FANDOM


ഡിസംബര്‍ 18 നു സീറോ മലബാര്‍ സഭ മൈലാപ്പൂരിലെ അദ്ഭുത കുരിശിന്റെ തിരുനാള്‍ ആചരിക്കുന്നു. മൈലാപ്പുരിലെ സെന്തോമസ് മലയിലെ പള്ളിയില്‍ പ്രതിഷ്ഠിച്ചിരില്ലുന്ന ഈ കുരിശ് രക്തം വിയര്‍ത്തു എന്നതാണ്‌ ഇതിന്‌ അടിസ്ഥാനം. ഈ കുരിശില്‍ അഭയം തേടിയ അനേകം പേര്‍ക്ക് രോഗശാന്തി ലഭിച്ചു.

പൗലോസ് ശ്ലീഹായുടെ ദൈവശാത്ര വീക്ഷണത്തില്‍, ക്രിസ്തുവിന്റെ കുരിശ് അവിടുത്തെ പീഢാനുഭവത്തിന്റെയും മരണത്തിന്റെയും ഓര്‍മ്മ മാത്രം നല്‍കുന്ന ഒന്നല്ല, മറിച്ച് അവിടുത്തെ കുരിശിലെ ബലിയുടെയും രക്ഷാകര രഹസ്യത്തിന്റെയും പ്രതീകം കൂടിയാണ്‌. അതുകൊണ്ട്തന്നെ കുരിശിനാല്‍ രക്ഷിക്കപ്പെട്ട ക്രൈസ്തവര്‍ക്ക് ആരാധനയില്‍ വണങ്ങുവാനുള്ള ഏറ്റവും ശ്രേഷ്ഠമായ വസ്തുവായി അതു പരിണമിച്ചു. ആദിമകാലം മുതല്‍ കുരിശിനെ വണങ്ങിയിരുന്നതിന്‌ തെളിവുകളുണ്ട്. തെര്‍ത്തുല്യന്‍, മിനുഷ്യസ് ഫേലിക്സ് എന്നീ സഭാപിതാക്കന്മാരൊക്കെ കുരിശിനെ വണങ്ങുന്നതിനെ ക്കുറിച്ച് എഴുതിയിട്ടുണ്ട്.

സുറിയാനി ക്രൈസ്തവര്‍ തങ്ങളുടെ ആരാധനയില്‍ വണങ്ങുവാന്‍ ഉപയോഗിക്കുന്ന കുരിശാണു മാര്‍ത്തോമാ കുരിശ്. സുറിയാനി കുരിശ് എന്നും, നസറാണി മെനോറ എന്നും ഇത് അറിയപ്പെടുന്നു. പുരാതനകാലം മുതല്‍ അവര്‍ ഇതിനെ വണങ്ങുകയും ധരിക്കുകയും ചെയ്യുന്നു. പതിവു രീതിയില്‍ കണ്ടുവരുന്ന ഈശോയുടെ മൃതരൂപമുള്ള കുരിശില്‍നിന്നും വിഭിന്നമായി രൂപമില്ലാത്തതും എന്നാല്‍ അലംകൃതവുമായ കുരിശാണു ഇത്. പൌരസ്ത്യ ദൈവശാസ്ത്ര വീക്ഷണം പുലര്‍ത്തുന്ന ഒന്നാണിത്. മഹത്വത്തിന്റെ പ്രതീകമായി മാറുന്നു ഈ കുരിശു.

മൈലാപ്പൂരിലെ സെന്റ് തോമസ് മൌണ്ടിലാണു ഇതിന്റെ തനതു രൂപം കണ്ടെത്തിയതും പ്രതിഷ്ഠിച്ചിരിക്കുന്നതും. കൂടാതെ, കോട്ടയം, കടമറ്റം, മുട്ടുചിറ, ആലങ്ങാട് എന്നിവിടങ്ങളിലെ പള്ളികളില്‍ ഈ കുരിശ് പ്രതിഷ്ഠിച്ചിട്ടുണ്ട്. കുരിശിനു ചുറ്റും പാഹ്‌ലവി, സുറിയാനി ഭാഷകളില്‍ ആലേഖനങ്ങളുണ്ട്. കുരിശിന്റെ കാല്ഘട്ടം എട്ടാം നൂറ്റാണ്ടിനു മുമ്പാണു എന്നു ഇതു തെളിയിക്കുന്നു.

കാണുകതിരുത്തുക

കുരിശ്

മാര്‍ത്തോമാ കുരിശ്

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.