Sabhakosam Wiki
Advertisement

ശൂറായ (പ്രകീര്‍ത്തനം)

കാര്‍മ്മി: സര്‍വ്വ ചരാചരവും
ദൈവമഹത്വത്തെ
വാഴ്ത്തിപ്പാടുന്നു.

പഴയപുളിപ്പുകളാത്മാവില്‍
കറചേര്‍ക്കാനിടയാകതെ
നമ്മുടെ പെസഹാക്കുഞ്ഞാടിന്‍
പുളിയാത്തപ്പം കൈക്കൊള്ളാം
വാഴ്ത്തീടാം നിത്യം തിരുനാമം.

ശുശ്രൂ: ജനതകളവിടുത്തെ
മഹിമകള്‍ പാടുന്നു
താണു വണങ്ങുന്നു

സമൂ: പഴയപുളിപ്പുകളാത്മാവില്‍

കാര്‍മ്മി: നിത്യപിതാവിന്നും
സുതനും റൂഹായ്ക്കും
സ്തുതിയുണ്ടാകട്ടെ

സമൂ: പഴയപുളിപ്പുകളാത്മാവില്‍

ശുശ്രൂ: ആദിയിലെപ്പോലെ
ഇപ്പൊഴുമെപ്പോഴും
എന്നേക്കും ആമ്മേന്‍

സമൂ: പഴയപുളിപ്പുകളാത്മാവില്‍

ഹല്ലേലൂയ്യാ

ഹല്ലേലൂയ്യാ പാടാമൊന്നായ്;
ഹല്ലേലുയ്യാ ഹല്ലേലുയ്യാ

ശിഷ്യന്മാരുടെ പാദം കഴുകി
സ്നേഹത്തിന്‍ തിരുമാതൃക നല്‍കി

തന്റെ ശരീരം നല്‍കി നമുക്കായ്
നവമൊരു ജീവന്‍ നമ്മില്‍ പുലരാന്‍

മതൃകയേവം കൈക്കൊണ്ടീടാന്‍
വചനം നമ്മെ മാടി വിളിപ്പൂ

താതനുമതുപോല്‍ സുതനും;
പരിശുദ്ധാത്മാവിനും സ്തുതിയുയരട്ടെ

ആദിമുതല്‍ക്കേയിന്നും
നിത്യവുമായി ഭവിച്ചിടട്ടെ, ആമ്മേന്‍

ഹല്ലേലൂയ്യാ പാടാമൊന്നായ്;
ഹല്ലേലുയ്യാ ഹല്ലേലുയ്യാ

ഒനീസാ ദ്റാസേ (ദിവ്യ രഹസ്യഗീതം)

വരുവിന്‍ നമുക്ക് കര്‍ത്താവിനെ വാഴ്ത്താം

കുരിശില്‍ രക്ഷകമാം
പീഡകളേറ്റിടുവാന്‍ പോവുകയായ് നാഥന്‍
പാവനമാം ബലിവേദികയില്‍
കാണ്മൂ ദിവ്യരഹസ്യങ്ങള്‍
നാമിന്നീശോപിശിഹാതന്‍
ബലിതന്നോര്‍മ്മയില്‍ മുഴുകുന്നു
വാഴ്ത്തീടാം വിണ്ണിന്‍ ദാനങ്ങള്‍

കര്‍ത്താവിനെ പ്രതീക്ഷിച്ച് അവനില്‍ പ്രത്യാശയര്‍പ്പിക്കുവിന്‍

കുരിശില്‍ രക്ഷകമാം
പീഡകളേറ്റിടുവാന്‍ പോവുകയായ് നാഥന്‍
പാവനമാം ബലിവേദികയില്‍
കാണ്മൂ ദിവ്യരഹസ്യങ്ങള്‍
നാമിന്നീശോപിശിഹാതന്‍
ബലിതന്നോര്‍മ്മയില്‍ മുഴുകുന്നു
വാഴ്ത്തീടാം വിണ്ണിന്‍ ദാനങ്ങള്‍

Advertisement