Sabhakosam Wiki
Advertisement

ബൈബിള്‍, തനക്ക് (ഹീബ്രു- תָּנָ״ךְ), പഴയ നിയമം ഹീബ്രു ബൈബിള്‍ യഹൂദ ബൈബിള്‍ എന്നുമറിയപ്പെടുന്നു. യഹൂദര്‍ ഇതിനെ തനക് എന്നു വിളിക്കുന്നു. മൂന്നു വിഭാഗങ്ങളായി തിരിച്ച 24 പുസ്തകങ്ങളടങ്ങിയതാണ് ഹീബ്രു ബൈബിള്‍. തോറാ(നിയമം), നിവിം(പ്രവാചകന്മാര്‍) കെതുവിം(വൃത്താന്തം) എന്നിവയാണ് ഹീബ്രുബൈബിളിലെ മൂന്നു വിഭാഗങ്ങള്‍.

തോറ[]

മോശയുടെ കല്‍‌പനകള്‍ എന്നും ഈ ഭാഗമറിയപ്പെടുന്നു. അഞ്ചു പുസ്തകങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.
ഉല്പത്തി - Bereshit (בראשית)
പുറപ്പാട് - Shemot (שמות)
ലേവ്യര്‍ - Vayikra (ויקרא)
സംഖ്യ - Bamidbar (במדבר)
നിയമാവര്‍ത്തനം - Devarim (דברים)

ദൈവ-മനുഷ്യ ബന്ധത്തിന്റെ മൂന്നു തലങ്ങളാണ് തോറ പ്രതിപാദിക്കുന്നത്. ഉല്‍‌പത്തി പുസ്തകത്തിന്റെ ആദ്യ പതിനൊന്ന് അധ്യായങ്ങളില്‍ ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചതും മനുഷ്യനെ അതിന്റെ കേന്ദ്രമായി മാറ്റുന്നതും വിവരിക്കുന്നു. തുടര്‍ന്നുള്ള 39 അധ്യായങ്ങള്‍ പൂര്‍വപിതാക്കന്മാരായ അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരുമായി ദൈവം നടത്തുന്ന ഉടമ്പടിയെപ്പറ്റി വര്‍ണ്ണിക്കുന്നു. അബ്രാഹമിനോട് സ്വന്തം ദേശമായ ഉര്‍ വിട്ട് കാനാന്‍ ദേശത്തേക്ക് പോകുവാന്‍ നിര്‍ദ്ദേശിക്കുന്നത് ഈ ഭാഗത്താണ്. ഇസ്രയേലിന്റെ മക്കള്‍ ഈജിപ്തില്‍ അടിമകളായെത്തിയ കഥയും ഇവിടെ വായിക്കാം.

തോറായിലെ ശേഷിക്കുന്ന നാലു പുസ്തകങ്ങളുടെയും കേന്ദ്രബിന്ദു ആദ്യത്തെ പ്രവാചകനായി കണക്കാക്കപ്പെടുന്ന മോശയാണ്. ഈജിപ്തിലെ അടിമത്തത്തില്‍ നിന്നും ഇസ്രയേല്യരെ മോചിപ്പിച്ച് വാഗ്ദത്ത ഭൂമിയിലേക്ക് അവരെ നയിക്കുന്ന പ്രവാചകനാണ് മോശ. പൂര്‍വപിതാക്കന്മാരുമായി ദൈവം ഏര്‍പ്പെട്ട ഉടമ്പടി സിനായ് മലയില്‍ വച്ച് പുതുക്കുന്ന ഭാഗവും യഹൂദരുടെ നിയമങ്ങളുടെ കേന്ദ്രബിന്ദുവായ പത്തു കല്‍‌പനകള്‍ ദൈവം മോശയ്ക്കു നല്‍കുന്ന ഭാഗവും പുറപ്പാടിന്റെ പുസ്തകത്തില്‍ കാണാം. മോശയുടെ മരണത്തോടെയാണ് തോറ അവസാനിക്കുന്നത്.

നിവിം (പ്രവാചകന്മാര്‍[]

നിവിം അഥവാ പ്രവാചകന്മാരുടെ പുസ്തകങ്ങള്‍ ഇസ്രയേല്യര്‍ രാജഭരണത്തിനു കീഴില്‍ കേന്ദ്രീകരിക്കപ്പെടുന്നതും പിന്നീട് രണ്ട് വിഭാഗങ്ങളായി തിരിയുന്നതും രാജാക്കന്മാരുടെയും ജനങ്ങളുടെയും ഇടയിലേക്ക് ദൈവത്തിന്റെ വിധി നടപ്പാക്കുവാന്‍ പ്രവാചകന്മാര്‍ എത്തുന്നതും വിവരിക്കുന്നു. ഇസ്രയേല്യരെ അസീറിയക്കാരും യഹൂദ്യരെ ബാബിലോണിയക്കാരും കീഴടക്കുന്നതോടെയാണ് പ്രവാചകന്മാരുടെ പുസ്തകങ്ങള്‍ അവസാനിക്കുന്നത്. യഹൂദ പാരമ്പര്യമനുസരിച്ച് നിവിം എട്ടു ഭാഗങ്ങളായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നു.
ജോഷ്വ (യോഷ്വ)
ന്യായാധിപന്മാര്‍
സാമുവേല്‍ (ശാമുവല്‍)
രാജാക്കന്മാര്‍
ഏശയ്യാ
ജെറമിയ (യെറമിയ)
എസെക്കിയേല്‍

