FANDOM


ഹല്ലേലൂയ്യാ

ഹല്ലേലൂയ്യാ പാടാമൊന്നായ്;
ഹല്ലേലുയ്യാ ഹല്ലേലുയ്യാ

കര്‍ത്താവിന്‍ തിരുമൃതിയുമുയിര്‍പ്പും
മര്‍ത്യര്‍ക്കേകും മാമ്മോദീസാ

പാപങ്ങള്‍ക്കു മരിച്ചൊരുനവമാം
ജീവന്‍ നേടാന്‍ ശക്തി തരുന്നു

മാമക മാനസം ആനന്ദത്തിന്‍
മാധുരിയിന്നു നുകര്‍ന്നീടുന്നു

താതനുമതുപോല്‍ സുതനും;
പരിശുദ്ധാത്മാവിനും സ്തുതിയുയരട്ടെ

ആദിമുതല്‍ക്കേയിന്നും
നിത്യവുമായി ഭവിച്ചിടട്ടെ, ആമ്മേന്‍

ഹല്ലേലൂയ്യാ പാടാമൊന്നായ്;
ഹല്ലേലുയ്യാ ഹല്ലേലുയ്യാ

ഒനീസാ ദ്റാസേ (ദിവ്യ രഹസ്യഗീതം)

ഭൂമി മുഴുവന്‍ സന്തോഷിക്കട്ടെ

ലോകം മുഴുവനിലും
നിറയും പ്രത്യാശ
രക്ഷാസന്ദേശം
പങ്കിലമായ പ്രപഞ്ചത്തിന്‍
പാപകടങ്ങള്‍ നീക്കിടുവാന്‍
മരണവടഞ്ഞു തിരുനാഥന്‍
ലോകം രക്ഷിതമാകുന്നു
ഉത്ഥാനം പകരും സന്തോഷം

അവിടുത്തെ മഹത്വം ഭൂമി മുഴുവനിലും നിറയട്ടെ

ലോകം മുഴുവനിലും
നിറയും പ്രത്യാശ
രക്ഷാസന്ദേശം
പങ്കിലമായ പ്രപഞ്ചത്തിന്‍
പാപകടങ്ങള്‍ നീക്കിടുവാന്‍
മരണവടഞ്ഞു തിരുനാഥന്‍
ലോകം രക്ഷിതമാകുന്നു
ഉത്ഥാനം പകരും സന്തോഷം

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.