FANDOM


മാർഗ്ഗം എന്ന ആശയം ക്രൈസ്തവധർമ്മം എത്തുന്നതിനു മുമ്പു തന്നെ ഭാരതത്തിൽ പ്രചാരത്തിലിരുന്നു. സമൂഹവ്യവസ്ഥിതിയിൽ അടിയുറച്ചതും സാംസ്കരിക കൊടുക്കൽ വാങ്ങലുകളാൽ സമ്പുഷ്ഠമായതുമായ മതജീവിതത്തെ പാലി ഭാഷയിൽ മഗ്ഗ എന്നും സംസ്കൃത ഭാഷയിൽ മാർഗ്ഗം എന്നും വിളിച്ചിരുന്നു. സംസ്കൃത മൂലത്തിൽ മാർഗ്ഗമെന്നാൽ മൃഗങ്ങളുടെ കാലടിപ്പാടുകളെയാണു വിവക്ഷിക്കുന്നത്. ക്രിയാരൂപത്തിൽ അതിന് അന്വേഷിക്കുക, വേട്ടയാടുക, പിന്തുടരുക പരിശ്രമിക്കുക, യാചിക്കുക എന്നിങനെ അർത്ഥങ്ങളുണ്ടു [1]. നാമപദത്തിനാകട്ടെ പാത, നടവഴി, അന്വേഷണം, രീതി, ശൈലി എന്നിങ്ങനെയും അർത്ഥങ്ങളുണ്ട് [2].

പാലി ഭാഷയിൽ മഗ്ഗ എന്ന പദത്തിനു ജീവിതശൈലി, ധാർമ്മികത [3] എന്നിങ്ങനെ രൂപാത്മക അർത്ഥങ്ങളാണു ഉള്ളത്. ലോക ദുരാശകളിൽ നിന്നു വിമുക്തി നേടാനുള്ള മതപരമായ ഒരു ജീവിത ശൈലിയെയാണു അതു സൂചിപ്പിക്കുന്നതു. ഏഷ്യൻ മതങ്ങൾ മുക്തി പ്രാപിക്കുന്നതിനുള്ള വഴിയായി വിവിധ മാർഗ്ഗങ്ങൾ അവതരിപ്പിക്കുന്നുണ്ട്. അവയെ മതങ്ങൾ എന്നു വിളിക്കുകയും ചെയ്യുന്നു. മതം എന്നാൽ അഭിപ്രായം എന്നാണു അർത്ഥം. ചിന്ത, പഠനം സിദ്ധാന്തം എന്നും അതിന് അർത്ഥമുണ്ട് [4].

  1. മോണിയർ,(1899/1986) A Sanskrit English Dictionary (Delhi: Motilal Banarsidass) 812, col.2.
  2. ആപ്തെ,വി.ബി. ( 1890/1924)The Practical Sanskrit English Dictionary (ബോമ്പെ) താ. 758
  3. ചൈൽദെർസ് ആർ. സി.(1979) A Dictionary of Pali Language (ന്യൂ ഡൽഹി:കോസ്മോ പബ്ലിഷേർസ)758.
  4. മോണിയർ,(1899/1986) A Sanskrit English Dictionary (Delhi: Motilal Banarsidass) 783, col.2.
"http://sabhakosam.wikia.com/wiki/%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%97%E0%B5%8D%E0%B4%97%E0%B4%82?oldid=1680" എന്ന താളിൽനിന്നു ശേഖരിച്ചത്

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.