FANDOM


കൂദാശകള്‍
ഈശോയ്ക്കു മുമ്പും ഈശോയുടെ കാലത്തും വിവാഹമുണ്ടായിരുന്നു. പക്ഷെ വിവാഹത്തെ സംബന്ധിച്ച യഹൂദ സങ്കല്പങ്ങള്‍ തിരുത്തിക്കുറിക്കുന്നതായിരുന്നു ഈശോയുടെ സമീപനം. ഈശോയെ പരീക്ഷിക്കുന്നതിനായി ഫരിസേയര്‍ ഉന്നയിച്ച ഒരു സംശയത്തിന്റെ ചുവടു പിടിച്ചാണു വിവാഹത്തിന്റെ ക്രിസ്തീയ വ്യതിരിക്തത ഈശോ വ്യക്തമാക്കിയത്. ഏതെങ്കിലും കാരണത്താല്‍ ഒരുവനു ഭാര്യയെ ഉപേക്ഷിക്കാമോ എന്നതായിരുന്നു അവരുടെ ചോദ്യം. (മത്തായി 19:3) വിവാഹത്തെ സംബന്ധിച്ചു നിലവിലുണ്ടായിരുന്ന ധാരണകള്‍ ഈശോ ആവര്‍ത്തിച്ചു: ആദിയില്‍ ദൈവം പുരുഷനേയും സ്ത്രീയെയും സൃഷ്ടിച്ചു; പുരുഷന്‍ ഭാര്യയോടു ചേര്‍ന്നിരിക്കും; അവര്‍ ഏകശരീരമായിത്തീരും (ഉല്പത്തി 1:27, 2;24; മത്തായി 19:5) തുടര്‍ന്നു ഈശോ കൂട്ടിച്ചേര്‍ത്തു, 'ആകയാള്‍ ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ(മത്തായി 19:6). ഇതാണു വിവാഹത്തിന്റെ ക്രൈസ്തവ അനന്യത. ഏകദൈവമെന്ന ക്രൈസ്തവ വിശ്വാസവും (അതുപ്പോലെ ഏക ഭര്‍ത്താവും ഏക ഭാര്യയും) ദൈവവും മനുഷ്യനും തമ്മിലുള്ള അലംഘ്യമായ ഉടമ്പടിയുടെ പശ്ചാത്തലവും (വിവാഹമെന്ന ഉടമ്പടി) ക്രൈസ്തവ വിവാഹത്തിന്റെ ആണിക്കല്ലുകളാണു. അതുകൊണ്ടു തന്നെ വിവാഹമോചനം വിവാഹത്തെ സംബന്ധിച്ച ക്രിസ്തീയ ധാരണയ്ക്കു അന്യമാണു.
"http://sabhakosam.wikia.com/wiki/%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%82?oldid=1432" എന്ന താളിൽനിന്നു ശേഖരിച്ചത്