FANDOM


ഈ താള്‍ സഭാകോശത്തിന്റെ ഔദ്യോഗിക മാര്‍ഗ്ഗരേഖയായി കണക്കാക്കുന്നു. എല്ലാ ഉപയോക്താക്കളും നവലേഖകരും ഈ മാര്‍ഗ്ഗരേഖകള്‍ പിന്തുടരേണ്ടതുണ്ടെന്ന് സഭാകോശത്തിന്റെ ലേഖകര്‍ അഭിലഷിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങള്‍ മാറ്റമില്ലാത്തതൊന്നുമല്ല. സാമാന്യബോധത്തിനും സന്ദര്‍ഭത്തിനും ചേര്‍ത്തായിരിക്കണം ഇവ ഉപയോഗിക്കേണ്ടത്. ഈ താള്‍ തിരുത്തുവാന്‍ താങ്കള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, ആ പ്രവൃത്തി സര്‍വ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാല്‍ സംവാദം താളില്‍ രേഖപ്പെടുത്തുക.
നയങ്ങളും മാര്‍ഗ്ഗരേഖകളും
ലേഖനങ്ങളില്‍
സന്തുലിതമായ കാഴ്ചപ്പാട്
പരിശോധനായോഗ്യങ്ങള്‍ മാത്രം
പുതിയ കണ്ടെത്തലുകള്‍ അരുത്
സഭാകോശം എന്തൊക്കെയല്ല
ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാന്‍
സമവായം
ശുഭപ്രതീക്ഷയോടെ പ്രവര്‍ത്തിക്കുക
വ്യക്തിപരമായി ആക്രമിക്കരുത്
മര്യാദകള്‍, നിയമസംഹിത
ധൈര്യശാലിയാകുക
സം‌വാദത്തിലെ മര്യാദകള്‍
ഉപയോക്തൃനാമം തിരഞ്ഞെടുക്കുമ്പോള്‍
സാങ്കേതിക കാര്യങ്ങള്‍
ശൈലീപുസ്തകം, വിന്യാസം
ചിത്രങ്ങള്‍ ചേര്‍ക്കുമ്പോള്‍
ജീവചരിത്രം
ആത്മകഥ
ജീവിച്ചിരിക്കുന്ന വ്യക്തികളുടെ
ജീവചരിത്രങ്ങള്‍

വിക്കിപീഡിയയില്‍ ലേഖനങ്ങളെഴുതുമ്പോള്‍ സ്വീകരിക്കേണ്ട ശൈലികളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ചില പദങ്ങളുടെയും പ്രയോഗങ്ങളുടെയും കാര്യത്തില്‍ ഐക്യരൂപ്യമുണ്ടാക്കുവാന്‍ ഈ താളിലെ നിര്‍ദ്ദേശങ്ങള്‍ ഏവരും പാലിക്കുവാന്‍ ശ്രദ്ധിക്കുക.

മാസങ്ങളുടെ പേരുകള്‍

ഇംഗ്ലീഷ് ഉച്ചാരണത്തിനനുസരിച്ചുള്ള രീതിയിലാവണം മാസങ്ങളുടെ പേരുകള്‍ എഴുതേണ്ടത്.

 • ജനുവരി
ജാനുവരി, ജനവരി എന്നീ വകഭേദങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
 • ഫെബ്രുവരി
ഫിബ്രവരി, ഫെബ്രവരി എന്നിവ ഒഴിവാക്കുക
 • മാര്‍ച്ച്
 • ഏപ്രില്‍
അപ്രീല്‍, എപ്രീല്‍, ഏപ്രീല്‍ എന്നിവ ഒഴിവാക്കുക
 • മേയ്
മെയ്, മെയ്യ് എന്നിവ ഒഴിവാക്കുക
 • ജൂണ്‍
 • ജുലൈ
ജൂലായ്, ജുലായ് എന്നിവ ഒഴിവാക്കുക
 • ഓഗസ്റ്റ്
ആഗസ്റ്റ്, ആഗസ്ത്, ഓഗസ്ത് എന്നിവ ഒഴിവാക്കുക
 • സെപ്റ്റംബര്‍
സെപ്തംബര്‍, സെപ്റ്റമ്പര്‍, സെപ്തമ്പര്‍ എന്നിവ ഒഴിവാക്കുക
 • ഒക്ടോബര്‍
ഒക്റ്റോബര്‍ ഒഴിവാക്കുക
 • നവംബര്‍
നവമ്പര്‍ ഒഴിവാക്കുക
 • ഡിസംബര്‍
ഡിസമ്പര്‍ ഒഴിവാക്കുക

