FANDOM


കുടുംബ നാഥൻ: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ

അംഗങ്ങൾ: ആമ്മേൻ.

കുടുംബ നാഥൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ

എല്ലാവരും ചേർന്ന്: അങ്ങയുടെ നാമം പൂജിതമാകണമെ

അങ്ങയുടെ രാജ്യം വരണമെ

അങ്ങയുടെ തിരുമനസ് സ്വർഗ്ഗത്തിലേപ്പോലെ ഭൂമിയിലും ആകണമെ.

അന്നന്നു വേണ്ട ആഹാരം ഇന്നു ഞങ്ങൾക്കു തരണമെ

ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതു പോലെ

ഞങ്ങളുടെ കടങ്ങളും ക്ഷമിക്കണമെ

ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതെ

തിന്മയിൽ നിന്നു ഞങ്ങളെ രക്ഷിക്കണമെ

ആമ്മേൻ

കുടുംബ നാഥൻ: പ്രപഞ്ചത്തിന്റെ നാഥനും രാജാവും ആയ ദൈവമെ, അങ്ങു ഞങ്ങളെ വിശുദ്ധ ജനമായി തിരഞ്ഞെടുത്തതിനെ പ്രതി ഞങ്ങൾ അങ്ങെക്കു നന്ദി പറയുന്നു. അങ്ങു കല്പ്പിച്ചതു പോലെ അങ്ങയുടെ പെസഹാ ഭക്ഷണത്തിന്റെ ഓർമ്മ ആചരിക്കുവാൻ ഞങ്ങൾ ഒരുമിച്ചു കൂടിയിരിക്കുന്നു. ഈ തിരുക്കർമ്മം ഭക്തിയോടെ നിർവഹിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവേശ്വരാ എന്നേക്കും

അംഗങ്ങൾ: ആമ്മേൻ.

സങ്കീർത്തനം (കർത്താവേ മമ രാജാവെ എന്ന ഈണം)

എല്ലാവരും ചേർന്ന്: ദൈവിക ജനമെ കേൾക്കുകയീ

ദിവ്യ സമാഗമ സന്ദേശം

പണ്ടു പരാപരനലിവോടെ

ദുഖമകറ്റിയ വാർത്തകളെ


നമ്മുടെ ഗോത്രപിതാക്കന്മാർ

നന്ദിയൊടെന്നുമതോർത്തിടുവാൻ

പിൻഗാമികളെ അറിയിപ്പൂ

ചിന്മയനെന്നും സ്തുതി പാടാൻ


മരുഭൂമിയിലെ ഭക്ഷണമായ്

മന്ന വാനിൽ നിന്നരുളി

മേഘവിരിപ്പാൽ അനവരതം

യാത്രയിൽ ആശ്രയമേകിയവൻ


അബ്രാഹത്തോടരുളിയതാം

വാഗ്ദാനത്തെ കനിവോടെ

നിറവേറ്റീ പരിപൂർണ്ണതയിൽ

ജഗദീശ്വരനാം പരിശുദ്ധൻ


ശുഷ്രൂഷി: നമുക്കു പ്രാർഥിക്കാം, സമാധാനം നമ്മോടു കൂടെ.

കുടുംബ നാഥൻ: ആബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമെ, അങ്ങു ചെങ്കടലിനെ കരയാക്കി തീർത്ത് ഇസ്രായേൽ ജനത്തെ കരയിലൂടെ എന്ന വണ്ണം ശത്രുവിന്റെ കരങ്ങളിൽ നിന്നു മോചിപ്പിച്ചുവല്ലോ. മരുഭൂമിയിൽ വച്ചു അവർക്കു മന്നയും, ദാഹജലവും കാടപ്പക്ഷികളെയും നൽകിയ അങ്ങയുടെ മഹാ കാരുണ്യത്തെ ഓർത്തു ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. വിശുദ്ധ കുർബ്ബാന അനുഭവിച്ചു കൊണ്ട് രക്ഷയുടെ മാർഗ്ഗത്തിൽ ചരിക്കുന്ന ഞങ്ങളെ സ്വർഗ്ഗഭാഗ്യത്തിനു അവകാശികളാൽക്കേകണമെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവേശ്വരാ എന്നേക്കും

അംഗങ്ങൾ: ആമ്മേൻ.

