FANDOM


സുറിയാനി ഓർത്തഡോക്സ്‌ സഭ അല്ലെങ്കിൽ യാക്കോബായ സഭ എന്നത്‌ ഓറിയന്റൽ ഓർത്തഡോക്സ് സഭയിലെ ഒരു സ്വയശീർഷക സഭയാണ്‌. ആംഗലേയത്തിൽ: Syrian Orthodox Church of Antioch. അന്ത്യോഖ്യാ സുറിയാനി ഓർത്തഡോക്സ്‌ സഭ, ക്രി.വ. മുപ്പത്തിനാലിൽ ശ്ലീഹന്മാരുടെ തലവനായ പത്രോസ്‌ സ്ഥാപിച്ചുഫലകം:Fact. കേരളത്തിലുൾപ്പടെ ലോകമെമ്പാടും അനുയായികളുള്ള ഈ സഭയുടെ ആസ്ഥാനം ഇപ്പോൾ സിറിയയിലെ ദമസ്ക്കോസിലാണ്‌. ക്രിസ്തു സംസാരിച്ച ഭാഷയായ അരമായഭാഷയുടെ പ്രാദേശിക ഭാഷാരൂപമായ പാശ്ചാത്യ സുറിയാനിയാണ്‌ ഈ സഭയുടെ ഔദ്യോഗിക ഭാഷ. സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ കുർബാന ഈ ഭാഷയിൽത്തന്നെയാണ്‌ നിർവഹിക്കപ്പെടുന്നത്‌. എന്നാൽ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ (കേരളം) ആരാധനാഭാഷ സുറിയാനി കലർന്ന മലയാളമാണ്‌.

ഈ സഭാംഗങ്ങളെ പലപ്പോഴും യാക്കോബായക്കാർ എന്നു വിളിക്കാറുണ്ട്‌. എന്നാൽ ഈ പേര്‌ തെറ്റിദ്ധാരണ ഉളവാക്കുന്നു എന്ന് മാത്രമല്ല ഈ പേര്‌ പല സഭാംഗങ്ങളും അംഗീകരിക്കുന്നുമില്ല.[1] ഈ സഭയുടെ ഔദ്യോഗിക നാമം സുറിയാനിയിൽ "ഇദ്തോ സുറിയൊയ്‌ തോ ത്രീശൈ ശുബ്‌ ഹോ" എന്നാണ്‌.

ആഗോള സഭ തിരുത്തുക

ഈ സഭയുടെ പരമാധ്യക്ഷൻ അന്ത്യോക്യാ പാത്രിയാർക്കീസ്‌ ആണ്‌. സഭയുടെ ഇപ്പോഴത്തെ പരമാദ്ധ്യക്ഷൻ ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമൻ പാത്രിയാർക്കീസ്‌ ബാവായാണ്‌. ഇദ്ദേഹം 1980 സെപ്റ്റംബർ പതിനാലാം തിയതിയാണ്‌ സഭാതലവനായി സ്ഥാനാരോഹണം ചെയ്യപ്പെട്ടത്‌. ഇപ്പോൾ സഭക്ക്‌ 26 അതിഭദ്രാസനങ്ങളും 11 പാത്രിയർക്കാ പ്രതിനിധി ഭരണകേന്ദ്രങ്ങളും ഉണ്ട്‌. കണക്കുകളനുസരിച്ച്‌ ലോകമെമ്പാടുമായി 55,00,000 അംഗങ്ങളുണ്ട്‌. ഇതിൽ 35,00,000 അംഗങ്ങളും ഭാരതീയരാണ്‌.

സഭാ തലസ്ഥാനം തിരുത്തുക

ഈ സഭയുടെ തലസ്ഥാനം ക്രി.വ. 518 വരെ അന്ത്യോക്യായിൽ ആയിരുന്നു. എന്നാൽ ഇത് മത പീഡനങളാലും മറ്റ് പല കാരണങളാലും മെസപ്പൊത്തോമിയയിലെ പല ദയറാകളിലേക്കും മാറ്റി സ്ഥാപിക്കപ്പെടുകയുണ്ടായി. ഇത് പതിമൂന്നാം നൂറ്റാണ്ടിൽ തുർക്കിയിലെ മർദീനടുത്തുള്ള ദയർ അൽ-സഫ്രാനിലേക്ക് മാറ്റപ്പെടുകയുണ്ടായി. അവിടെ നിന്ന് 1959-ഇൽ ഇപ്പോൾ തലസ്ഥാനമായിരിക്കുന്ന ദമാസ്ക്കസിലേക്ക് മാറ്റുകയുണ്ടായി. [2]

