FANDOM


സഭയുടെ വിശ്വാസത്തിന്റെ സത്തയുടെ കുറെ ഭാഗങ്ങളെ കുറിക്കാൻ ഉപയോഗിക്കുന്ന ദൈവശാസ്ത്ര നാമമാണു വിശുദ്ധ പാരമ്പര്യം. പരമ്പരയായി കൈമാറ്റം ചെയ്യപ്പെട്ടു കിട്ടിയത് എന്ന അർത്ഥത്തിലാണു പാരമ്പര്യം എന്ന പദം ഉപയോഗിക്കുന്നത്. സഭയുടെ വിശ്വാസം വിശുദ്ധഗ്രന്ഥത്തിൽ എഴുതപ്പെട്ടും പരമ്പരയായി കൈമാറ്റം ചെയ്യപ്പെട്ടും സംലഭ്യമായതാണ്. അതായത് വരമൊഴിയായ ലിഖിത പാരമ്പര്യങ്ങളും വാമൊഴിയായ പാരമ്പര്യങ്ങളും ഉണ്ട്. അപ്പസ്തോലന്മാരുടെയും ആദിമ ക്രൈസ്തവ സമൂഹത്തിന്റെയും വിശ്വാസങ്ങളും, കൗദാശിക ആചാരങ്ങളും ജീവിതത്തിന്റെ മൂല്യങ്ങളും ഒക്കെ ചേർന്നതാണ് വിശുദ്ധ പാരമ്പര്യങ്ങൾ. പാരമ്പര്യത്തിന്റെ എഴുതപ്പെട്ട രൂപം വി. ഗ്രന്ഥവും ജീവിക്കപ്പെടുന്ന രൂപം പാരമ്പര്യവും ആണു. അവ രണ്ടും അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു [1]

വേദഗ്രന്ഥ അടിസ്ഥാനംതിരുത്തുക

"എല്ലാക്കാര്യങ്ങളിലും നിങ്ങൾ എന്നെ അനുസ്മരിക്കുന്നതിനാലും, ഞാൻ നൽകിയ പാരമ്പര്യങ്ങൾ നിങ്ങൾ അതെപടി സംരക്ഷിക്കുന്നതിനാലും" (1 കൊറി- 11:2) പൗലോസ് കൊറിന്തോസിലെ ജനങ്ങളെ പ്രശംസിക്കുന്നു. "വചനം മുഖേനയോ കത്തു മുഖേനയോ പഠിപ്പിച്ച പാരമ്പര്യങ്ങളെ മുറുകെ പിടിക്കുവാനും അതിൽ ഉറച്ചു നിൽക്കുവാനും" (1 തെസ- 2:15) തെസ്സലോനിക്കാക്കാരെയും പൗലോസ് ഓർമിപ്പിക്കുന്നു.

സഭയുടെ പഠനംതിരുത്തുക

നിത്യമായി കൈമാറിക്കിട്ടിയ ഈ വിശ്വാസസ്ഞ്ചയത്തെ ജീവിക്കുന്ന പാരമ്പര്യ്ങ്ങളെന്നാണു സഭ വിശേഷിപ്പിച്ചിട്ടുള്ളതു [2]. വിശ്വാസ സഞ്ചയത്തിന്റെ ലിഖിതവും ജീവിക്കുന്നതുമായ പാരമ്പര്യങ്ങൾ പരസ്പരപൂരകങ്ങളും പരസ്പരം സംവദിക്കുന്നതുമാണു. അവ ഒരേ ദൈവിക ശ്രോതസ്സിൽ നിന്നു വരുന്നതതും ഒരേ ഒരു സത്തയെ സൃഷ്ടിക്കുന്നതും ഒറേ ലക്ഷ്യം നിവർത്തിക്കുന്നതുമാണ്. [3]. വിശ്വാസത്തിന്റെ നിക്ഷേപം എന്ന പ്രയോഗം ദൈവം മിശിഹാ വഴി ലോകത്തിനു നൽകിയ വെളിപ്പെടുത്തലുകളുടെ ആകെത്തുകയെയാണു വിവക്ഷിക്കുന്നത്. ദൈവ വചനത്തിലൂടെയും അപ്പ്സ്തോലിക പിന്തുടർച്ചയിലൂടെയും ആണു അത് കൈമാറ്റം ചെയ്യപ്പെട്ടതു.