ഇളയ കുട്ടി: അപ്പച്ചാ, ഈ രാത്രിയുടെയും അപ്പം മുറിക്കലിന്റെയും അർത്ഥം എന്താണു?

കുടുംബ നാഥൻ: നമ്മുടെ രക്ഷയുടെ ചരിത്രത്തിൽ ഈ രാത്രിക്കു വലിയ പ്രാധാന്യം ഉണ്ട്. അടിമത്തത്തിൽ കഴിഞ്ഞിരുന്ന ഇസ്രായെൽ ജനത്തെ ദൈവം പ്രത്യേകമാം വിധത്തിൽ മോശ എന്ന നേതാവിന്റെ നേത്രുത്വത്തിൽ ഈജിപ്തിൽ നിന്നു കാനാൻ നാട്ടിലേക്കു രക്ഷപെടുത്തിയതു ഈ രാത്രിയിൽ ആയിരുന്നു. ഈജിപ്തുകാർക്കുള്ള അവസ്സാനത്തെ ശിക്ഷയായി അവരുടെ ആദ്യ ജാതരെയെല്ലാം വധിച്ചു. എന്നാൽ ഇസ്രായേൽകാരെ അവിടത്തെ സംഹാരദൂതൻ ഒരുപദ്രവവും വരുത്താതെ കടന്നു പോയി. ആ രാത്രി ദൈവം കല്പ്പിച്ചതു പൊലെ, ഇസ്രായേൽ ജനം പുളിപ്പില്ലാത്ത അപ്പം ഭക്ഴിക്കുകയും കുഞ്ഞാടിനെ കൊന്നു അതിന്റെ രക്തം അടയാൾമായി ഭവനത്തിന്റെ കട്ടിളപ്പടിയിൽ തേക്കുകയും ചെയ്തു. ഈ മഹാ സംഭവം ആണ്ടു തോറും ആവർത്തിക്കണം എന്നു ദൈവം കല്പിച്ചു. പെസഹാ എന്ന വാക്കിന്റെ അർത്ഥം കടന്നു പോവുക എന്നാണൂ.

ശുഷ്രൂഷി: പുറപ്പാടു പുസ്തകത്തിൽ നിന്നുള്ള വായന (പുറ: 12: 21-31 ഉം 41-82 ഉം)

അംഗങ്ങൾ: ദൈവമായ കർത്താവിനു സ്തുതി.

ശൂറായ (പ്രകീർത്തനം) (അംബരം അനവരതം എന്ന ഈണത്തിൽ)

എല്ലാവരും ചേർന്ന്: സർവ്വ ചരാചരവും

ദൈവമഹത്വത്തെ, വാഴ്ത്തിപ്പാടുന്നു.

പഴയപുളിപ്പുകളാത്മാവിൽ കറചേർക്കാനിടയാകതെ

നമ്മുടെ പെസഹാക്കുഞ്ഞാടിൻ പുളിയാത്തപ്പം കൈക്കൊള്ളാം

വാഴ്ത്തീടാം നിത്യം തിരുനാമം.

ഇളയ കുട്ടി: ഇസ്രായേൽകാരുടെ പെസഹാ നാം എന്തിനാണു ആഘോഷിക്കുന്നത്?

