FANDOM


സഭയുടെ പ്രേഷിത പ്രവർത്തനത്തിന്റെ എല്ലാവശങ്ങളേയും ദൈവശാസ്ത്ര വീക്ഷണത്തിൽ വിശകലനം ചെയ്യുന്ന ശാഖയാണു പ്രേഷിത ദൈവശാസ്ത്രം. ഇംഗ്ലീഷിൽ മിസ്സിയോളജി എന്നാണ് ഇത് അറീയപ്പെടുന്നത്. ആദിമ കാല സഭാപിതാക്കന്മാരായ ഹിപ്പൊയിലെ വി. അഗസ്റ്റിൻ, മഹാനായ ഗ്രിഗരി എന്നിവരും, പിൽകാല സഭാപണ്ഡിതരൂം പ്രേഷിത പ്രവർത്തനത്തെക്കുറിച്ചു എഴുതിയിട്ടുണ്ടെങ്കിലും 19-ം നൂറ്റാണ്ടിലാണു പ്രേഷിത ദൈവശാസ്ത്രം ഒരു ദൈവശാസ്ത്ര ശാഖയായി വളർന്നുവന്നത്. ഗുസ്താവ്വ് വാർനെക് (1834–1910) ആണു ആധുനിക പ്രേഷിത ദൈവശാസ്ത്രത്തിന്റെ പിതവ്.[1] 1867 ൽ എഡിൻബ്രാ സർവകലാശാലയിലെ മിസ്സിയോളജി അധ്യക്ഷനായിരുന്ന അലക്സാണ്ടർ ഡഫ്, കത്തോലിക്കാ പ്രേഷിത ദൈവശാസ്ത്രജ്ഞരായിരുന്ന റോബർട്ട് സ്റ്റ്രയിറ്റ്, മ്യൂൺസ്റ്റർ സർവകലാശാലയിലെ ജോസഫ് ഷ്മിഡ്ലിൻ എന്നിവരും ഈ ശാസ്ത്ര ശാഖയ്ക്കു അദ്യകാല സംഭാവന നൽകിയവരാണു. എന്നിരുന്നാലും 1962, ലെ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ തുടക്കം വരെ ഈ ശാസ്ത്ര ശാഖയെ മിഷനോളജി എന്നല്ല, മിസ്സിയോളജി എന്നാണ് വിളിക്കേണ്ടതു എന്ന ചർച്ച കത്തോലിക്കരുടെ ഇടയിൽ നിലനിന്നിരുന്നു.[2]


ദൈവവചന അടിസ്ഥാനംതിരുത്തുക

പിതാവ് എന്നെ അയച്ചതു പോലെ ഞാനും നിങളെ അയക്കുന്നു (യോഹ- 20:20). ഈശൊ ശിഷ്യന്മാർക്കു നല്കിയ ഈ കല്പനയാണ് സഭയുടെയും സഭാമക്കളുടെയും പ്രേഷിത ദൈവവിളിക്കു ആധാരം. പിതാവിന്റെ ഇഛയായ പ്രേഷിതപ്രവർത്തനം ഈശോ തുടർന്നതു പോലെ സഭയും പ്രേഷിത ദൗത്യം തുടരുന്നു. ഈശോയുടെ ദൗത്യം പ്രധാനമായും പിതാവിന്റെ രക്ഷാകര പദ്ധതി തുടരുകയെന്നതായിരുന്നുവല്ലൊ. തന്റെ ദൗത്യം ഉദ്ഘാടനം ചെയ്തു അവിടുന്നു പറഞ്ഞു: കർത്താവിന്റെ ആത്മാവു എന്റെ മേലുണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവൻ എന്നെ അയച്ചിരിക്കുന്നു (ലൂക്കാ-4:18 ). പ്രേഷിതപ്രവർത്തനമെന്നാൽ ഈശോയുടെ സദ്വാർത്തയുടെ പ്രഘോഷണമാണ്. സമയം സമാഗതമായിരിക്കുന്നു, ദൈവരാജ്യം സമീപസ്ഥമാണ്, അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ (മർക്കോസ് - 1:14-15)എന്നതായിരുന്നുവല്ലോ ഈശോയുടെ സുവിശേഷപ്രഘോഷണത്തിന്റെ കാതൽ.

ചരിത്രപരമായ സമീപനങ്ങൾതിരുത്തുക

ഫ്രാൻസിസ് ഒബോജി ആധുനിക പ്രേഷിത ദൈവശാസ്ത്രത്തിന്റെ പരിണാമം [3]എന്ന ഗ്രന്ഥത്തിൽ പ്രേഷിത പ്രവർത്തനത്തിലെ വിവിധ സമീപനങ്ങളെ കുറിക്കുന്നു. ചരിത്രപരമായി പ്രേഷിത ദൗത്ത്യത്തെ മാനസാന്തരം, വിതയും വളർച്ചയും, സാത്മീകരണം അനുരൂപണം, മതാന്തര സംവാദം, ദൈവത്തിന്റെ പ്രേഷിതത്വം ദൈവ ഭരണത്തിനായുള്ള ശുശ്രൂഷ എന്നിങ്ങനെ കണ്ടിരുന്നു.

പ്രേഷിത ദൗത്യം: മാനസാന്തരംതിരുത്തുക

പ്രേഷിത ദൗത്യം:വിതയും വളർച്ചയുംതിരുത്തുക

പ്രേഷിത ദൗത്യം: സാത്മീകരണം അനുരൂപണംതിരുത്തുക

പ്രേഷിത ദൗത്യം: മതാന്തര സംവാദംതിരുത്തുക

പ്രേഷിത ദൗത്യം: ദൈവത്തിന്റെ പ്രേഷിതത്വം ദൈവ ഭരണത്തിനായുള്ള ശുശ്രൂഷതിരുത്തുക

സമകാലീന പ്രേഷിത ദൈവശാസ്ത്രമാകട്ടെ പ്രേഷിത ദൈവശാസ്ത്രത്തെ സഭൈക്യ സംവാദം ആയി കാണുന്നു

അവലംബം

  1. http://www.encyclopedia.com/article-1G2-3407707569/missiology.html
  2. http://www.encyclopedia.com/article-1G2-3407707569/missiology.html
  3. Oborji, Francis Anekwe(2006)Concepts of Mission: The Evolution of Contemporary Missiology, Orbis: Maryknoll, NY

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.