FANDOM


അരാധനാക്രമവത്സരത്തിലെ അവസാന നാലു ആഴ്ചകൾ ഉൾക്കൊള്ളുന്ന കാലഘട്ടത്തെ പള്ളിക്കൂദാശക്കാലം എന്നു വിളിക്കുന്നു. സമർപ്പണക്കാലമെന്നും ഇതിനു പേരുണ്ട്. യുഗങ്ങളുടെ അന്ത്യത്തിൽ മിശിഹാ തന്റെ മണവാട്ടിയായ സഭയെ പിതാവിനു സമർപ്പിക്കുന്നതിനെ പ്രതീക്ഷയിൽ ദർശിക്കുന്ന കാലമാണു ഈ നാലാഴ്ചകൾ. ആദ്യ ഞായറിലെ തിരുനാൾ തന്നെ സഭാ സമർപ്പണത്തിരുനാൾ എന്നാണു അറിയപ്പെടുന്നതു. സഭയെക്കുറിച്ചു കൂടുതൽ ധ്യാനിക്കാനും സ്വർഗ്ഗോന്മുഖമായി ചരിക്കുന്ന സഭയൊടു താദത്മ്യപ്പെടുവാനും പിതാവിങ്കലേക്കടുക്കുവാനും വിശ്വസികളെ ഈ കലഘട്ടം പ്രേരിപ്പിക്കുന്നു. സഭയുടെ പ്രവർത്തികളായ കൂദാശകളിലെ ഭാഗഭാഗിത്വത്തൊടെ സ്വർഗ്ഗീയ ജീവിതം നാം മുൻകൂട്ടി ആസ്വദിക്കാനിടയാകുന്നു. എന്ന അവബോധം വർദ്ധിക്കുപ്പിക്കുവാൻ പറ്റിയ അവസരമാണിത്. പിതാവുമായി ഐക്യപ്പെട്ടിട്ടുള്ള സ്വർഗ്ഗീയ ജീവന്റെ അച്ചാരമായിട്ട് തിരുക്കർമ്മങ്ങളെ കാണുവാനും സ്വർഗ്ഗീയാനന്ദം ഉൾക്കൊള്ളുവാനും കഴിയുമ്പോൾ മാത്രമേ ഈ കലഘട്ടത്തിന്റെ ആചരണം ഫലപ്രദമായി എന്നു പറയാൻ കഴിയു.

ആരാധനാവത്സരം

കാണുക> ആരാധനക്രമ വത്സരത്തിലെ വിവിധ കാലങ്ങൾ

കടപ്പാട്. മാർ ജോസഫ് പവ്വത്തിൽ, ജീവിതം മാതൃസഭയൊടൊത്ത് ,ദനഹാ പ്രസിദ്ധീകരണം, മാങ്ങാനം

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.