FANDOM


Paremackal-n
പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കേരളത്തിലെ സുറിയാനി കത്തോലിക്കാ സമൂഹത്തിന്റെ നേതൃനിരയിൽ ഉണ്ടായിരുന്ന ഒരു പുരോഹിതനാണ് പാറേമ്മാക്കൽ തോമ്മാക്കത്തനാർ(ജനനം: 1736 സെപ്തംബർ 10; മരണം: 1799 മാർച്ച് 20). 1787 മുതൽ 1799 വരെ ഗോവർണ്ണദോർ സ്ഥാനത്ത് കൊടുങ്ങല്ലൂർ രൂപതയെ ഭരിച്ച തോമ്മാക്കത്തനാർ, പാറേമ്മാക്കൽ ഗോവർണ്ണദോർ എന്നപേരിലും അറിയപ്പെടുന്നു. കരിയാറ്റിൽ‍ മല്പാനുമൊത്ത്, സുറിയാനി കത്തോലിക്കരുടെ തനിമയും ദേശീയാഭിലാഷങ്ങളും അംഗീകരിച്ചുകിട്ടാനുള്ള നിവേദങ്ങളുമായി തോമ്മാക്കത്തനാർ പോർച്ചുഗലിലേയ്ക്കും റോമിലേയ്ക്കും നടത്തിയ യാത്ര, കേരളക്രൈസ്തവ സഭാചരിത്രത്തിലെ നിർണ്ണായക സംഭവങ്ങളിലൊന്നാണ്. അതിനൊടുവിൽ, വർത്തമാനപ്പുസ്തകം എന്ന പേരിൽഅദ്ദേഹം എഴുതിയ കൃതി, കേരള ക്രിസ്തീയചരിത്രത്തിലെ അടിസ്ഥാനരേഖകളിലൊന്നുംമലയാളത്തിലേയും മുഴുവൻ ഭാരതീയ സാഹിത്യത്തിലെ തന്നെയും ആദ്യത്തെ യാത്രാവിവരണഗ്രന്ഥവുമാണ്.


Image
പോർച്ചുഗലിൽ വച്ച് മെത്രാനായി അഭിഷേകം ചെയ്യപ്പെട്ട കരിയാറ്റിൽ‍ മല്പ്പാൻ മടക്കയാത്രക്കിടെ ഗോവയിൽ സംശയാസ്പദമായ സാഹചര്യത്തിൽ മരണമടഞ്ഞതിനാൽ, വിദേശദൗത്യം കഴിഞ്ഞ് മടങ്ങിയെത്തിയ തോമ്മാക്കത്തനാർ, ഗോവർണ്ണദോർ എന്ന സ്ഥാനപ്പേരോടെ സുറിയാനി ക്രിസ്ത്യാനികളുടെ ആത്മീയനേതാവായി. ടിപ്പു സുൽത്താന്റെ കേരളത്തിലെ പടയോട്ടത്തിന്റെ വിഷമഘട്ടത്തിൽ (ജനുവരി 1788-ഡിസംബർ 1790)അദ്ദേഹമായിരുന്നു സുറിയാനി കത്തോലിക്കരുടെ അത്മീയാധികാരി. കേരളകത്തോലിക്കരുടെ ചരിത്രത്തിലെ മറ്റൊരു പ്രധാന സംഭവമായ 1787-ലെ അങ്കമാലി പള്ളി പ്രതിപുരുഷയോഗത്തിൽ അദ്ധ്യക്ഷനായിരുന്നതും ഗോവർണ്ണദോർ തോമ്മാക്കത്തനാരായിരുന്നു. സുറിയാനി കത്തോലിക്കരുടെ അവകാശപ്രഖ്യാപന രേഖയെന്ന നിലയിൽ പ്രാധാന്യമുള്ള അങ്കമാലി പടിയോല ആ യോഗത്തിന്റെ തീരുമാനങ്ങൾ ഉൾക്കൊള്ളുന്നു. വിദേശദൗത്യത്തിൽ വഹിച്ച പങ്കും, വർത്തമാനപ്പുസ്തകത്തിലെ ദേശാഭിമാന ഭരിതമായ നിരീക്ഷണങ്ങളും, ഗോവർണ്ണദോർ എന്ന നിലയിൽ നൽകിയ നേതൃത്വവും മൂലം തോമ്മാക്കത്തനാർ സുറിയാനി കത്തോലിക്കാ സമൂഹത്തിന്റെ ചരിത്രത്തിലെ നായകപുരുഷന്മാരിലൊരാളും ആ സമൂഹത്തിന്റെ ദേശീയബോധത്തിന്റേയും വിദേശീയസഭാനേതൃത്വത്തിൽ നിന്നുള്ള മോചനത്തിനുവേണ്ടിലുള്ള അഭിലാഷത്തിന്റേയും പ്രതീകവ്യക്തിത്വവും ആയി പരിഗണിക്കപ്പെടുന്നു.


