FANDOM


പത്തു പ്രമാണങ്ങള്‍

കര്‍ത്താവിന്റെ ദിനം പരിശുദ്ധമായി ആചരിക്കണം.

രക്ഷാകര ചരിത്രത്തിലെ നിര്‍ണ്ണായക മുഹൂര്‍ത്തത്തിന്റെ അനുസ്മരണം എന്ന നിലയില്‍ ഞായറാഴ്ചകള്‍ക്ക്‌ ക്രൈസ്തവ ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്‌. വിശ്വാസികളുടെ ജീവിതത്തില്‍ കര്‍ത്താവിന്റെ ദിനത്തിന്‌ നിര്‍ണ്ണായക പ്രാധാന്യമുണ്ട്‌. നിയമത്തിന്റെ വേലിക്കെട്ടുകളില്ലാതെ ജീവിത്തിന്റെ ഭാഗമായി തന്നെ ഈ ദിവസത്തിന്റെ ആഘോഷത്തിലേക്ക്‌ കടന്നുവരാന്‍ വിശ്വാസിക്ക്‌ കഴിയുമ്പോള്‍ കര്‍ത്താവിന്റെ ദിനം ജീവിതാനുഭവമായി മാറുന്നു.

ഞായറാഴ്‌ച ആചരണത്തിന്‍റ്റെ കടമകളും ആനുകൂല്യങ്ങളും ഇവയാണ്‌. 1. ഞായറാഴ്‌ചകളിലും കടമുള്ള ദിവസങ്ങളിലും മുഴുവന്‍ കുര്‍ബാനയില്‍ പങ്കുകൊള്ളണം. ബുദ്ധിവികാസം പ്രാപിച്ചവരും ഏഴ്‌ വയസ്സ്‌ പൂര്‍ത്തിയായവരും ഇതിന്‌ കടപെട്ടവരാണ്‌(പാശ്ചാത്യ സഭയുടെ കാനന്‍ നിയമം (പാ.കാ.നി.)-11, പൌരസ്ത്യസഭകളുടെ കാനന്‍ നിയമം (പൌ.കാ.നി.) -1490).

മുഴുവന്‍ കുര്‍ബാനയില്‍ പങ്കുകൊള്ളണം കാരണം വചനം പങ്കുവയ്ക്കലും അപ്പം മുറിക്കലും കുര്‍ബാനയുടെ അവിഭാജ്യഘടകമാണ്‌. ശനിയാഴ്‌ച വൈകുന്നേരം ഈ ഉദ്ദേശ്യത്തോടെ അര്‍പ്പിക്കുന്ന വിശ്വാസബലിയില്‍ പങ്കെടുത്തും ഈ കടമ നിറവേറ്റുന്നതിന്‌ സഭ അനുവദിക്കുന്നു(പൌ.കാ.നി.) 881.2; (പാ.കാ.നി.) 1248.1.

2. വിശ്വാസികള്‍ സമൂഹത്തോടൊപ്പം ശാരീരികമായി ബലിയര്‍പണത്തില്‍ സന്നിഹിതരായിരിക്കണം. അപ്പോള്‍ മാത്രമേ, ബാഹ്യമായ പൊതു ആരാധനയും പൊതുവായ വിശ്വാസപ്രഖ്യപനവും സാദ്ധ്യമാകു.

3. ദിവ്യബലിയില്‍ ഭക്തിയോടും ശ്രദ്ധയോടും കൂടെ പങ്കെടുക്കുവാന്‍ വിശ്വാസികള്‍ക്ക്‌ കടമയുണ്ട്‌ (ആരാധനക്രമം 14, 48). ബോധപൂര്‍വമായ അശ്രദ്ധ തെറ്റാണ്‌. പൂര്‍ണ്ണമായ നിസ്സംഗതയോടെ ബലിയര്‍പ്പണത്തില്‍ സംബന്ധിക്കുന്നത്‌ യഥാര്‍ത്ഥ അര്‍പ്പണമല്ല. 4. ഞായറാഴ്‌ച കുര്‍ബാനയില്‍നിന്ന്‌ ഒഴിവ്‌ ലഭിക്കുന്ന സാഹചര്യങ്ങള്‍ ഇവയാണ്‌.

(i) തത്തുല്യമല്ലാത്തതും, അത്യധിക ക്ലേശങ്ങള്‍ നിറഞ്ഞതുമായ അവസ്ഥ.

(ii) തനിക്ക്‌ തന്നെയോ മറ്റൊരാള്‍ക്കോ ഉണ്ടാകാനിടയുള്ള ആദ്ധ്യാത്മികമോ, ഭൌതികമോ ആയ ദ്രോഹം.

(iii) രോഗികളോ, രോഗവിമുക്തി നേടികൊണ്ടിരിക്കുന്നവരോ, ദൈവാലയത്തില്‍ നിന്ന്‌ വളരെ അകലെ താമസിക്കുന്നവര്‍, മാന്യമായി വസ്ത്രം ധരിക്കാനും വണ്ടിക്കൂലി കൊടുത്തുവരുവാനും സാധിക്കാത്തവിധം ദരിദ്രര്‍, ജോലിയുടെ ഉത്തരവാദിത്വങ്ങള്‍ മൂലമോ, അടിയന്തര സഹായം ആവശ്യമുള്ള കടമകള്‍കൊണ്ടോ, അത്യാവശ്യമായ കാരുണ്യ പ്രവൃത്തികള്‍ ചെയ്യുന്നവര്‍.

(iv) തങ്ങളുടെ മാതാപിതാക്കള്‍ക്കോ, ജീവിതപങ്കാളിക്കോ, മേലധികാരിക്കോ, ഗൌരവമായ അപമാനം ഉണ്ടാക്കിയേക്കാവുന്ന കുട്ടികളും, സ്ത്രീകളും, ജോലിക്കാരും, ഗര്‍ഭിണിയായ അവിവാഹിതകളെപ്പൊലെ അപമാനം വരുത്തിവയ്‌ക്കന്‍ ഇടയുള്ള സാഹചര്യത്തില്‍ കഴിയുന്നവര്‍.

(v) പ്രാദേശിക ആചാരങ്ങള്‍മൂലം തടസ്സം ഉള്ളവര്‍. ഗര്‍ഭകാലത്തിന്റെ അവസാന മാസങ്ങളിലായ സ്ത്രീകള്‍ മുതലായ ഗൌരവമായ സാഹചര്യങ്ങള്‍മൂലം ബുദ്ധിമുട്ട്‌ അനുഭവിക്കുന്നവര്‍.

അവലംബം

പത്തുകല്പനകള്‍, വടക്കേടം ജോസ്, കോട്ടയം

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.