ചെറു പ്രവാചകന്മാര്‍[]

ഹോസിയ
ജോയേല്‍ (യോയേല്‍)
ആമോസ്
ഒബാദിയ
യോനാ
മിക്കാ
നാഹും
ഹബക്കുക്ക്
സെഫാനിയ
ഹഗ്ഗായി
സഖറിയാ
മലാക്കി

കെതുവിം[]

പണ്ഡിത മതപ്രകാരം കെതുവിം ഗ്രന്ഥങ്ങള്‍ യഹൂദരുടെ ബാബിലോണ്‍ പ്രവാസ കാലത്തോ അതിനുശേഷമോ എഴുതപ്പെട്ടവയാണ്. യഹൂദ പാരമ്പര്യമനുസരിച്ച് കാനോനികമായി(ദൈവനിവേശിതമായി) അംഗീകരിക്കപ്പെട്ടിട്ടുള്ള അവസാന പുസ്തക സഞ്ചികയാണ് കെതുവിം. പതിനൊന്ന് പുസ്തകങ്ങളാണ് ഈ വിഭഗത്തിലുള്ളത്.
സങ്കീര്‍ത്തനങ്ങള്‍
സുഭാഷിതങ്ങള്‍
ജോബ് (ഇയോബ്)
ഉത്തമഗീതങ്ങള്‍
റൂത്ത്
വിലാപങ്ങള്‍
സഭാപ്രസംഗകന്‍ (സഭാപ്രസംഗി)
എസ്തേര്‍
ദാനിയേല്‍
എസ്ര
ദിനവൃത്താന്തം

ഹീബ്രു ബൈബിളിലെ 24 പുസ്തകങ്ങളും ക്രിസ്തീയ ബൈബിളിന്റെ പഴയനിയമത്തിലുണ്ട്. ഇതു കൂടാതെ മറ്റു ചില ഗ്രന്ഥങ്ങളും ക്രിസ്തീയ സഭകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഈ കൂട്ടിച്ചേര്‍ക്കലില്‍ ഐകരൂപ്യമില്ല. പ്രസ്തുത പുസ്തകങ്ങള്‍ അപ്പോക്രിഫ എന്നറിയപ്പെടുന്നു. റോമന്‍ കത്തോലിക്കാ സഭ അംഗീകരിച്ചിരിക്കുന്ന ബൈബിളില്‍ തനക്കിലെ 24 പുസ്തകങ്ങള്‍ക്കു പുറമേ താഴെപ്പറയുന്നവയും കാനോനികമായി അംഗീകരിച്ചിട്ടുണ്ട്:
തോബിത്
യൂദിത്ത്
ജ്ഞാനം
പ്രഭാഷകന്‍
1 മക്കബായര്‍
2 മക്കബായര്‍
ബാറൂക്ക്
ഇതിനു പുറമേ
എസ്തേര്‍,
ദാനിയല്‍
എന്നീ പുസ്തകങ്ങള്‍ യഹൂദ ബൈബിളിലില്ലാത്ത ചില ഭാഗങ്ങളും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭകളാകട്ടെ താഴെ പറയുന്ന ഗ്രന്ഥങളും അംഗീകരിക്കുന്നു.(മുകളില്‍ പറഞിരിക്കുന്ന പലതും ഇനി പറയുന്നവ തന്നെയാണ്‍, എന്നാല്‍ അതിന്റെ ഉച്ചാരണത്തില്‍ വ്യത്യാസമുണ്ട്)
തോബിത്‌ - തൂബിദ്(തോബിയാസ്)
യഹൂദിത്ത് (യൂദിത്ത്)
എസ്തേര്‍ (എസ്ഥേറ്)
മഹാജ്ഞാനം
യേശുബാറ് ആസീറെ(അറ്ത്ഥം-ആസീറേയുടെ മകന്‍ യേശു)
ഏറമിയായുടെ ലേഖനം
ബാറൂക്കിന്റെ ഒന്നാം ലേഖനം
ബാറൂക്കിന്റെ രണ്ടാം ലേഖനം
ദാനിയേല്‍
1 മക്കബായര്‍
2 മക്കബായര്‍
ഇതു പോലെ തന്നെ കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭയായ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ എസ്തേര്‍ 2 കൂടി അംഗീകരിച്ച് ചേര്‍ത്തിട്ടുണ്ട്. ക്രിസ്തീയ ബൈബിളിന്റെ ഉള്ളടക്കം ഒരോ ക്രിസ്തീയ വിഭാഗത്തിലും വ്യത്യസ്തമാണെന്ന് സാരം. Bible Society പ്രസിദ്ധീകരിക്കുന്ന സത്യവേദപുസ്തകത്തില്‍ ആകെ 39 പുസ്തകങ്ങളുണ്‍ട്.


കാണുക:[]

പുതിയ നിയമം

Advertisement