ഭൂമിശാസ്ത്ര നാമങ്ങള്‍

 • ഇന്ത്യ
ഇന്‍‌ഡ്യ എന്ന രൂപമാണ് കൂടുതല്‍ യോജിച്ചതെന്ന ഒരുവാദമുണ്ട്. എങ്കില്‍തന്നെയും ഏതാണ്ട് സാര്‍വത്രികമായി ഉപയോഗിക്കപ്പെടുന്ന രൂപമെന്ന നിലയില്‍ ഇന്ത്യ എന്നെഴുതുക.
 • ഓസ്ട്രേലിയ
ആസ്ത്രേലിയ ഒഴിവാക്കണം
 • ഓസ്ട്രിയ
ആസ്ത്രിയ ഒഴിവാക്കണം

നിര്‍ബന്ധമായും ഒഴിവാക്കേണ്ട പ്രയോഗങ്ങള്‍

 • പേരുകള്‍ക്കു മുന്നില്‍ ശ്രീ, ശ്രീമതി എന്നിവ ചേര്‍ക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കണം.
 • പേരുകള്‍ക്കൊപ്പം മാസ്റ്റര്‍, മാഷ്,ടീച്ചര്‍ എന്നിങ്ങനെയൊക്കെ കേരളത്തില്‍ പ്രയോഗിക്കുമെങ്കിലും വിക്കിപീഡിയ ലേഖനങ്ങളില്‍ അവ ആവശ്യമില്ല. (ഉദാ: പി.കെ. ശ്രീമതി. പി.കെ.ശ്രീമതി ടീച്ചര്‍ വേണ്ട)

എന്നാല്‍ ഒരു വ്യക്തി അറിയപ്പെടുന്നത് യഥാര്‍ത്ഥനാമത്തിലല്ലെങ്കില്‍, പൊതുവേ അറിയപ്പെടുന്ന പേര്‌ ലേഖനങ്ങളില്‍ ഉപയോഗിക്കാം.

റഫറന്‍സുകള്‍

വിശ്വസിക്കാവുന്ന ആധികാരിക ഉറവിടങ്ങള്‍ റഫറന്‍‌സായി ചേര്‍ക്കുക എന്നതാണ് പൊതുവായ കീഴ്‌വഴക്കം.

അതായത് “സി.പി.എം. തീവ്രവാദ സംഘടനയാണ്” എന്നൊരു പ്രസ്താവന എഴുതിയശേഷം ആ വാദം ഉന്നയിക്കുന്ന ഏതെങ്കിലും സി.പി.എം. വിരുദ്ധ പ്രസിദ്ധീകരണങ്ങളുടെ ലിങ്കു നല്‍കുകയല്ല ശരിയായ നടപടി. തീവ്രവാദ സംഘടനകള്‍ തുടങ്ങിയ വിവാദ വിഷയങ്ങളില്‍ അത്തരം വിഷയങ്ങളിലുള്ള കോടതി ഉത്തരവുകള്‍, വിവിധ സര്‍ക്കാര്‍ ഉത്തരവുകളുടെയോ റിപ്പോര്‍ട്ടുകളുടെയോ ലിങ്കുകള്‍ , അവ സംബന്ധിച്ച വാര്‍ത്തകള്‍, അംഗീകൃത വര്‍ത്തമാന പത്രങ്ങളുടെ ലിങ്കുകള്‍ ഇവയൊക്കെ നല്‍കുകയാണുത്തമം.

