FANDOM


ഈശോയെ അറിഞ്ഞിട്ടില്ലാത്ത ജനങ്ങൾക്ക് അവിടുത്തെ പകർന്ന് കൊടുക്കുന്ന കർമ്മത്തെ പ്രേഷിതപ്രവർത്തനം എന്നു വിളിക്കാം.

അപ്പസ്തോല പ്രവർത്തനങ്ങളിൽ " പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു ജറൂസലെമിലും യൂദയായിൽ എല്ലാടത്തും സമറിയയിലും ഭൂമിയുടെ അതിർത്തികൾ വരെയും എന്റെ സാക്ഷികൾ ആകും" എന്നു പറഞ്ഞിരിക്കുന്നു. കൂടാതെ മത്തായി അറിയിച്ച സുവിശേഷത്തിൽ "സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു. ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും അനുസരിക്കാൻ ഉപദേശിച്ചും കൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ" എന്നു ഈശോ അരുളിച്ചെയ്യുന്നു. ഇതാണ് ക്രൈസ്തവ പ്രേഷിതപ്രവർത്തനത്തിന്റെ അടിസ്ഥാനം സഭയുടെ ക്രിപയും ദൈവവിളിയും അടങ്ങിയിരിക്കുന്നതു സുവിശേഷവത്കരണത്തിലാണു എന്ന് പോൾ ആറാമൻ പാപ്പാ ഈവഞ്ചേലി നൂൺഷിയന്തി (14) എന്ന ചാക്രിക ലേഖനത്തിൽ പ്രസ്ഥാവിക്കുന്നു. സഭയുടെ ഗഹനമായ തനിമയും അതിൽ തന്നെ. സഭ നിലനിൽക്കുന്നതു സുവിശേഷവത്കരണം എന്ന ലക്ഷ്യത്തിനാണു. എന്നാൽ സുവിശേഷവത്കരണം ഒറ്റപ്പെട്ടതൊ വൈയക്തികമോ ആയ ഒരു പ്രവർത്തനം അല്ല. അതു സഭയുടെ ഔദ്യോഗിക കർമ്മമാണ്, സഭാത്മക കർമ്മമാണ്. (60)

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.