കുടുംബ നാഥൻ: നമ്മുടെ രക്ഷകനായ ഈശോ ഇസ്രായേൽകാരുടെ പെസഹാ ആചരിച്ചിരുന്നു. ഈശോയുടെ അവസാന പെസഹാ ആചരണത്തിൽ അവിടുന്നു വി. കുർബ്ബാന സ്ഥാപിച്ചു. ഈശൊയുടെ ശരീര രക്തങ്ങളാണു അവിടുന്നു നമുക്ക് പെസഹാ ഭക്ഷണമായി തന്നതു. ഇതു വഴി പാപത്തിന്റെ അടിമത്തത്തിൽ നിന്നു നാം മോചിതരാവുകയും രക്ഷയുടെ അനുഭവം കൈവരിക്കുകയും ചെയ്തു. ഈശോയുടെ പെസഹാ ആചാരണത്തിന്റെയും പീഡാനുഭവത്തിന്റെയും ഓർമ്മയാണു നാം ഇന്നു ആചരിക്കുന്നതു.

സുവിശേഷ വായന

എല്ലാവരും ചേർന്ന്: ഹല്ലേലൂയ്യാ പാടാമൊന്നായ്; ഹല്ലേലുയ്യാ ഹല്ലേലുയ്യാ

ശിഷ്യന്മാരുടെ പാദം കഴുകി സ്നേഹത്തിൻ തിരുമാതൃക നൽകി

തന്റെ ശരീരം നൽകി നമുക്കായ് നവമൊരു ജീവൻ നമ്മിൽ പുലരാൻ

മതൃകയേവം കൈക്കൊണ്ടീടാൻ വചനം നമ്മെ മാടി വിളിപ്പൂ

താതനുമതുപോൽ സുതനും; പരിശുദ്ധാത്മാവിനും സ്തുതിയുയരട്ടെ

ആദിമുതൽക്കേയിന്നും നിത്യവുമായി ഭവിച്ചിടട്ടെ, ആമ്മേൻ

ഹല്ലേലൂയ്യാ പാടാമൊന്നായ്; ഹല്ലേലുയ്യാ ഹല്ലേലുയ്യാ


കുടുംബ നാഥൻ: നമ്മുടെ കർത്താവീശോ മിശിഹായുടെ പെസഹാ ആചരണ വിവരണം

സന്ധ്യയായപ്പോൾ അവൻ പന്ത്രണ്ടു ശിഷ്യന്മാരോടു കൂടെ ഭക്ഷണത്തിനു ഇരുന്നു. പിതാവു സകലവും തന്റെ കയ്യിൽ തന്നിരിക്കുന്നു എന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്നു ദൈവത്തിന്റെ അടുക്കൽ പോകുന്നു എന്നും ഈശോ അറിഞ്ഞിരിക്കെ അത്താഴ സമയത്തു എഴുന്നേറ്റു വസ്ത്രം ഊരിവെച്ചു ഒരു കച്ച എടുത്തു അരയിൽ ചുറ്റി. ഒരു പാത്രത്തിൽ വെള്ളം പകർന്നു ശിഷ്യന്മാരുടെ പാദം കഴുകുവാനും അരയിൽ ചുറ്റിയിരുന്ന തുണികൊണ്ടു തുടക്കുവാനും തുടങ്ങി. അവൻ അവരുടെ കാൽ കഴുകീട്ടു വസ്ത്രം ധരിച്ചു വീണ്ടും ഇരുന്നു അവരോടു പറഞ്ഞതു: ഞാൻ നിങ്ങൾക്കു ചെയ്തതു എന്തെന്നു നിങ്ങൾ എന്നു അറിയുന്നുവോ? നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; അതു ശരി തന്നെ, ഞാൻ അങ്ങനെ തന്നെ ആണു. കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദം കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ പാദങ്ങൾ കഴുകേണ്ടതാണു. ഞാൻ നിങ്ങൾക്കു ഒരു മാത്രുക നൽകിയിരിക്കുന്നു. ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യണം.

