FANDOM


സെമിറ്റിക് മതങ്ങളായ യഹൂദ, ക്രൈസ്തവ, മുസ്ലീം മതങ്ങളിലെ വിശ്വാസികൾ തങ്ങളുടെ ആരാധനാലയങ്ങളെ പള്ളി എന്ന് പേരു വിളിക്കുന്നു. മലയാളത്തിലല്ലാതെ മറ്റൊരു ഭാഷയിലും ഈ മൂന്ന് ആരാധനാലയങ്ങളും ഒരേ പേരിൽ അറിയപ്പെടുന്നില്ല.

പള്ളി എന്ന പദത്തിന്റെ ഉല്പത്തിയെക്കുറിച്ച് പണ്ഡിതർക്കിടയിൽ തർക്കമുണ്ട്. ബുദ്ധമതക്കാരുടെ വിഹാരത്തെ പാലി ഭാഷയിൽ ‘ഹള്ളി’ എന്നാണു പറയുന്നത്. പഴയ മലയാളത്തിൽ ‘ഹ’ എന്ന അക്ഷരം ഇല്ലാതിരുന്നതിനാൽ ‘ഹള്ളി’ പള്ളി ആയെന്നാണ് ഒരു വാദം. ബൌദ്ധ പാരമ്പര്യത്തിൽപ്പെട്ടവരാണ് ക്രൈസ്തവ, ഇസ്ലാം മതങ്ങൾ സ്വീകരിച്ചതെന്നും അതുകൊണ്ട് അവർ തങ്ങളുടെ ആരാധനാലയങ്ങൾക്ക് പള്ളി എന്ന നാമം കൊടുത്തുവെന്നും ഇക്കൂട്ടർ അഭിപ്രായപ്പെടുന്നു.

എന്നാൽ ബൌദ്ധ, ജൈന ആരാധനാലയങ്ങൾ ഇന്നും അറിയപ്പെടുന്നത് ‘ക്ഷേത്രങ്ങൾ’ എന്നാണ്. മാത്രമല്ല തദ്ദേശ ജനതയുമായി യാതൊരു ബന്ധവുമില്ല്ലാത്ത യഹൂദരും തങ്ങളുടെ ആരാധനാലയത്തെ പള്ളി എന്നാണ് മലയാളത്തിൽ വിളിക്കുന്നത്. അതുകൊണ്ട് ബൌദ്ധപാരമ്പര്യത്തിൽപ്പെട്ടവർ ക്രൈസ്തവ, ഇസ്ലാം മതങ്ങളെ ആശ്ലേഷിച്ചുവെന്നും അതുകൊണ്ട് പള്ളി എന്ന നാമം പ്രസ്തുത ആരാധനാലയങ്ങൾക്ക് വന്നുവെന്നും ഉള്ള വാദത്തിന് നിലനിൽപ്പില്ലാതെയാകുന്നു.

അമ്പലങ്ങൾ അഥവാ ക്ഷേത്രങ്ങൾ വിഗ്രഹാരാധനയ്ക്കുള്ള സ്ഥലമായി കണക്കാക്കിയിരുന്ന സെമിറ്റിക് മതാനുയായികൾ തങ്ങളുടെ ആരാധനാലയത്തെ ‘ദൈവം പള്ളികൊള്ളുന്ന’ (ദൈവം വസിക്കുന്ന) സ്ഥലമായാണ് കണക്കാക്കിയിരുന്നത്. ദേവാലയവും ദൈവാലയവും തമ്മിലുള്ള വ്യത്യാസം ഓർമിക്കുക. ഈ സെമിറ്റിക് പാരമ്പര്യത്തിൽ നിന്നാണ് പള്ളി എന്ന പദം ഉത്ഭവിച്ചത് എന്നു കരുതുന്നതായിരിക്കും ഉചിതം എന്ന അഭിപ്രായത്തിനാണ് കൂടുതൽ വിശ്വാസ്യത.

കന്നഡ ഭാഷയിൽ ഗ്രാമങ്ങളെ സൂചിപ്പിക്കാനുപയോഗിക്കുന്ന ‘ഹള്ളി‘യിൽ നിന്നാണ് പള്ളി ഉദ്ഭവിച്ചത് എന്നും അഭിപ്രായപ്പെടുന്നവരുണ്ട്. കാഞ്ഞിരപ്പള്ളി, കരുനാഗപ്പള്ളി എന്നിങ്ങനെയുള്ള സ്ഥലനാമങ്ങൾ ഇക്കൂട്ടർ ചൂണ്ടിക്കാണിക്കുന്നു. കൂട്ടത്തോടെ പ്രാർത്ഥിക്കുന്ന രീതി അനുവർത്തിക്കുന്ന സെമിറ്റിക് മതാനുയായികളുടെ ആരാധനാലയങ്ങൾക്ക് പള്ളി എന്ന് പേരു ലഭിച്ചതും ഇതിൽ നിന്നാണെന്നാണ് ഇക്കൂട്ടരുടെ അഭിപ്രായം.

"http://sabhakosam.wikia.com/wiki/%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF?oldid=1363" എന്ന താളിൽനിന്നു ശേഖരിച്ചത്

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.