Sabhakosam Wiki
Advertisement

ദൈവിക പുണ്യങ്ങളില്‍ ഒന്നായ പ്രത്യാശയില്ലാതെ മനുഷ്യനു ജീവിക്കാന്‍ സാധിക്കുകയില്ല. പ്രത്യാശയില്ലാതെ ജീവിക്കുന്നവന്‍ ദൈവത്തിന്റെ സാന്നിധ്യത്തില്‍ നിന്ന് അകന്നു കഴിയുന്നവനാണെന്ന് പൌലോസ് പറയുന്നു (എഫെ 2, 12). അനുദിന ജീവിതത്തിന്റെ അസ്വസ്ഥതകളെ നേരിടുവാന്‍ പ്രത്യാശ കൂടിയേ കഴിയൂ.

നിര്‍വ്വചനം[]

നിത്യരക്ഷയും പരിപൂര്‍ണ്ണതയും പ്രാപിക്കുന്നതില്‍ നേരിടുന്ന പ്രതിബന്ധങ്ങളില്‍നിന്ന് വിശ്വാസിയെ ശക്തിപ്പെടുത്തുന്ന അതിസ്വാഭാവിക പുണ്യമാണു പ്രത്യാശ. പ്രത്യാശയുറ്റെ ലക്ഷ്യം നിത്യരക്ഷയും പരിപൂര്‍ണ്ണതയുമാണു. ആധുനിക ദൈവശാസ്ത്രം പ്രത്യാശയുടേ ലക്ഷ്യമായി ക്രിസ്തുവില്‍ എല്ലാം നവീകരിക്കുക, സമഗ്ര വിമോചനം നേടുക എന്നിവയും നിര്‍ദ്ദേശിക്കുന്നു.

Advertisement