FANDOM


കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ക്രൈസ്തവ തീർത്ഥാടന കേന്ദ്രമാണ് ഭരണങ്ങാനം. ഏറ്റുമാനൂർ-പൂഞ്ഞാർ സംസ്ഥാന പാതയിൽ പാലായിൽ നിന്ന് 5 കിലോമീറ്റർ അകലെ ഭരണങ്ങാനം സ്ഥിതി ചെയ്യുന്നു. വിശുദ്ധ അല്ഫോൻസാമ്മജീവിച്ചിരുന്നതും മരണാനന്തരം അടക്കം ചെയ്യപ്പെട്ടിരിക്കുന്നതും ഇവിടെയാണ്. ഭരണങ്ങാനം സെന്റ് മേരീസ് പള്ളിയോടു ചേർന്നുള്ള സിമിത്തേരിയിലാണു അൽഫോൻസാമ്മയുടെ ഭൗതിക അവശിഷ്ടങ്ങൾ അടക്കം ചെയ്യപ്പെട്ടതു. മീനച്ചിലാറിന്റെ തീരത്തുള്ള ഭരണങ്ങാനം ഇന്നു ഏറ്റവും അധികം തീർത്ഥാടകർ സന്ദർശിക്കുന്ന ഒന്നായി മാറിയിരിക്കുന്നു.

St-alphonsa-Tomb

അൽഫോൻസാമ്മയുടെ ഖബറിടം

സ്ഥലനാമംതിരുത്തുക

ഭരണങ്ങാനം ആനക്കല്ല് എന്നും അറിയപ്പെടുന്നുണ്ട്. പേരിനു പിന്നിൽ ചില ഐതിഹ്യങ്ങളുണ്ട്. ഒരു സഹസ്രാബ്ദത്തിനു [1] മുൻപ് ഭരണങ്ങാനത്ത് ഒരു പള്ളി പണിയണമെന്നു തീരുമാനിച്ചപ്പോൾ വിശ്വാസികൾ തമ്മിൽ പള്ളിയുടെ സ്ഥാനത്തെ ചൊല്ലി തർക്കമായി. ചർച്ചകളിലൂടെ രഞ്ജിപ്പ് ഉണ്ടാവില്ലെന്നുറപ്പായതോടെ മധ്യസ്ഥർ ഒരു തീരുമാനമെടുത്തു. അവിടെയുണ്ടായിരുന്ന ആനയുടെ തുമ്പിക്കൈയിൽ പള്ളി നിർമ്മിക്കേണ്ട മൂലക്കല്ല് കൊടുക്കുക. ആന കല്ല് എവിടെ വയ്ക്കുന്നുവോ അവിടെ പള്ളി പണിയുക. ഇരുകൂട്ടർക്കും ആ വ്യവസ്ഥ സ്വീകാര്യമായിരുന്നു. അങ്ങനെ, വർഷങ്ങൾക്കു മുൻപ് ആന നടന്നെത്തി ആ കല്ലു വച്ചിടത്ത് പള്ളി സ്ഥാപിക്കുകയും ഭരണങ്ങാനം ആനക്കല്ല് എന്നു അറിയപ്പെടാനും തുടങ്ങി. ചില ഹൈന്ദവ ഐതിഹ്യപ്രകാരം പാരണകാനനം എന്നാ പേരു പരിണമിച്ച് ഭരണങ്ങാനം ഉണ്ടായി എന്നു കരുതപ്പെടുന്നു.

ആനക്കല്ല് സെന്റ് മേരീസ് ഫെറോനാ പള്ളി തിരുത്തുക

Bharananganam-church

ആനക്കല്ല് സെൻറ് മേരീസ് ഫൊറോനാ പള്ളി

ഭരണങ്ങാനത്തെ ആനക്കല്ല് സെൻറ് മേരീസ് ഫൊറോനാ പള്ളി പ്രശസ്തമാണ്. മർത്ത മറിയത്തിന്റെ നാമത്തിൽ ആണ് പള്ളീ സ്ഥാപിതമായിരിക്കുന്നത്. അടുത്തകാലത്ത് പള്ളി സഹസ്രാബ്ദി ആഘോഷിച്ചു. ഭരണങ്ങാനം ഫൊറോനാപ്പള്ളിയിലെ വി. സെബസ്ത്യാനോസിന്റെ തിരുനാൾ പ്രദക്ഷിണവും ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ടുത്സവവും ജനുവരിമാസത്തിൽ ഒരേ ദിവസങ്ങളിലാണ് നടത്തപ്പെടുന്നത്. പ്രദക്ഷിണത്തിൽ ഉപയോഗിക്കുന്ന കോൽവിളക്ക് ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽനിന്ന് നൂറ്റാണ്ടുകൾക്കുമുമ്പ് നല്കപ്പെട്ടിട്ടുള്ളതാണ്. വിളക്കിനു പകരം പള്ളിയിൽനിന്ന് ക്ഷേത്രത്തിനു നല്കിയിട്ടുള്ള മുത്തുക്കുട ക്ഷേത്രത്തിലും ഉപയോഗിക്കുന്നുണ്ട്[2].

പാപ്പാവേദി തിരുത്തുക

Pappavedi

പാപ്പാവേദിയും അൽഫോൻസാമ്മയുടെ ചാപ്പലും

1986 ഫെബ്രുവരി എട്ടിന്, കോട്ടയത്ത് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെയും അൽഫോൻസാമ്മയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത് ഈ വേദിയിൽ വച്ചായിരുന്നു. നാമകരണച്ചടങ്ങിനു ശേഷം ആ വേദി അതേപടി ഭരണങ്ങാനത്ത് അൽഫോൻസാ ചാപ്പലിനു തൊട്ടുമുൻപിലായി പുനർനിർമിച്ചു. ഇരുപതു വർഷത്തിലേറെയായി ഇപ്പോൾ ഇതിവിടെയുണ്ട്.

ഒ.എഫ്.എം. കാപ് മിഷനറിമാർ നടത്തുന്ന അസ്സീസ്സി ആശ്രമം ഭരണങ്ങാനത്ത് ആണ്. ഇവിടെ നിന്നും എല്ലാ മാസവും അസ്സീസ്സി എന്ന മാഗസിൻ പ്രസിദ്ധീകരിക്കുന്നു.

അവലംബം

  1. http://www.alphonsa.com/Content-8/BHARANANGANAM.html
  2. http://www.alphonsa.com/Content-8/BHARANANGANAM.html

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.