അവർ ഭക്ഷണ കഴിച്ചു കൊണ്ടിരിക്കുംബോൾ ഈശോ അപ്പം എടുത്തു വാഴ്ത്തി വിഭജുച്ച് ശിഷ്യന്മാർക്കും കൊടുത്തു കൊണ്ട് അരുൾ ചെയ്തു, വാങ്ങി ഭക്ഷിക്കുവിൻ; ഇതു എന്റെ ശരീരം ആകുന്നു. പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചെയ്തു അവർക്കു കൊടുത്തു കൊണ്ട് അരുൾ ചെയ്തു, എല്ലാവരും ഇതിൽ നിന്നു കുടിക്കുവിൻ. എന്തെന്നാൽ ഇതു അനേകർക്കു വേണ്ടി പാപമോചനത്തിന്നായി ചിന്തപ്പെടുന്ന പുതിയ നിയമത്തിലെ എന്റെ രക്തം ആകുന്നു. പുതിയ ഒരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം. നിങ്ങൾ എന്റെ ശീഷ്യന്മാർ ആണു എന്നു എല്ലാവരും അറിയാനുള്ള അടയാളം നിങ്ങളുടെ പരസ്പര സ്നേഹമായിരിക്കട്ടെ.

അംഗങ്ങൾ: നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി.

അപ്പം ആശീർവദിക്കുന്ന ക്രമം:

കുടുംബ നാഥൻ: സ്നേഹനിഥിയായ ദൈവമേ രക്ഷയുടെ അടയാളമായ പുതിയ നിയമത്തിലെ പെസഹാ ആചരിക്കുവാൻ ഒരുമിച്ചു കൂടിയിരിക്കുന്ന ഞങ്ങളെയും ഈ പെസഹാ അപ്പത്തെയും പാനീയത്തെയും ദയാപൂർവം ആശീർവദിക്കണമെ. ഒരേ അപ്പത്തിൽ നിന്നു ഭക്ഷിക്കുകയും, ഒരേ പാത്രത്തിൽ നിന്നു കുടിക്കുകയും ചെയ്യുന്ന ഞങ്ങളെ പരസ്പര സ്നേഹത്തിലും ഐക്യത്തിലും ജീവിക്കുവാൻ സഹായിക്കണമെ. സകലത്തിന്റെയും നാഥാ എന്നേക്കും.

കുടുംബ നാഥൻ അപ്പം മുറിച്ചു പാലിൽ മുക്കി മുതിർന്നവർ മുതൽ പ്രായക്രമം അനുസരിച്ചു എല്ലാവർക്കും കൊടുക്കുന്നു. എല്ലാവരും എഴുന്നേറ്റു നിന്നു അപ്പം കയ്യിൽ സ്വീകരിക്കുന്നു. എല്ലാവരും ഇരുന്നു കൊണ്ടു ഭക്ഷിക്കുന്നു.

കുടുംബ നാഥൻ: (ഉപദേശം) കണ്ണിനു പകരം കണ്ണ് പല്ലിനു പകരം പല്ല് എന്ന പഴയ നിയമത്തിലെ കർക്കശമായ നിയമങ്ങൾക്കു പകരം ഈശൊ "ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ" എന്ന സ്നേഹത്തിന്റെ നിയമം നൽകി. സ്നേഹം കൊണ്ടാണ് നാം അവിടുത്തെ ശിഷ്യന്മാർ ആണു എന്ന് ലോകം മനസിലാക്കേണ്ടത്. നമ്മുടെ സ്നേഹം മറ്റുള്ളവർക്കു വേണ്ടി ജീവൻ അർപ്പിക്കുന്നിടത്തോളം എത്തേണ്ടതാണ്. ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി കൊണ്ട് വിനയത്തിന്റേയും സേവനത്തിന്റേയും മാത്രുക കാണിച്ചു തന്ന ഈശോയെ പോലെ അവിടുത്തെ ശിഷ്യരായ നാമും സേവനം ചെയ്യാൻ കടപ്പെട്ടവരാണ്.

അർഥനകൾ

വീട്ടമ്മ: നമുക്കെല്ലാവർക്കും സന്തോഷത്തോടും ഉത്സാഹത്തോടും കൂടെ നിന്ന് കർത്താവേ ഞങ്ങളോടു കൃപയുണ്ടാകണമേ എന്നു പ്രാർത്ഥിക്കാം.