ചരിത്രം തിരുത്തുക

റോമാ സാമ്രാജ്യത്തിന്റെ മൂന്ന് തലസ്ഥാനങളിൽ ഒന്നും പുരാതന സിറിയയുടെ തലസ്ഥാനവും ആയ അന്ത്യോക്യായിലെ സഭയുടെ പിന്തുടർച്ചക്കാരാണ് ഇന്നത്തെ സുറിയാനി ഓർത്തഡോക്സ് സഭയുടെ അംഗങ്ങൾ. ഈ നഗരത്തിൽ സുവിശേഷം അറിയിച്ചത് യഹൂദരുടെ പീഡനകാലത്തിന് ശേഷം യെരുശലേമിൽ നിന്ന് ഓടിപ്പോന്ന ക്രിസ്തുവിന്റെ ശിഷ്യർ തന്നെയാണ്. വി. സ്തേഫാനോസിന്റെ രക്തസാക്ഷിത്വ മരണ ശേഷം പൗലോസും ബർന്നബാസും അന്ത്യോക്യ സന്ദർശിച്ചു. ഇവർ ഏകദേശം ഒരു വർഷക്കാലം ഇവിടെ താമസിച്ച് സുവിശേഷം അറിയിച്ചു. ഇത് പത്രോസ് ഇവിടെ വന്ന് സുവിശേഷം അറിയിക്കുകയും തന്റെ സിംഹാസനം സ്ഥാപിക്കുകയും ചെയ്തതിന് ശേഷം ആണ്. [[3]

യാക്കോബായ സഭ തിരുത്തുക

യാക്കോബായ എന്ന സുറിയാനി വാക്കിനർത്ഥം യാക്കോബ് ബുർദാനയുടെ സഭ എന്നാണ്. യാക്കോബായ സഭ എന്ന പ്രയോഗം സാധാരണയായി സുറിയാനി ഓർത്തഡോക്സ് സഭയെ വിളിച്ചു വരുന്ന പേരാണ്. ഈ പ്രയോഗം ഇപ്പോൾ കേരളത്തീൽ മാത്രമാണ് ഉപയോഗിച്ച് വരുന്നത്. ഇത് ഒരു പരിഹാസപ്രയോഗം ആയി ആണ്‌ മറ്റ് സുറിയാനി ഓർത്തഡോക്സ് വിശ്വാസീകൾ കരുതുന്നത്.[4]ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പൗരസ്ത്യ സഭാദ്ധ്യക്ഷനായിരുന്നു യാക്കോബ് ബുർദാന.[5] [6]

കേരളത്തിലെ സഭ തിരുത്തുക

കാതോലിക്കാ പ്രാദേശിക മേലദ്ധ്യക്ഷനായുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയും, പാത്രിയർക്കീസ് നേരിട്ടു് ഭരിയ്ക്കുന്ന സിംഹാസനപ്പള്ളികളും പൗരസ്ത്യ സുവിശേഷ സമാജം,ക്നാനായ ഭദ്രാസനം,വിശാല ഇന്ത്യൻ അതിരൂപത തുടങ്ങിയവയും ചേർന്നതാണു് സുറിയാനി ഓർത്തഡോക്സ്‌ സഭയുടെ കേരള ഘടകം.ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമൻ പാത്രിയാർക്കീസ്‌ ബാവയുടെ പരമാദ്ധ്യക്ഷതയിലുള്ള സുറിയാനി ഓർത്തഡോക്സ് സഭയുടെ മലങ്കര അതിഭദ്രാസനമാണ്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക തലവന്റെ ഔദ്യോഗിക നാമം കാതോലിക്കയെന്നാണ്‌. ഇപ്പോഴത്തെ കാതോലിക്ക ശ്രേഷ്ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമൻ ബാവ 2002-ലാണ് വാഴിയ്ക്കപ്പെട്ടതു്.

അവലംബം തിരുത്തുക

  1. സഭയെക്കുറിച്ചുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
  2. സുറിയാനി സഭയെപ്പറ്റി പ. പാത്രിയർക്കിസ് ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ ബാവ എഴുതിയ ഒരു ലേഖനം
  3. മുൻ ലേഖനം
  4. http://en.wikipedia.org/wiki/Syriac_Orthodox_Church
  5. http://members.tripod.com/~Berchmans/heresy.html
  6. http://www.newadvent.org/cathen/02282a.htm

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.