Sabhakosam Wiki
Advertisement

കത്തോലിക്കാ സഭയിലെ പൗരസ്ത്യറീത്തിൽപെട്ട മേജർ ആർക്കി എപ്പിസ്കോപ്പൽ സ്വയംഭരണ സഭയാണ് സീറോ മലങ്കര സഭ. ഓർത്തഡോക്സ് സഭയിലെ ബഥനി സന്യാസ സമൂഹങ്ങളുടെ മെത്രാപ്പോലീത്തയായിരുന്ന ഗീവർഗീസ് മാർ ഇവാനിയോസ് 1930 സെപ്റ്റംബർ 20 നു് റോമൻ കത്തോലിക്കാ സഭയിൽ ചേർന്നതോടെയാണു് സിറോ മലങ്കര റീത്തു് റോമൻ കത്തോലിക്കാ സഭ രൂപംകൊണ്ടത്.


ആർക്കി എപ്പിസ്കോപ്പൽ സ്വയംഭരണ സഭയായിരുന്ന സീറോ മലങ്കര സഭയെ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 2005 ഫെബ്രുവരി10-നു് മേജർ ആർക്കി എപ്പിസ്കോപ്പൽ സ്വയംഭരണ സഭയായി ഉയർത്തി. ബസേലിയോസ് മാർ ക്ലീമിസ് ആണു് 2007 മാർച്ച് 5 മുതൽ ഈ സഭയുടെ മേജർ ആർച്ചുബിഷപ്പ്. കേരളത്തിൽ അഞ്ചും തമിഴ്‌നാട്ടിൽ ഒന്നും രൂപതകൾ ഉണ്ട്.


കാണുക‍[]

Template:കേരളത്തിലെ ക്രൈസ്തവ സഭകൾ വിഭാഗം:കേരളത്തിലെ ക്രൈസ്തവ സഭകൾ വർഗ്ഗം:പൗരസ്ത്യ കത്തോലിക്കാ സഭകൾ

Advertisement