ജീവിതാരംഭം തിരുത്തുക

ഇക്കാലത്ത് കോട്ടയം ജില്ലയിൽ പെടുന്ന മീനച്ചിൽ താലൂക്കിലെ കടനാട് എന്ന ഗ്രാമത്തിലാണ് തോമ്മാക്കത്തനാർ ജനിച്ചത്. കുരുവിളയും അന്നയും ആയിരുന്നു മാതാപിതാക്കൾ. മീനച്ചിൽ ശങ്കരൻ കർത്താവിന് ശിഷ്യപ്പെട്ട് മൂന്നു വർഷം സംസ്കൃതവും കടനാട്ടിൽ കാനാട്ട് അയ്പു കത്തനാരിൽ നിന്ന് സുറിയാനിയും പഠിച്ച അദ്ദേഹം ആലങ്ങാടു സെമിനാരിയിൽ വൈദികവിദ്യാർത്ഥിയായിരിക്കെ ലത്തീൻ, പോർച്ചുഗീസ് ഭാഷകളും പഠിച്ചു. 1761-ൽ പൗരോഹിത്യപ്രവേശനത്തെ തുടർന്ന് അദ്ദേഹം സ്വന്തം ഇടവകയായ കടനാട് പള്ളിയിൽ വികാരിയായി. ഈ സ്ഥാനത്തിരിക്കെയാണ് അദ്ദേഹം കരിയാറ്റിൽ മല്പാന്റെ നേതൃത്വത്തിൽ യൂറോപ്പിലേയ്ക്കു പോയ സുറിയാനി കത്തോലിക്കരുടെ നിവേദക സംഘത്തിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്.


വിദേശദൗത്യം തിരുത്തുക

തോമ്മാക്കത്തനാരുടേയും സംഘത്തിന്റേയും ഐതിഹാസിക യാത്രയെക്കുറിച്ചുള്ള വിവരങ്ങൾക്ക് ആശ്രയമായുള്ളത്, യാത്രയുടെ അവസാനത്തോടടുത്ത് അദ്ദേഹം രചിച്ച വർത്തമാനപ്പുസ്തകം എന്ന ഗ്രന്ഥമാണ്.


പശ്ചാത്തലം തിരുത്തുക

1653-ലെ കൂനൻ കുരിശു സത്യത്തോടെ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളിൽ ഗണ്യമായൊരു വിഭാഗം റോമൻ കത്തോലിക്കാ സഭയുടെ മേൽക്കോയ്മയിൽ നിന്ന് വിട്ടുമാറി. 1599-ലെ ഉദയമ്പേരൂർ സൂനഹദോസിനു ശേഷം കേരളത്തിലെ ക്രിസ്ത്യാനികൾക്ക് മെത്രാന്മാരെ നിയമിക്കുന്നതിനുള്ള അവകാശം 'പദ്രുവാദോ' സം‌വിധാനം അനുസരിച്ച് പോർത്തുഗീസുകാർ കയ്യേറ്റിരുന്നു. കൂനൻ കുരിശുസത്യത്തിനുശേഷവും റോമൻ കത്തോലിയ്ക്കാ സഭയിൽ തുടർന്ന സുറിയാനി ക്രിസ്ത്യാനികളുടെ മേൽ ഈ അധികാരം പ്രയോഗിക്കാൻ, മാറിയ സാഹചര്യങ്ങളിൽ, പോർത്തുഗീസുകാർക്ക് സാധിക്കാതായി. കേരളത്തിലെ പോർത്തുഗീസ് ആധിപത്യത്തിന് ഡച്ചുകാർ അറുതിവരുത്തിയതും, പോർത്തുഗീസുകാരുടെ വരുതിയിൽ നിന്ന ഈശോസഭക്കാർ സുറിയാനിക്രിസ്ത്യാനികൾക്ക് തീരെ അനഭിമതരായിത്തീർന്നതും മറ്റുമായിരുന്നു ഇതിന് കാരണം. ഈ സാഹചര്യത്തിൽ, റോമിലെ പ്രൊപ്പഗാന്ത സംഘത്തിന്റെ നേരിട്ടുള്ള ഇടപെടൽ മൂലം, റോമൻ കത്തോലിക്കാസഭയിൽ തുടർന്ന സുറിയാനി ക്രിസ്ത്യാനികളുടെ ആത്മീയനേതൃത്വം കർമ്മലീത്താ വൈദികരുടെ കയ്യിൽ ചെന്നു പെട്ടു. ഇടക്കാലത്തെ പ്രത്യേകസാഹചര്യങ്ങളിൽ അവർക്ക് തദ്ദേശീയനായ ഒരു മെത്രാനുണ്ടാകുവാൻ കർമ്മലീത്താക്കാർ അനുവദിച്ചെങ്കിലും, അങ്ങനെ ലഭിച്ച മെത്രാൻ, പള്ളിവീട്ടിൽ ചാണ്ടി കത്തനാരുടെ മരണത്തിനു ശേഷം, സുറിയാനി കത്തോലിക്കരുടെ ആത്മീയനേതൃത്വം പ്രൊപ്പഗാന്ത സംഘം നിയമിക്കുന്ന കർമ്മലീത്തരായ വിദേശീയ മെത്രാന്മാരുടെ കയ്യിലായി. ഈ വിദേശാധിപത്യം അപമാനകരമായ അനുഭവങ്ങളിലേയ്ക്കു നയിച്ചപ്പോൾ, കർമ്മലീത്താ മെത്രന്മാരുടെ ഭരണത്തിൽ നിന്ന് മുക്തികിട്ടാനായി ഒരു നിവേദകസംഘത്തെ യോറോപ്പിലേയ്ക്കയക്കാൻ കേരളത്തിലെ സുറിയാനി കത്തോലിക്കാ പള്ളികളുടെ പ്രതിനിധികൾ തീരുമാനിച്ചു.


