FANDOM


വലിയ സന്തോഷത്തിന്റെ അവസരമായ ഉയർപ്പുകാലം പെന്തക്കൂസ്താത്തിരുനാളോടെ അവസാനിക്കുന്നു. ശ്ലീഹൻമാർ പരിശുദ്ധാത്മാവിനെ സ്വീകരിച്ചശേഷം ലോകത്തിന്റെ അതിർത്തികൾ വരെ കർത്താവിനു സാക്ഷ്യം വഹിക്കുവാനും സുവിശേഷം അറിയിക്കുവാനുമായി പുറപ്പെട്ടു. സഭയുടെ വളർച്ചയ്ക്കു അടിസ്ഥാനമിടാനുള്ള ശ്ലീഹൻമാരുടെ പ്രേഷിതയത്നങ്ങളെയാണു ശ്ലീഹാക്കാലം അനുസ്മരിപ്പിക്കുന്നത്. ശ്ലീഹന്മാർ ചെയ്ത അത്ഭുതങ്ങളോടൊപ്പം അവർ സഹിച്ച മർദ്ദനങ്ങളും ധ്യാനവിഷയമാകുന്നു. ശ്ലീഹന്മാർ സ്വീകരിച്ച പരിശുദ്ധാത്മാവിനെ സ്തുതിക്കുവാനും ഇക്കാലത്തു അവസരമുണ്ടാകണം.

ആരാധനാവത്സരം

കാണുക> ആരാധനക്രമ വത്സരത്തിലെ വിവിധ കാലങ്ങൾ

കടപ്പാട്. മാർ ജോസഫ് പവ്വത്തിൽ, ജീവിതം മാതൃസഭയൊടൊത്ത് ,ദനഹാ പ്രസിദ്ധീകരണം, മാങ്ങാനം