വലിയ പാരമ്പര്യംതിരുത്തുക

സഭയുടെ ദൈവശാസ്ത്ര ചിന്തയിൽ വിശുദ്ധ ഗ്രന്ഥം പാരമ്പര്യത്തിന്റെ ഏഴുതപ്പെട്ട രൂപമായതിനാൽ അതിനെ വലിയ പാരമ്പര്യം എന്നു വിളിക്കുന്നു. സുവിശേഷകാരന്മാലും, അപ്പ്സ്തോലന്മാരാലും എഴുതപ്പെട്ട ആദിമസഭയുടെ ദൈവാനുഭവത്തിന്റെ നേർചിത്രമാനല്ലൊ വേദപുസ്തകം.

ചെറിയ പാരമ്പര്യംതിരുത്തുക

അപ്പസ്തോലിക പാരമ്പര്യംതിരുത്തുക

സഭാത്മക പാരമ്പര്യംതിരുത്തുക

പാരമ്പര്യത്തോടുള്ള പ്രൊട്ടസ്തന്റ് സമീപനംതിരുത്തുക

എഴുതപ്പെട്ട വചനം മാത്രമാണു വിശ്വാസത്തിന്റെ അടിസ്ഥാനം എന്നതാണു പ്രോട്ടസ്റ്റന്റ് സഭകളുടെ സമീപനം. അതുകൊണ്ട അവർ സജീവ പാരമ്പര്യങ്ങളെ വിലമതിക്കുന്നില്ല.

പാരമ്പര്യത്തെക്കുറിച്ചുള്ള തർക്കം സീറോ മലബാർ സഭയിൽതിരുത്തുക

ലത്തിനീകരണത്തിൽ അകപ്പെട്ടു സ്വന്തം തനിമ നഷ്ടപ്പെട്ട സീറോ മലബാർ സഭ 1952 മുതൽ തങ്ങളുടെ വിശ്വാസ പൈതൃകം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ആദ്യപടിയായി വി. കുർബാന ക്രമത്തെ പുനരുധരിക്കുവാൻ സഭാ നേതൃത്വം ശ്രമിച്ചു. പാരമ്പര്യങ്ങളിലേക്കു തിരിച്ചുപോക്കു എന്ന പ്രയോഗവും സിദ്ധാന്തവും ആ കാലഘട്ടങ്ങളിൽ ഉരുത്തിരിഞ്ഞ ആശയമായിരുന്നു. പല കാരണങ്ങളാൽ പാരമ്പര്യമെന്ന വലിയ ആശയത്തെ ഉൾക്കൊള്ളാൻ ചിലർക്കെങ്കിലും കഴിഞ്ഞില്ല. ചിലർ അതിനെ വെറും 'മാമ്മൂലുകൾ' എന്ന അർത്ഥം കല്പിച്ച് പുച്ഛിച്ചു. പ്രൊട്ടസ്തന്റു ദൈവശാസ്ത്രവും ശൈലികളും അനുവർത്തിക്കുന്ന കരിസ്മാറ്റിക് ചായ് വ് ഉള്ള കത്തോലിക്കാ വൈദികരിൽ ചിലരെങ്കിലും പാരമ്പര്യത്തെ അർഹിക്കുന്ന തരത്തിൽ വിലമതിക്കാത്തവരാണ്.

അവലംബംതിരുത്തുക

  1. കത്തോലിക്കാ സഭയുടെ വേദൊപദേശം, (ഇംഗ്ലീഷ്) വത്തിക്കാൻ, ന്യൂ യോർക്ക്:ബേൺസ് ആന്റ് ഓട്ട്സ് (1999) താ. 25
  2. കത്തോലിക്കാ സഭയുടെ വേദൊപദേശം, (ഇംഗ്ലീഷ്) വത്തിക്കാൻ, ന്യൂ യോർക്ക്:ബേൺസ് ആന്റ് ഓട്ട്സ് (1999) താ. 25
  3. ദൈവാവിഷ്കാരം, വത്തിക്കാൻ 2 പ്രമാണരേഖകൾ, ബങ്കളൂർ: ധർമ്മാരാം പബ്ലിക്കെഷൻസ് (1982) ഖ:9

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.