മാർത്തോമ്മാ മെത്രാന്റെ നേതൃത്വത്തിൽ നിന്നിരുന്ന കേരളത്തിലെ സുറിയാനി ക്രിസ്ത്യാനിസഭയെ, സുറിയാനി കത്തോലിക്കാ സഭയുമായി ഐക്യപ്പെടുത്താൻ വഴിതേടുകയെന്നതും ദൗത്യത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു. സുറിയാനി ക്രിസ്ത്യാനികളുടെഅനൈക്യമാണ് അവരുടെ അപമാനത്തിന് കാരണം എന്ന ബോധ്യം മൂലമാണ്, സഭാവിഭാഗങ്ങൾ തമ്മിലുള്ള ഐക്യം ദൗത്യത്തിന്റെ ലക്ഷ്യമാക്കിയത്‍. നിവേദക സംഘത്തിന്റെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്, റോമിലെ പ്രൊപ്പഗാന്ത കലാലയത്തിൽ പഠനം നടത്തിയിട്ടുള്ളതിനാൽ യൂറോപ്യൻ ഭാഷകളിലും യൂറോപ്യൻ സഭാരാഷ്ടീയത്തിലും അവഗാഹമുണ്ടായിരുന്നു കരിയാറ്റിൽ യൗസേപ്പ് മല്പാനെയാണ്. വരാപ്പുഴ രൂപതക്കാരനായ അദ്ദേഹം ആലങ്കാട്ടു സെമിനാരിയിൽ അദ്ധ്യാപകനായിരുന്നു. അദ്ദേഹത്തോടൊപ്പം, പള്ളികളുടെ ചെലവിൽ റോമിൽ പഠനത്തിനായയ്ക്കാൻ രണ്ട് വൈദിക വിദ്യാർത്ഥികളേയും തെരഞ്ഞെടുത്തു. ഇവരടക്കം, യാത്രാ സംഘത്തിൽ ആകെ 22 പേരാണ് കരിയാറ്റിൽ മല്പാനെക്കൂടാതെ, തുടക്കത്തിൽ ഉണ്ടായിരുന്നത്. അവരിൽ ഒരാളായിരുന്നു തോമ്മക്കത്തനാർ.അവരുടെ ശത്രുക്കൾക്ക് കൊച്ചി തുറമുഖത്തിൽ അപ്പോഴും സ്വാധീനം ഉണ്ടായിരുന്നതിനാൽ ദൗത്യസംഘം കൊച്ചി വഴിയുള്ള യാത്രം ഒഴിവാക്കി. അങ്ങനെ സംഘം, തരങ്ങൻ പാടിയിൽ നിന്ന് മദ്രാസിലെത്തി 1778 നവംബർ 14-ന് "എസ്പെരാസ്സാ" എന്നു പേരുള്ള കപ്പൽ കയറി.