അംഗങ്ങൾ: കർത്താവേ ഞങ്ങളോടു കൃപയുണ്ടാകണമേ എന്നു പ്രാർത്ഥിക്കാം. .

വീട്ടമ്മ: പെസഹാ ആചരണത്തിനായി ഞങ്ങളെ എല്ലാവരെയും ഒരുമിച്ചു കൂട്ടിയ കർത്താവേ, അങ്ങയുടെ സ്നേഹത്തിൽ ഒരേ മനസ്സോടും ഹ്രിദയത്തോടും കൂടെ ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണം എന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

അംഗങ്ങൾ: കർത്താവേ ഞങ്ങളോടു കൃപയുണ്ടാകണമേ എന്നു പ്രാർത്ഥിക്കാം. .

വീട്ടമ്മ: ഈജിപ്തിലെ അടിമത്തത്തിൽ നിന്നു ഇസ്രായേൽകാരെ രക്ഷിക്കുവാൻ തിരുമനസായ കർത്താവേ, പാപത്തിന്റെ അടിമത്തത്തിൽ നിന്നും എല്ലാ പാപ സാഹചര്യങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കുവാൻ കനിവുണ്ടാകേണം എന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു,

അംഗങ്ങൾ: കർത്താവേ ഞങ്ങളോടു കൃപയുണ്ടാകണമേ എന്നു പ്രാർത്ഥിക്കാം.

വീട്ടമ്മ: പെസഹാ തിരുനാളിൽ വിശുദ്ധ കുർബ്ബാന സ്ഥാപിച്ചു കൊണ്ട് സ്വന്ത ശരീര രക്തങ്ങൾ ഞങ്ങൾക്കു നൽകിയ കർത്താവേ, തികഞ്ഞ സ്നേഹത്തോടും ഉറച്ച വിശ്വാസത്തോടും കൂടെ വിശുദ്ധ കുർബ്ബാനയിൽ പങ്കു ചേരുവാൻ ഞങ്ങളെ യോഗ്യരാക്കണം എന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

അംഗങ്ങൾ: കർത്താവേ ഞങ്ങളോടു കൃപയുണ്ടാകണമേ എന്നു പ്രാർത്ഥിക്കാം. .

വീട്ടമ്മ: മരണം മൂലം ഞങ്ങളിൽ നിന്നു വേർപെട്ടു പോയ ഞങ്ങളുടെ കുടുംബാംഗങ്ങളെയും മറ്റു വിശ്വാസികളെയും നിത്യ സൗഭാഗ്യത്തിനു അർഹരാക്കണം എന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.

അംഗങ്ങൾ: കർത്താവേ ഞങ്ങളോടു കൃപയുണ്ടാകണമേ എന്നു പ്രാർത്ഥിക്കാം.

സമാപന പ്രാർത്ഥന

കുടുംബ നാഥൻ: ഞങ്ങളുടെ പിതാവായ ദൈവമേ, ഞങ്ങളുടെ കുടുംബത്തിൽ വസിക്കുകയും, ഞങ്ങളെ അനുഗ്രഹിക്കുയും ചെയ്യേണമേ. നസറത്തിലെ തിരുക്കുടുംബം പോലെ, ഞങ്ങളുടെ കുടുംബവും അങ്ങേക്കു പ്രീതികരമായി ജീവിക്കട്ടെ. ഈ ലോകത്തിൽ അങ്ങേക്കു ശുശ്രൂഷ ചെയ്യുന്ന ഞങ്ങളെ എല്ലാവരേയും സ്വർഗ്ഗീയ ഓർശ്ലത്തെ നിത്യ സൗഭാഗ്യത്തിനു അർഹരാക്കേണമെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവേശ്വരാ എന്നേക്കും

അംഗങ്ങൾ: ആമ്മേൻ.

എല്ലാവരും പരസ്പരം ഈശോക്കു സ്തുതി ചൊല്ലുന്നു

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.