FANDOM


മാർ തോമാ നസ്രാണികളുടെ തനതു പാരമ്പര്യത്തിന്റെ ഭാഗമാണു് മാർ തോമാ ശ്ലീവാ അഥവാ മാർതോമാ കുരിശ്. പുരാതന രേഖകൾ പ്രകാരം മാർതോമാ നസ്രാണികൾ തങ്ങളുടെ പള്ളികളിലും കപ്പേളകളിലും മാർതോമാ ശ്ലീവായ്ക്ക് സവിശേഷമായ സ്ഥാനവും വണക്കവും നല്കിയിരുന്നു എന്നു മനസിലാക്കാം. തമിഴ്നാട്ടിലെ പെരിയമലയിലെ ചാപ്പലിൽ കല്ലിൽ കൊത്തിയെടുത്ത ഈ കുരിശു കാണാം. ഇതിനു AD 650 ഓളം പഴക്കമുണ്ടെന്നാണു് അനുമാനിയ്ക്കപ്പെടുന്നത്.

മാർ തോമാ ശ്ലീവായുടെ പുരാതന മാതൃകകൾ കടമറ്റം, മുട്ടുചിറ,കോട്ടയം, കോതനല്ലൂർ, ആലങ്ങാട്, ഗോവയിലെ അഗസായിം, ശ്രീലങ്കയിലെ അനുരാധപുരം, പാക്കിസ്ഥാനിലെ തക്ഷശില എന്നിവടങ്ങളിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്.

ഭാരത സർക്കാർ മാർ തോമാ കുരിശിന്റെ ചിത്രം ആലേഖനം ചെയ്ത സ്‌റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ട്.
Cross

മാർതോമാ നസ്രാണികളുടെ തനതു ദൈവശാസ്ത്രം വിളംബരം ചെയ്യുന്ന രീതിയിലാണ് ഈ കുരിശിന്റെ രൂപകല്പന. ശൂന്യമായ കുരിശ് - അതായത് ക്രൂശിതന്റെ രൂപമില്ല - ഉത്ഥിതനായ മിശിഹായെ സൂചിപ്പിക്കുന്നു. സ്ലീവായുടെ മേൽ പറന്നിറങ്ങുന്ന പ്രാവ് മിശിഹായെ ഉയിർപ്പിച്ച റൂഹാദ്ക്കുദ്ശായുടെ പ്രതീകം. വിരിയുന്ന മുകുളം പോലെയുള്ള സ്ലീവായുടെ അഗ്രങ്ങൾ കർത്താവിന്റെ ഉയിർപ്പിന്റെ ഫലമായ പുതുജീവനും പ്രത്യാശയും സൂചിപ്പിക്കുന്നു.

കുരിശിലെ മൂന്നു പടികൾ മിശിഹായുടെ പീഡാനുഭവത്തെയും മരണത്തെയും അനുസ്മരിപ്പിക്കുന്ന ഗാഗുൽത്തായുടെ പ്രതീകം. സ്ലീവാ സ്ഥിതി ചെയ്യുന്ന താമരപ്പൂവിന്റെ പശ്ചാത്തലം ഭാരതത്തിന്റെ സാംസ്കാരിക മണ്ഡലത്തിൽ വളർന്നുവന്ന ക്രൈസ്തവ വിശ്വാസത്തിന്റെ സൂചന നൽകുന്നു. ബ്രഹ്മാവ്, സരസ്വതി, ലക്ഷ്മി തുടങ്ങീ ദൈവങ്ങളെ താമരപ്പൂവിൽ ഉപവിഷ്ഠരായി ചിത്രീകരിക്കുന്ന ഹൈന്ദവ പാരമ്പര്യം ഓർമിക്കുക.

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.