FANDOM


മത്തായിയുടെ സുവിശേഷം ബൈബിളിലെ പുതിയ നിയമത്തിലെ ആദ്യ ഗ്രന്ഥമാണ്. യേശുക്രിസ്തുവിന്റെ അപ്പസ്തോലന്മാരിലൊരാളായ വിശുദ്ധ മത്തായി ഈ സുവിശേഷം രചിച്ചുവെന്നതാണ്‌ ആദ്യനൂറ്റാണ്ടു മുതലുള്ള വിശ്വാസം. യ്ഹൂദമതത്തില്‍നിന്നു യേശുവിന്റെ ശിഷ്യത്വം സ്വീകരിച്ച പലസ്തീനായിലെ ക്രൈസ്തവസമൂഹത്തെ പ്രധാനമായി ഉദ്ദേശിച്ചാണു മത്തായി ഈ സുവിശേഷം രചിച്ചത്‌. അക്കാരണത്താല്‍, നൂറ്റാണ്ടുകളിലൂടെ യൂദജനം പ്രതീക്ഷിച്ചുകൊണ്ടിരുന്ന രക്ഷകനായി യേശുവിനെ ഈ സുവിശേഷത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. അബ്രാഹത്തിന്റെ പുത്രനായ ദാവീദിന്റെ പുത്രന്‍ യേശുക്രിസ്തുവിന്റെ വംശാവലി എന്ന ശീര്‍ഷകത്തോടെയാണു ഗ്രന്ഥം ആരംഭിക്കുന്നതുതന്നെ. ക്രിസ്തുമതം യൂദമതത്തിന്റെ തുടര്‍ച്ചയും പരിപൂര്‍ത്തിയുമാണെന്നു സ്ഥാപിക്കാനും സുവിശേഷകന്‍ ശ്രമിക്കുന്നു. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍, യൂദജനത പ്രതീക്ഷിച്ചിരുന്ന സ്വര്‍ഗ്ഗരാജ്യമാണ്‌ യേശുവിന്റെ പ്രബോധനങ്ങളിലെ മുഖ്യപ്രമേയം. ഈ സ്വര്‍ഗ്ഗരാജ്യമാകട്ടെ യൂദരുടെ ഇടുങ്ങിയ ദേശീയചിന്താഗതിക്ക്‌ അതീതമായി മനുഷ്യവര്‍ഗ്ഗത്തെ മുഴുവനും ആശ്ലേഷിക്കുന്ന രക്ഷാകരപദ്ധതി ഉള്‍ക്കൊള്ളുന്നതുമാണ്‌ എന്നും.

മത്തായിയുടെ സുവിശേഷം എന്നപേരില്‍ ഇന്നു ലഭിച്ചിരിക്കുന്ന സുവിശേഷത്തിന്റെ മൂലരൂപം ഒന്നാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തില്‍ - ഏ. ഡി. 75-നും 90-നും ഇടയ്ക്ക്‌ - രചിക്കപ്പെട്ടതാണന്നു കരുതപ്പെടുന്നു. എന്നാല്‍, ഇതിനു മുമ്പുതന്നെ അറമായഭാഷയില്‍ ക്രിസ്തുവിന്റെ വചനങ്ങളുടെ ഒരു ശേഖരമോ സുവിശേഷം തന്നെയോ മത്തായിയുടേതായി ഉണ്ടായിരുന്നുവെന്നും ഒരു പാരമ്പര്യമുണ്ട്‌. ഇതു വാസ്തവമായിരിക്കാന്‍ സധ്യതയുണ്ടെങ്കിലും, പ്രസ്തുത സുവിശേഷത്തിന്റെ കൈയെഴുത്തുപ്രതിയൊന്നും കണ്ടുകിട്ടിയിട്ടില്ല.

മത്തായിയുടെ സുവിശേഷത്തെ താഴെക്കാണുംവിധം വിഭജിക്കാംതിരുത്തുക

  • യേശുവിന്റെ ജനനവും പരസ്യജീവിതത്തിനു തയ്യാറെടുപ്പും (1:1 - 4:16): കന്യകയില്‍നിന്നുള്ള ജനനം, ജ്ഞാനികളുടെ ആരാധന, സ്നാപകയോഹന്നാന്റെ ദൌത്യം, യേശുവിന്റെ ജ്ഞാനസ്നാനം, മരുഭൂമിയിലെ പരിക്ഷ എന്നിവയാണ്‌ ഈ ഭാഗത്തു പ്രതിപാദിക്കുന്നത്‌.
  • യേശുവിന്റെ പ്രബോധനങ്ങളും അദ്ഭുതങ്ങളും (4:17 - 16:20)

പലപ്പോഴായി യേശു നല്‍കിയ പ്രബോധനങ്ങളുടെയും ദിവ്യവചസ്സുകളുടെയും സമാഹാരമായ ഗിരിപ്രഭാഷണം, സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ചുള്ള ഉപമകള്‍, വിവിധതരത്തിലുള്ള അദ്ഭുതങ്ങള്‍ തുടങ്ങിയവ ഇതില്‍ വിവരിക്കപ്പെടുന്നു.

  • യേശുവിന്റെ പീഡാനുഭവവും മരണവും (16:21 - 28:20)

പീഡാനുഭവത്തെക്കുറിച്ചുള്ള പ്രവചനങ്ങള്‍, ജറൂസലത്തേക്കുള്ള യാത്ര, ജറൂസലേമില്‍ വച്ചു ജനപ്രമാണികളുമായുണ്ടായ ഏെറ്റുമുട്ടല്‍, ശിഷ്യന്മാര്‍ക്കു നല്‍കുന്ന അവസാനപ്രബോധനങ്ങള്‍, പീഡാനുഭവം, മരണം, ഉയിര്‍ത്തെഴുന്നേല്‍പ്‌ എന്നിവയാണ്‌ അവസാനഭാഗത്തു വിവരിക്കുന്നത്‌.[1]

കാണുകതിരുത്തുക

സുവിശേഷങ്ങള്‍

മത്തായി അറിയിച്ച സുവിശേഷം

മര്‍‌ക്കോസ് അറിയിച്ച സുവിശേഷം

ലൂക്കാ അറിയിച്ച സുവിശേഷം

യോഹന്നാന്‍ അറിയിച്ച സുവിശേഷം

സൂചികതിരുത്തുക

  1. ബൈബിള്‍, രണ്ടാം പതിപ്പ്, KCBC ബൈബിള്‍ കമ്മീഷന്‍, Pastoral Orientation Center, കൊച്ചി

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.