത സ്ഥാപിതമായതോടെ വടക്കോട്ടേക്കു സഭക്കു വികസിക്കാനായി. 1962ൽ ഛാന്ദാ എന്ന മിഷൻ രൂപതാ സ്ഥാപിക്കപ്പെട്ടതോടെ കേരളത്തിനു പുറത്തേക്കും ഭൂമിശാസ്ത്ര അധികാരപരിധി വ്യാപിക്കപ്പെട്ടു. 1982ൽ സീറോ മലബാർ സഭയെ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി ഉയർത്തി. സഭയുടെ അധിപൻ ശ്രേഷ്ട മെത്രാപ്പോലീത്തായും(മേജർ ആർച്ചുബിഷപ്പ്). സഭക്കു ഇന്നു കേരളത്തിനകത്തും പുറത്തുമായി 27 രൂപതകളുണ്ടു. നിരവധി പട്ടണങ്ങളിലും നഗരങ്ങളിലും പ്രവാസികളായിക്കഴിയുന്ന സഭാതനയർക്ക് സ്വന്തം റീത്തിഅജപാലന ആത്മീയ ആവശ്യങ്ങൾ നിർവഹിക്കാൻ അധികാര പരിധി വ്യാപിപ്പിക്കേണ്ടതുണ്ട്.

ദൈവവിളികളാൽ സമ്പുഷ്ടമാണു സീറോ മലബാർ സഭ. ഭാരതത്തിലെ 70% സന്യാസിനികളും 60% സന്യാസി വൈദികരും കേരളത്തിലെ സീറോ മലബാർ സഭയിൽ നിന്നുള്ളവരാണ്. ഈ സഭയിൽ പുരുഷൻമാരുടെ അഞ്ച് സന്യാസസമൂഹങ്ങളും ഒരു അപ്പസ്തോലിക സമൂഹവും രണ്ട് സഹോദര സന്യാസ സമൂഹങ്ങളും പതിനെട്ടു സന്യാസിനി സമൂഹങ്ങളും ഉണ്ട്. ബനഡിക്ടൈൻ ആധ്യാത്മികതയിലുള്ള ഒരു മൊണസ്റ്ററിയും ഏതാനും ആശ്രമങ്ങളും ഉണ്ട് . സഭക്കു സ്വന്തമായി വൈദിക പരിശീലന കേന്ദ്രങ്ങളുണ്ട്. വിശുദ്ധജീവിതം നയിച്ച അനേകം സഭാതനയൻമാരിൽ ചിലരെ വാഴ്ത്തപെട്ടവരുടെയും വിശുദ്ധൻമാരുടേയും പട്ടികയിലേക്ക് ഉയർ ത്തിയിട്ടുണ്ട്. ഭരണങ്ങാനത്തെ അൽഫോൻസാമ്മ സഭയിൽ നിന്നു വിശുദ്ധ പദവിയിലേക്കു ഉയർത്തപ്പെട്ട സന്യാസിനിയാണ്.

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.