FANDOM


സഭ സുവിശേഷത്തിന്റെ ഭൗതിക അടയാളമാണ് [1]. അതുകൊണ്ട് തന്നെ പ്രേഷിതപ്രവർത്തനം പൂർണ്ണമായും സഭാത്മകം ആണ്. പ്രേഷിതൻ എന്നാൽ ക്രിസ്തുസംഭവത്തിന്റെ ശ്ലൈഹിക അനുഭവത്തിൽ പങ്കുപറ്റുന്ന വ്യക്തികളുടെ കൂട്ടായ്മയായ സഭയുടെ ദൗത്യവാഹകനാണ്. ഈശോ പങ്കുവച്ച രക്ഷയുടെ ദൈവിക അനുഭവത്തിൽ പങ്കുകരാകാത്ത ആർക്കും യഥാർത്ഥത്തിൽ പ്രേഷിതപ്രവർത്തനം നടത്താൻ ആവില്ല. പ്രഘോഷണം എന്ന പദം തന്നെ ഇത് സൂചിപ്പിക്കുന്നു. പ്രഘോഷണത്തിന്റെ ഗ്രീക്കു പദമായ 'കെരുസെയിൻ' വാക്കുകൾ കൊണ്ടുള്ള പ്രസംഗം എന്നാണു സാധാരണ തർജ്ജമ ചെയ്യുന്നതു. സുവിശേഷം (സദ്വാർത്ത) വാർത്ത ആകയാൽ അതു പറയപ്പെടേണ്ടതു തന്നെ ആണ്. എന്നാൽ 'കെരുസെയിൻ' വെറും പ്രസംഗം അല്ല, മറിച്ചു അത് വാക്കും പ്രവർത്തികളും ജീവിതവും അടങ്ങുന്ന സത്തയാണു. ഈശോയുടെ പ്രേഷിതപ്രവർത്തനത്തെ മത്തായി ശ്ലീഹാ വിവരിക്കുന്നത് ഇങ്ങനെയാണു: ഈശോ ഗ്രാമങ്ങളിലും പട്ടണങ്ങളിലും പോയി രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും അവരുടെ സിനഗോഗുകളിൽ പഠിപ്പിച്ചും രോഗികളെ സുഖപ്പെടുത്തുകയും ചെയ്തു. (മത്താ. 9: 35). പ്രേഷിതവർത്തനമെന്നാൽ ഈശോയെ സംബന്ധിച്ചു ജീവിതം മുഴുവൻ ചൂഴ്ന്നു നിൽക്കുന്ന ഒന്നാണു.

ഈശോയുടെ ജീവിതം തന്നെ സദ്വാർത്തയുടെ പ്രഘോഷണം ആയിരുന്നു. 'മാംസമായ വചനം' എന്നാൽ ' ജീവ രൂപമെടുത്ത സന്ദേശം' എന്നാണു[2]. ക്രിസ്തു ശിഷ്യരിൽനിന്നും ഇതേ പ്രതികരണം ആണു പ്രതീക്ഷിക്കുന്നത്. ഈശോയുടെ സുവിശേഷവത്കരണത്തിന്റെ തുടർച്ചയാണു സഭയിലൂടെ ഓരോ ക്രിസ്തു ശിഷ്യനും ചെയ്യുന്നത്. അതിനാൽ തന്നെ സഭയോടു ബന്ധപ്പെടാത്ത ഒരുവനും നിയതമായും നയ്യാമികമായും പ്രേഷിതപ്രവർത്തനത്തിൽ ഏർപ്പെടാനാവില്ല.


അവലംബം

  1. വെള്ളാനിക്കൽ, (2009) സീറോമലബാർ സഭയുടെ സുവിശേഷവത്കരണ ദൗത്യം, www.sedosmission.org
  2. വെള്ളാനിക്കൽ, (2009) സീറോമലബാർ സഭയുടെ സുവിശേഷവത്കരണ ദൗത്യം, www.sedosmission.org

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.