Sabhakosam Wiki
Register
Advertisement

മനുഷ്യന്റെ വ്യക്തിത്വത്തെ സമഗ്രമായി പ്രതിപാദിക്കുന്ന വൈയ്യക്തിക പ്രതിഭാസവും മനുഷ്യാസ്തിത്വത്തിന്റെ അടിസ്ഥാന ഘടകവുമാണ്‌ ലൈംഗികത. സ്ത്രീയും പുരുഷനുമായി സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ പരസ്പര പൂരകങ്ങളായതിനാല്‍ തമ്മില്‍ ആകര്‍ഷിക്കപ്പെടുന്നു. ആകര്‍ഷണം വിവാഹബന്ധത്തിലൂടെ സ്ത്രീയെയും പുരുഷനെയും ഒരു ശരീരമാക്കിത്തീര്‍ക്കുന്നു. ഇത് ദൈവത്തിന്റെ പദ്ധതിയാണ്. ലൈംഗികതയുടെ പൂര്‍ണ്ണത പരസ്പര ദാനത്തിലാണ്‌ അടങ്ങിയിരിക്കുന്നത്. ലൈംഗികതയുടെ മൂന്ന് തലങ്ങളായ വ്യക്തി തലം, വൈകാരിക തലം, പ്രജനനതലം എന്നിവ പക്വതയോടെ കൈകാര്യം ചെയ്യുന്നതാണ്‌ ലൈംഗികതയുടെ വിനിയോഗം. ഇതിന്‍ ലൈംഗികതയെയും അതിന്റെ സ്വാഭാവിക ലക്ഷ്യത്തെയും അതിസ്വാഭാവിക ലക്ഷ്യത്തെയും മനസിലാക്കണം. ലൈംഗികത സ്നേഹവിനിമയവും സഹകരിച്ചും യോജിച്ചും പ്രവര്‍ത്തിക്കുന്നത് വഴി ജീവിതത്തില്‍ പൂര്‍ത്തീകരണം കണ്ടെത്താന്‍ പ്രേരിപ്പിക്കുന്ന ശക്തിയും ചോദനയുമാണ്‌. സ്വന്തം വ്യക്തിത്വത്തെ കണ്ടെത്തുന്നതിനോടൊപ്പം അപരന്റെ വ്യക്തിത്വത്തെ മാനിക്കുന്നതുമാണ്‌.

Advertisement