പോർച്ചുഗലിൽ വച്ച് മെത്രാനായി അഭിഷേകം ചെയ്യപ്പെട്ട കരിയാറ്റിൽ‍ മല്പ്പാൻ മടക്കയാത്രക്കിടെ ഗോവയിൽ സംശയാസ്പദമായ സാഹചര്യത്തിൽ മരണമടഞ്ഞതിനാൽ, വിദേശദൗത്യം കഴിഞ്ഞ് മടങ്ങിയെത്തിയ തോമ്മാക്കത്തനാർ, ഗോവർണ്ണദോർ എന്ന സ്ഥാനപ്പേരോടെ സുറിയാനി ക്രിസ്ത്യാനികളുടെ ആത്മീയനേതാവായി. ടിപ്പു സുൽത്താന്റെ കേരളത്തിലെ പടയോട്ടത്തിന്റെ വിഷമഘട്ടത്തിൽ (ജനുവരി 1788-ഡിസംബർ 1790)അദ്ദേഹമായിരുന്നു സുറിയാനി കത്തോലിക്കരുടെ അത്മീയാധികാരി. കേരളകത്തോലിക്കരുടെ ചരിത്രത്തിലെ മറ്റൊരു പ്രധാന സംഭവമായ 1787-ലെഅങ്കമാലി പള്ളിപ്രതിപുരുഷയോഗത്തിൽ അദ്ധ്യക്ഷനായിരുന്നതും ഗോവർണ്ണദോർ തോമ്മാക്കത്തനാരായിരുന്നു. സുറിയാനി കത്തോലിക്കരുടെ അവകാശപ്രഖ്യാപന രേഖയെന്ന നിലയിൽ പ്രാധാന്യമുള്ള അങ്കമാലി പടിയോല ആ യോഗത്തിന്റെ തീരുമാനങ്ങൾ ഉൾക്കൊള്ളുന്നു. വിദേശദൗത്യത്തിൽ വഹിച്ച പങ്കും, വർത്തമാനപ്പുസ്തകത്തിലെ ദേശാഭിമാന ഭരിതമായ നിരീക്ഷണങ്ങളും, ഗോവർണ്ണദോർ എന്ന നിലയിൽ നൽകിയ നേതൃത്വവും മൂലം തോമ്മാക്കത്തനാർ സുറിയാനി കത്തോലിക്കാ സമൂഹത്തിന്റെ ചരിത്രത്തിലെ നായകപുരുഷന്മാരിലൊരാളും ആ സമൂഹത്തിന്റെ ദേശീയബോധത്തിന്റേയും വിദേശീയസഭാനേതൃത്വത്തിൽ നിന്നുള്ള മോചനത്തിനുവേണ്ടിലുള്ള അഭിലാഷത്തിന്റേയും പ്രതീകവ്യക്തിത്വവും ആയി പരിഗണിക്കപ്പെടുന്നു.


1779 ഫെബ്രുവരി രണ്ടിന് പടിഞ്ഞാറൻ അംഗോളയിലെ ബെൻഗ്വാലയിലെത്തി. പതിനാലു ദിവസത്തെ താമസത്തിനു ശേഷം അവിടന്ന് തിരിച്ച അവർ, ആദ്യം ബ്രസീലിലെ ബഹിയയിലും തുടർന്ന്, ജൂലൈ 18-ന് അവരുടെ ആദ്യലക്ഷ്യമായിരുന്ന പോർത്തുഗലിലെ ലിസ്‌ബനിലും എത്തി

ലിസ്‌ബണിൽ അവർ, പദ്രുവാദോ അധികാരം ഉപയോഗിച്ച് കേരളസഭയിലേയ്ക്ക് മെത്രാന്മാരെ നിയോഗിക്കാൻ മുൻകൈ എടുക്കണമെന്നാവശ്യപ്പെട്ട് പോർത്തുഗീസ് രാജ്ഞിക്ക് വിശദമായ നിവേദനം സമർപ്പിച്ചു. പ്രൊപ്പഗാന്ത സംഘം നിയോഗിക്കുന്ന വിദേശീയരായ കർമ്മലീത്താ മെത്രാന്മാരെ ഒഴിവാക്കാനുള്ള തന്ത്രമായിരുന്നിരിക്കാം ഈ അഭ്യർത്ഥന .

