FANDOM


വിശ്വാസം വഴി നീതീകരണം:പാപ്പായുടെ സന്ദേശം

ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പാ തന്റെ ബുധനാഴ്ച്ച പ്രഭാഷണപരമ്പരയില്‍ (നവമ്പര്‍ 19, 2008) പൌലോസ് ശ്ലീഹായുടെ 'വിശ്വാസം വഴി നീതീകരണം' എന്ന വിഷയം പുനര്‍വിചിന്തനം ചെയ്തു.

ദൈവത്തിന്റെ കണ്ണില്‍ മനുഷ്യന്‍ എങ്ങനെ നീതീകരിക്കപ്പെടും അന്ന വിഷയം വളരെ ദീര്‍ഘമായിത്തനെ പൌലോസ് ശ്ലീഹാ കൈകാര്യം ചെയ്യ്തിട്ടുണ്ട്. നീതികരണത്തെ സംബന്ധിച്ചിടത്തോളം ഡമാസ്കസിലേക്കുള്ള പാതയില്‍ ഈശോയുടെ ദര്‍ശനമുണ്ടാകുന്നതു വരെ പൌലോസ് തന്നെ നിയമത്തിന്റെ കണ്ണില്‍ കറയില്ലാത്തവനായിരുന്നു. എന്നാല്‍ മാനസാന്തരഥിനു ശേഷം ദൈവത്തിന്റെ അപാരമായ ജ്ഞാനത്തിനു മുന്നില്‍ എല്ലാത്തിനേയും 'കുപ്പയായി' കരുതുവാന്‍ തുടങ്ങി.

ഫിലിപ്പിയാക്കാര്‍ക്കുള്ള ലേഖനത്തില്‍ നിയമത്തെ പ്രതി സ്വയം നീതീകരിക്കാനുള്ള തന്റെ വ്യഗ്രത എങ്ങനെ ഉപേക്ഷിച്ചുവെന്നും ഈശോ മിശിഹായിലുള്ള വിശ്വാസം വഴി എങ്ങനെ നീതികരിക്കപ്പെടാം എന്നതും പൌലോസ് വ്യക്തമാക്കുന്നു. സ്വയം നീതീകരിക്കപ്പെടാനാവാത്തവിധം മനുഷ്യരെല്ലാവരും പാപം ചെയ്തിരിക്കുന്നു. എന്നാല്‍ ഈശോ മിശിഹായുടെ രക്ഷണീയകര്‍മ്മം വഴി ദൈവത്തിന്റെ കൃപ നമുക്കു ദാനമായി ലഭിച്ചിരിക്കുന്നു.

എന്നാല്‍ "വിശ്വാസം വഴി മാത്രമാണ്‌" നീതീകരണമെന്നു മാര്‍ട്ടിന്‍ ലൂതര്‍ വ്യഖ്യാനിച്ചു. പൌലോസ് സൂചിപ്പിച്ച ക്രിസ്തീയ സ്വാതന്ത്ര്യം ധാര്‍മിക നിയമത്തില്‍ നിന്നുള്ള സ്വാതന്ത്ര്യമാണെന്നു കൊറിന്തോസിലെ ജനങ്ങള്‍ ധരിച്ചിരുന്നു. അതുകൊണ്ട് തന്നെ ക്രിസ്തീയ സ്വാതന്ത്ര്യമെന്നാല്‍ ധാര്‍മ്മിക സ്വതന്ത്ര്യമെന്ന് അവര്‍ വ്യാഖ്യാനിച്ചു. ഇതു അടിസ്ഥാനപരമായ ഒരു തെറ്റ് ആണ്‌ എന്നു മാര്‍പ്പാപ്പ ഉദ്ബോധിപ്പിച്ചു. കൊറിന്തോസിലെ ജനങ്ങളുടെ വാദത്തെ പൌലോസ് വെല്ലുവിളിക്കുകയും തള്ളിക്കളയുകയും ചെയ്തു. ചരിത്രത്തില്‍ ആ തെറ്റ് ഇന്നോളം നിലനിന്നു പോരുന്നു.

സ്നേഹത്തിനും ഉപവിക്കും എതിരല്ലെങ്കില്‍ ലൂതറിന്റെ 'വിശ്വാസം മാത്രം' (സൊള ഫിദെ) എന്ന സമീപനം ശരിയാകും. വിശ്വാസമെന്നാല്‍ മിശിഹായുമായുള്ള ഐക്യമാണ്‌ അതു ദൈവത്തിന്റെ സ്നേഹനിയമത്തെ പിന്തുടരുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നതാണ്‌. വിശ്വാസം മിശിഹായെ നോക്കുന്നതും മിശിഹായുമായി താദത്മ്യപ്പെടുന്നതുമാണ്‌. ഈശോയുടെ ജീവിതത്തിന്റെ പ്രത്യക്ഷരൂപമാകട്ടെ സ്നേഹവും.

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.