ഒരു സംഘടനയെക്കുറിച്ചുള്ള വിവാദ വിഷയം കൈകാര്യം ചെയ്യുമ്പോള്‍ ആ സംഘടനയുടെ മുഖപത്രത്തേക്കാള്‍ അതു സംബന്ധിച്ച് സ്വതന്ത്ര മാധ്യമങ്ങളുടെ ലേഖനങ്ങള്‍ ലിങ്കുകളായി നല്‍കുകയാണുചിതം.

രാജ്യാന്തര പ്രശ്നങ്ങളില്‍ നിഷ്പക്ഷ ഏജന്‍‌സികളുടെ ലിങ്കുകള്‍ നല്‍കുമ്പോള്‍ കൂടുതല്‍ വ്യക്തത കൈവരുമെന്നു തോന്നുന്നു.

ഓപ്പണ്‍ ഡിസ്കഷന്‍ ഫോറങ്ങള്‍, ചാറ്റ് ഫോറങ്ങള്‍, ബ്ലോഗുകളിലെ കമന്റുകള്‍ ഇവ ആധികാരിക തെളിവുകളായി സ്വീകരിച്ച് അവതരിപ്പിക്കരുത്. എന്നാല്‍ വ്യക്തമായ തെളിവുകളോടെയും റഫറന്‍‌സുകളുടെയും എഴുതപ്പെട്ട ബ്ലോഗ് ലേഖനങ്ങള്‍ തെളിവുകളായി സ്വീകരിക്കാം.

നമ്മുടെ അഭിപ്രായങ്ങള്‍ക്ക് ബലം വര്‍ദ്ധിപ്പിക്കാനല്ല, മറിച്ച് ലേഖനത്തിന്റെ ആധികാരികത ഉറപ്പുവരുത്താനാണ് റഫറന്‍‌സുകള്‍ എന്ന കാര്യം മറക്കാതിരിക്കുക.


റെഫറന്‍സുകള്‍ നല്‍കുന്നതിനുള്ള വിക്കിവിന്യാസങ്ങളെക്കുറിച്ചറിയാന്‍ എഡിറ്റിങ് വഴികാട്ടി എന്ന സഹായം താള്‍ കാണുകജനന-മരണതീയതികള്‍ നല്‍കേണ്ട ശൈലി

മരണമടഞ്ഞ വ്യക്തികള്‍ക്ക്: ഉദാ: മഹാത്മാ ഗാന്ധി (ഒക്ടോബര്‍ 2, 1869 - ജനുവരി 30, 1948) എന്ന രീതി

ജീവിച്ചിരിക്കുന്ന വ്യക്തികള്‍ക്ക്: ഉദാ: വി.എസ്. അച്യുതാനന്ദന്‍ (ജനനം: ഒക്ടോബര്‍ 23, 1923 - ) എന്ന രീതി.

വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍ ചുരുക്കിയെഴുതുമ്പോള്‍

വ്യക്തികളുടെയോ സ്ഥാപനങ്ങളുടേയോ പേരുകള്‍ ചുരുക്കിയെഴുതുമ്പോള്‍ താഴെ പറയുന്ന ശൈലി അവലംബിക്കുക.

എസ്.കെ. പൊറ്റെക്കാട്ട് / എം.ടി. വാസുദേവന്‍ നായര്‍/ബി.ബി.സി. - അഭികാമ്യം
എസ് കെ പൊറ്റെക്കാട്ട് / എസ്. കെ. പൊറ്റെക്കാട്ട് / എസ്.കെ പൊറ്റെക്കാട്ട് /എസ്. കെ. പൊറ്റെക്കാട്ട്- അനഭികാമ്യം

മറ്റു ശൈലീ പുസ്തകങ്ങള്‍

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.