Sabhakosam Wiki
Advertisement
സ്വാഗതം
ഭാരത ക്രൈസ്തവ സഭയെക്കുറിച്ചുള്ള സ്വതന്ത്ര വിജ്ഞാനകോശമാണ് സഭാകോശം.
സഭാകോശത്തിൽ നിലവിൽ 437 ലേഖനങ്ങളുണ്ട്.
പ്രധാന കവാടങ്ങളിൽ എത്താൻ താഴെയുള്ള കണ്ണികൾ ഉപയോഗിക്കുക‍
[[ചിത്രം:Spirituality.jpg|30px|ആത്മീയപൈതൃകം]]
[[ചിത്രം:Liturgy.jpg|20px| ആരാധനാക്രമം]]
[[ചിത്രം:Mission Work.jpg|20px |പ്രേഷിതപ്രവർത്തനം]]
[[ചിത്രം:Bible.jpg|20px| തിരുവചനം]]
[[ചിത്രം:Feather.jpg|20px| ദൈവശാസ്ത്രം]]
[[ചിത്രം:St Thomas Cross.jpg|20px | സഭാ ചരിത്രം]]
[[ചിത്രം:SMlogo.gif‎|20px|സീറോ മലബാർ സഭ]]
[[പ്രമാണം:Canon Law.jpg|20px| നിയമസംഹിത]]
[[ചിത്രം:Pages.jpg|20px|എല്ലാ താളുകളും]]
എല്ലാ താളുകളും


-
thumb|278px|float|left|'എന്റെ കർത്താവേ എന്റെ ദൈവമേ' എന്ന വിശ്വാസ പ്രകടനത്തിലൂടെ ഉത്ഥിതനായ ഈശോയെ വി. തോമാശ്ലീഹാ അനുഭവിച്ചറിയുന്നു.

ക്രിസ്തുശിഷ്യനായ മാർതോമാശ്ലീഹാ സ്ഥാപിച്ച മാർതോമ്മാക്രിസ്ത്യാനികളുടെ സഭയ്കു ശ്ലൈഹിക കാലത്തോളം തന്നെ പഴക്കവും പാരമ്പര്യവും കേരളത്തിൽ അവകാശപ്പെടാനുണ്ട്. വിശ്വാസത്തിൽ ക്രൈസ്തവവും അരാധനാക്രമത്തിൽ പൌരസ്ത്യവും സംസ്കാരത്തിൽ ഭാരതീയവുമായ ഈ സഭയ്കു വളരെ സവിശേഷമായ അരാധനാക്രമവും, സഭാനിയമവും, ആത്മീയജീവിതശൈലിയും, ദൈവശാസ്ത്രചിന്തകളും ഉണ്ട്. ഈ സഭയുടെ പൈതൃകങ്ങളെയും പാരമ്പര്യങ്ങളെയും, പ്രത്യേകതകളെയും ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്താൽ ലോകമെമ്പാടുമുള്ള മലയാളി വായനക്കാർക്കും ജ്ഞാനദാഹികൾക്കും സഭാസ്നേഹികൾക്കും സംലഭ്യമാക്കുകയെന്നതാണു സഭാകോശം: മാർത്തോമ്മാക്രിസ്ത്യാനികളുടെ സമഗ്രവിജ്ഞാനകോശ ത്തിന്റെ ലക്ഷ്യം.

മാർത്തോമാ മാർഗ്ഗം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിലെ സുറിയാനി പൈതൃകത്തെ സംരക്ഷിക്കുകയും രേഖപ്പെടുത്തി സൂക്ഷിക്കുകയും ലോകവ്യാപകമായ ഇന്റെർനെറ്റ് കണ്ണികളിലൂടെ മലയാളികൾക്ക് കൈമാറുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്‌ ഏറെ അഭ്യുദയ വ്യക്തികളുടെ സഹകരണത്തോടെ സഭാകോശം തയ്യാറാക്കാപ്പെടുന്നത്. സുറിയാനി ക്രിസ്ത്യാനികളുടെ പാരമ്പര്യത്തെയും പൈതൃകത്തെയും സംസ്കാരത്തെയും സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആർക്കും ഈ സംരംഭത്തിൽ പങ്കാളിയാവാം.

കേരളത്തിലെ പരമ്പരാഗത ക്രിസ്ത്യാനികളാണ് സുറിയാനി ക്രിസ്ത്യാനികൾ. സുറിയാനി ക്രിസ്ത്യാനികൾക്ക് മാപ്പിളമാർ എന്നും പേരുണ്ട്. ചേരമാൻ പെരുമാൾ സുറിയാനി ക്രിസ്ത്യാനികൾക്ക് നൽകിയ പദവിയാണ് മാപ്പിള എന്നത്. ഒറ്റ സമുദായമായി കഴിഞ്ഞിരുന്ന സുറിയാനി ക്രിസ്ത്യാനികൾ കൂനൻ കുരിശു സത്യത്തിനു ശേഷം പല സഭകളിലായി വിഘടിച്ചു പോയി. സീറോ-മലങ്കര സഭ, യാക്കോബായ സുറിയാനി സഭ, ഓർത്തഡോക്സ് സഭ, കൽദായ സുറിയാനി സഭ, സ്വതന്ത്ര സുറിയാനി സഭ, മാർത്തോമാ സുറിയാനി സഭ എന്നിവയാണ് സുറിയാനി പാരമ്പര്യം പേറുന്ന മറ്റു സഭകൾ.

ആരാധനാ ഭാഷ സുറിയാനി ആയതിനാലാണ് സുറിയാനി ക്രിസ്ത്യാനികൾ എന്ന പേരു ലഭിച്ചത്. കൂനൻ കുരിശു സത്യത്തിനു മുൻപു വരെ സമുദായമൊന്നാകെ മലങ്കര മാർത്തോമ്മാ നസ്രാണി സമുദായം എന്ന് അറിയപ്പെട്ടിരുന്നു. നസ്രായന്റെ അനുയായി എന്ന അർത്ഥത്തിലാണ് നസ്രാണി എന്ന പേരുണ്ടായത്.

സുറിയാനി ക്രിസ്ത്യാനികളുടെ പൊതുവായ പൈതൃകം, ആരാധനാ രീതികൾ തുടങ്ങീ സഭയുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന ഒരു വിജ്ഞാന കോശമാണ് സഭാകോശം വിക്കിയയിലൂടെ ലക്ഷ്യമിടുന്നത്. കൃത്യമായ വിവരങ്ങൾ മാത്രം ഇവിടെ ചേർക്കുവാൻ ശ്രദ്ധിക്കുമല്ലോ.

Advertisement