ഗോവയിൽ നിന്ന് കേരളത്തിൽ മടങ്ങിയെത്തിയ തോമ്മാക്കത്തനാർ, പരേതനായ കരിയാറ്റിൽ മെത്രാപ്പോലീത്തയുടെ അന്തിമാഭിലാഷം അനുസരിച്ച്, ഗോവർണ്ണദോർ എന്ന സ്ഥാനപ്പേരോടെ 1787-ൽ കൊടുങ്ങല്ലൂർ രൂപതയുടെ ഭരണാധികാരിയായി. രാമപുരം പള്ളി ആയിരുന്നു അദ്ദേഹത്തിന്റെ ആസ്ഥാനം. തോമ്മാക്കത്തനാരുടെ ഭരണകാലത്ത്, കേരളത്തിലെ സുറിയാനി കത്തോലിക്കരെല്ലാം കൊടുങ്ങല്ലൂർ രൂപതയുടെ ഭരണത്തിൽ വന്നു.തോമ്മാക്കത്തനാർ ഗോവർണ്ണദോരായിരിക്കെയാണ് സുറിയാനി കത്തോലിക്കാ പള്ളികളുടെ പ്രതിപുരുഷന്മാർ അങ്കമാലിയിൽ അവരുടെ സമുദായത്തിന്റെ അവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ സമ്മേളിച്ചത്. ആ സമ്മേളനം സംഘടിപ്പിക്കുന്നതിൽ, തിരുവിതാംകൂർ, കൊച്ചി ഭരണകൂടങ്ങളിൽ സ്വാധീനമുണ്ടായിരുന്ന ക്രിസ്തീയ നേതാവ് തച്ചിൽ മാത്തൂ തരകൻ മുൻകൈ എടുത്തിരുന്നു. തോമ്മാക്കത്തനാർ സമ്മേളനത്തിൽ അദ്ധ്യക്ഷനായിരുന്നു. സമ്മേളനത്തിൽ എഴുതിയുണ്ടാക്കിയ അവകാശപ്രഖ്യാപന രേഖ, അങ്കമാലി പടിയോല എന്ന പേരിൽ അറിയപ്പെടുന്നു. തോമ്മാക്കത്തനാരെ തന്നെ സുറിയാനി കത്തോലിക്കരുടെ മെത്രാപ്പോലീത്തയായി വാഴിച്ചുകിട്ടാനുള്ള ആഗ്രഹം പടിയോലയിൽ പള്ളിപ്രതിപുരുഷന്മാർ പ്രകടിപ്പിക്കുന്നുണ്ട്.തോമ്മാക്കത്തനാരുടെ ഭരണത്തിന്റെ ആരംഭകാലത്താണ്, കേരളത്തിന്റെ ക്രിസ്ത്യാനികൾക്ക് ടിപ്പു സുൽത്താന്റെ കേരളത്തിലെ പടയോട്ടവുമായി ബന്ധപ്പെട്ട വിഷമഘട്ടത്തെ നേരിടേണ്ടി വന്നത്. പടയോട്ടക്കാലത്ത് ഗോവർണ്ണദോർ, രാമപുരത്തു നിന്നു വൈക്കത്തടുത്തുള്ള വടയാർ പള്ളിയിലേയ്ക്ക് താൽക്കാലികമായി ആസ്ഥാനം മാറ്റി.

മരണംതിരുത്തുക

രോഗബാധിതനായ തോമ്മാക്കത്തനാർ 1798-ൽ കുടനാട്ടേയ്ക്ക് വിശ്രമത്തിനായി പോയി. 1799 മാർച്ച് 20-ന് അദ്ദേഹം അന്തരിച്ചു. രാമപുരം പള്ളിയിലാണ് അദ്ദേഹത്തെ സംസ്കരിച്ചത്. സുറിയാനി ക്രിസ്ത്യാനികൾ നാട്ടുകാരായ മെത്രാന്മാരുടെ ഭരണത്തിൽ ആയതിനെ തുടർന്ന് 1936-ൽ തോമ്മാക്കത്തനാരുടെ ഭൗതികാവശിഷ്ടം വീണ്ടെടുത്ത് രാമപുരത്തെ പുരാതനമായ വിശുദ്ധ ആഗസ്തീനോസിന്റെ പള്ളിയിൽ‍(ചെറിയ പള്ളി) ബലിപീഠത്തിനടുത്ത് വലത്തേ ഭിത്തിയിൽ, ബഹുമാനപൂർവം നിക്ഷേപിച്ചു.എറണാകുളം മെത്രാപ്പോലീത്ത കണ്ടത്തിൽ ആഗസ്തീനോസിന്റെയും കേരളത്തിലെ ഇതര സുറിയാനി കത്തോലിക്കാ മെത്രാന്മാരുടേയും സാന്നിദ്ധ്യത്തിലാണ് ഇത് നിർവഹിച്ചത്.

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.