FANDOM


സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പായിരുന്നു കർദ്ദിനാൾ മാർ വർക്കി വിതയത്തിൽ (1927 മേയ് 29 - 2011 ഏപ്രിൽ 1). കേരളത്തിലെ മൂന്നാമത്തെ കർദിനാളായിരുന്ന ഇദ്ദേഹം എറണാകുളം-അങ്കമാലി രൂപതയുടെ ബിഷപ്പുമായിരുന്നു.

ജീവിതരേഖ തിരുത്തുക

എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ ജസ്റ്റിസ് ജോസഫ് വിതയത്തിൽ - ത്രേസ്യാമ്മ ദമ്പതികളുടെ എട്ടു മക്കളിൽ രണ്ടാമനായി 1927-മേയ് 29 നാണ് വർക്കി വിതയത്തിൽ ജനിച്ചത് [1]. വി.ജെ.വർക്കി എന്നായിരുന്നു ആദ്യനാമം. വടക്കൻ പറവൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും തൃശിനാപ്പള്ളി സെന്റ് ജോസഫ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായി കലാലയപഠനവും അദ്ദേഹം നടത്തി. രസതന്ത്രത്തിലായിരുന്നു ബിരുദം നേടിയത്. 1947 ഓഗസ്റ്റ് 2-ന് ദിവ്യരക്ഷക(റിഡംപ്റ്ററിസ്റ്റ്) സന്ന്യാസസഭയിൽ അംഗമായി ചേർന്നു. ഫിലോസഫി, തിയോളജി പഠനത്തിനു ശേഷം 1954 ജൂൺ 12-ന് പൗരോഹിത്യം സ്വീകരിച്ചു.

റോമിലെ ആഞ്ചലിക്കം സർവ്വകലാശാലയിൽ നിന്നും സീറോ-മലബാർ സഭാ ഭരണക്രമത്തിന്റെ ഉത്ഭവവും വളർച്ചയും എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി .ബാംഗളൂർ റിഡംപ്റ്ററിസ്റ്റ് സെമിനാരിയിൽ 25 വർഷക്കാലം കാനോൻ നിയമത്തിൽ പ്രഫസറായിരുന്നു. 1978 മുതൽ 1984 വരെ റിഡംപ്റ്ററിസ്റ്റ് സഭയുടെ ഇന്ത്യ- ശ്രീലങ്കൻ പ്രൊവിൻഷ്യാൾ, 1984 മുതൽ 85 വരെ ഇന്ത്യൻ കോൺഫറൻസ് റിലീജിയസുകളുടെ(സി.ആർ.ഐ) പ്രസിഡൻറ്, 1990 മുതൽ 96 വരെ ബാംഗ്ളൂർ ബനഡിക്റ്റൻ മൊണാസ്ട്രിയുടെ അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്റർ എന്നീ നിലകളിൽ സേവനം ചെയ്തു.

1996 നവംബർ 11-ന് സീറോ മലബാർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെയും എറണാകുളം-അങ്കമാലി അതിരൂപതയുടെയും അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായി. ഒപ്പം റോമിലെ ആന്തിനോയിലെ സ്ഥാനിക മെത്രാപ്പോലീത്ത എന്നീ നിലയിലും റോമിൽ നിന്നും നിയമിക്കപ്പെട്ടു.

1997 ജനുവരി ആറിന് റോമിലെ ഓഹ്റിദിൽ സ്ഥാനിക മെത്രാപ്പോലീത്ത, ഒരു വർഷത്തിനു ശേഷം കീഷ്- ആ ബ്ദേ സ്ഥാനിക മെത്രാപ്പോലീത്ത എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചു. 1999 ഡിസംബർ 18-ന് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പായി നിയമിതനായി.

എറണാകുളം സെൻറ് മേരീസ് ബസിലിക്കയിൽ 2000 ജനുവരി 26-നു നടന്ന ചടങ്ങിൽ അദ്ദേഹം മേജർ ആർച്ച് ബിഷപ്പായി സ്ഥാനാരോഹണം ചെയ്തു. 2001 ജനവരി 21 നാണ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ അദ്ദേഹത്തെ കർദ്ദിനാളായി നിയമിച്ചത്. 2005-ൽ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയെ തെരഞ്ഞെടുത്ത കോൺക്ളേവിൽ പങ്കെടുത്ത ഏക മലയാളിയുമാണ്.[2]

ഹൃദ്രോഗത്തെത്തുടർന്ന് 2011 ഏപ്രിൽ 1-ന് കൊച്ചിയിൽ അന്തരിച്ച മാർ വർക്കി വിതയത്തിലിന്റെ ഭൗതികശരീരം ഏപ്രിൽ 11-ന് എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ കബറടക്കം ചെയ്തു.

അവലംബം തിരുത്തുക

  1. http://www.ernakulamarchdiocese.org/archbishop.php
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; mar-mat1 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.