Sabhakosam Wiki
Advertisement

Template:ഫലകം:പരിഹാരപ്പെട്ടി

പ്രേഷിതപ്രവർത്തനത്തിനുള്ള അവകാശം[]

ഓരോ വ്യക്തിസഭയ്ക്കും തങ്ങൾക്കു ലഭിച്ച സുവിശേഷവും തങ്ങളുടെ ശ്ലൈഹിക പാരമ്പര്യവും പ്രഘോഷിക്കുവാനുള്ള ദൈവദത്തമായ കടമയും അവകാശവും ഉണ്ട്. സുവിശേഷം പ്രഘോഷിക്കാനുള്ള കടമയിൽ നിന്ന് ആർക്കും ഒഴിയാൻ ആവില്ല എന്ന് പൗലോസ് ശ്ലീഹാ പറയുന്നു (1 കൊറി. 9:16)). ഈ കടമ ഈശോ നൽകിയ കല്പനയിൽ നിന്നു മാത്രമല്ല ഉണ്ടാകുന്നത്, മറിച്ചു സഭയിലൂടെ ഒരുവന് ലഭ്യമാകുന്ന വചനാനുഭവത്തിന്റെ ശക്തിയാലും ആണു[1]. അപ്പസ്തോലന്മാരുടെ നടപടിയിൽ ഈ ആശയം ആവർത്തിച്ചു പ്രകടമാകുന്നുണ്ട് (നട. 4: 33; 8: 4)

സീറോ മലബാർ സഭയുടെ പ്രേഷിതപ്രവർത്തനം[]

മറ്റേതൊരു സഭയെയും പോലെ സീറോ മലബാർ സഭയും പൂർണ്ണതയുള്ള ഒരു വ്യക്തി സഭ ആയതിനാൽ പ്രേഷിതപ്രവർത്തനം നടത്താനുള്ള അവകാശവും കടമയും ഈ സഭയ്ക്കു ഉണ്ട്. അത് സീറോ മലബാർ സഭയുടെ വിശ്വാസ ഉറവിടങ്ങളായ ആരാധനാക്രമം, ആത്മീയ പൈതൃകം, ദൈവശാസ്ത്രം എന്നീ പാരമ്പര്യത്തിൽ അടിയുറച്ച് ആയിരിക്കണം. കഴിഞ്ഞ നാലു നൂറ്റാണ്ടുകളിൽ ഇക്കാര്യത്തിൽ സഭയുടെ സ്ഥിതി ആശാവഹമോ ആദർശത്തിലൂന്നിയതൊ അല്ല. കാലത്തിന്റെ ഒഴുക്കിൽ സീറോമലബാർ സഭക്കു മേൽ റോമാ മാർപ്പാപ്പ ഭൂമിശാസ്ത്രപരമായ പരിധി നിർണ്ണയിച്ഛിരുന്നത് സുവിശേഷ മൂല്യങ്ങൾക്കോ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പഠനങ്ങൾക്കോ നിരക്കുന്നതല്ല. [2]

അവലംബം

  1. വെള്ളാനിക്കൽ, 2009. സീറോമലബാർ സഭയുടെ സുവിശേഷവത്കരണ ദൗത്യം
  2. വെള്ളാനിക്കൽ, 2009 സീറോമലബാർ സഭയുടെ സുവിശേഷവത്കരണ ദൗത്യം

വർഗ്ഗം: സീറോ മലബാർ സഭ വർഗ്ഗം: പ്രേഷിതപ്രവർത്തനം

Advertisement