FANDOM


പെസഹാ വ്യാഴാഴ്ച ദിവസം ക്രൈസ്തവർ ഭവനങ്ങളിൽ പ്രാർത്ഥനാ മധ്യേ വിഭജിച്ചു ഭക്ഷിക്കുന്ന അപ്പത്തോടൊപ്പം രുചിക്കുന്ന പ്രത്യേക പാനീയം. പെസഹാ പാൽ എന്നാണു ഇതു വിളിക്കപ്പെടുന്നത്.

പെസഹാ പാൽ ഉണ്ടാക്കുന്ന രീതി

ചേരുവകൾ

ശർക്കര - 500 ഗ്രാം

തേങ്ങാപ്പാൽ (തലപ്പാൽ) 1 കപ്പ്

തേങ്ങാപ്പാൽ (രണ്ടാംപാൽ) 2 കപ്പ്

കുത്തരി - 1/2 കപ്പ്

ചുക്ക് - ചെറിയ കഷണം

ജീരകം - 1/2 ടേബിൾ സ്പൂൺ

ഏലക്ക - രണ്ടോ മൂന്നോ

പൂവൻ പഴം - രണ്ടെണ്ണം കഷണങ്ങളായി അരിഞ്ഞത് (തിരുവിതാംകൂർ ശൈലി)

പാകപ്പെടുത്തുന്ന വിധം

ഒന്നര കപ്പ് വെള്ളത്തിൽ ശർക്കര പാനിയാക്കുക. കരടുണ്ടെങ്കിൽ അരിച്ചു കളയുക.അരി നന്നായി വറുത്തെടുക്കുക. ചുക്ക്, ജീരകം എന്നിവയാടൊപ്പം അരി നന്നായി പൊടിച്ചെടുക്കുക. അത് തലപ്പാലിൽ ചേർത്ത് നന്നായി മിക്സ് ചെയ്ത് മാറ്റിവക്കുക. ശർക്കരപ്പാനിയിൽ രണ്ടാം പാൽ ചേർത്ത് സാവകാശം തിളപ്പിക്കുക. അതിനു ശേഷം തലപ്പാലിൽ ചേർത്തുണ്ടാക്കിയ മിശ്രിതം കൂടെയാഴിച്ച് തിളപ്പിച്ചെടുക്കുക. ഇണ്ടറി അപ്പത്തിലെന്ന പോലെ പെസഹാപ്പാലിലും ഓശാന ഞായറാഴ്ച കിട്ടിയ കുരുത്തോലെകാണ്ട് കുരിശുണ്ടാക്കി ഇടണം. കുറുകുന്നതു വെരെ നിരന്തരം ഇളക്കിക്കൊണ്ടിരിക്കുക. പിന്നെ തീയിൽ നിന്നു വാങ്ങുക. തിരുവിതാംകൂർ ശൈലിയിൽ വാഴപ്പഴത്തിന്റെ കഷണങ്ങളും കൂടെയിട്ടാണ് തിളപ്പിക്കുന്നത്. ശർക്കരയിലെ മധുരത്തെ ലവുലോസ് എന്നു വിളിക്കുന്ന ഫ്രുക്റ്റോസ് പഞ്ചസാരയുടെ നല്ല ചേർച്ച സൃഷ്ടികാൻ ഇതിനു കഴിയും. പെസഹാപ്പാലിനെ രുചിയുള്ളതാക്കി മാറ്റുന്നതിനു പുറെമെ, ദഹനത്തിലും ഇത് സഹായകമാകുന്നു.

ഇണ്ടറി അപ്പം

പെസഹാ അപ്പം വിഭജിക്കുന്ന പ്രാർത്ഥനാശുശ്രൂഷ

"http://sabhakosam.wikia.com/wiki/%E0%B4%AA%E0%B5%86%E0%B4%B8%E0%B4%B9%E0%B4%BE_%E0%B4%AA%E0%B4%BE%E0%B5%BD?oldid=1543" എന്ന താളിൽനിന്നു ശേഖരിച്ചത്

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.