FANDOM


പരിശുദ്ധാത്മാവെ എഴുന്നള്ളി വരിക.

നിന്റെ വെളിവിന്റെ കതിരുകള്‍ ആകാശത്തില്‍ നിന്ന് അയക്കണമെ.

അഗതികളുടെ പിതാവെ, ദാനങ്ങള്‍ നല്‍കുന്നവനെ, ഹൃദയത്തിന്റെ പ്രകാശമെ എഴുന്നള്ളി വരിക.

എത്രയും നല്ല ആശ്വസിപ്പിക്കുന്നവനെ,
ആത്മാവിനു മധുരമുള്ള വിരുന്നെ,
മധുരമുള്ള തണുപ്പെ,
അലച്ചിലില്‍ സുഖമെ,
ഉഷ്ണത്തില്‍ തണുപ്പേ,
കരച്ചിലില്‍ സ്വൈര്യമെ
എഴുന്നള്ളി വരിക.

എത്രയും ആനന്ദത്തോടുകൂടെയിരിക്കുന്ന പ്രകാശമെ, നിന്റെ വിശ്വാസികളുടെ ഹൃദയങ്ങളെ നീ നിറക്കെണമെ.നിന്റെ വെളിവുകൂടാതെ മനുഷ്യരില്‍ പാപമല്ലാതെ ഒന്നുമില്ല.

അറപ്പുള്ളത് കഴുകണമെ,
വാടിപ്പോയതു നനക്കണമെ.
മുറിവേറ്റിരിക്കുന്നത് സുഖപ്പെടുത്തമെ,
രോഗപ്പെട്ടത് പൊറുപ്പിക്കണമെ,
കടുപ്പമുള്ളത് മയപ്പെടുത്തണമെ,
ആറിപ്പോയത് ചൂടു പിടിപ്പിക്കണമെ,
വഴിതെറ്റിപ്പോയത് നേരെയാക്കണമെ.

നിന്നില്‍ ശരണപ്പെട്ടിരിക്കുന്ന വിശ്വാസികള്‍ക്ക് നിന്റെ ഏഴു വിഴുദ്ധ ദാനങ്ങള്‍ നല്‍കണമെ. ഭാഗ്യമരണവും, പുണ്യയോഗ്യതയും, നിത്യാനന്ദവും ഞങ്ങള്‍ക്കു തരണമെ.

ബോധജ്ഞാനത്തിന്റെ അരൂപിയായ പരിശുദ്ധാരൂപിയെ അങ്ങെ ദാസരായ ഞങ്ങള്‍ക്ക് ബോധജ്ഞാനത്തിന്റെ പ്രകാശം നല്‍കി അരുളണമെ.

ബുദ്ധിയുടെ ദിവ്യപ്രകാശമാകുന്ന പരിശുദ്ധാരൂപിയെ അങ്ങെ ദാസരായ ഞങ്ങള്‍ക്ക് ബുദ്ധിയുടെ ദിവ്യദാനം നല്‍കി അരുളണമെ.

വിവേകത്തിന്റെ ദിവ്യപ്രകാശമാകുന്ന പരിശുദ്ധാരൂപിയെ അങ്ങെ ദാസരായ ഞങ്ങള്‍ക്ക് വിവേകത്തിന്റെ ദിവ്യദാനം നല്‍കി അരുളണമെ.

ആത്മശക്തിയുടെ കതിരുകളാകുന്ന പരിശുദ്ധാരൂപിയെ അങ്ങെ ദാസരായ ഞങ്ങള്‍ക്ക് ആത്മശക്തിയുടെ ദിവ്യദാനം നല്‍കി അരുളണമെ.

അറിവിന്റെ പ്രകാശമാകുന്ന പരിശുദ്ധാരൂപിയെ അങ്ങെ ദാസരായ ഞങ്ങള്‍ക്ക് അറിവിന്റെ ദിവ്യദാനം നല്‍കി അരുളണമെ.

ഭക്തിയുടെ ചൈതന്ന്യമാകുന്ന പരിശുദ്ധാരൂപിയെ അങ്ങെ ദാസരായ ഞങ്ങള്‍ക്ക് ഭക്തിയുടെ ദിവ്യദാനം നല്‍കി അരുളണമെ.

ദൈവഭയത്തിന്റെ പ്രദീപമാകുന്ന പരിശുദ്ധാരൂപിയെ അങ്ങെ ദാസരായ ഞങ്ങള്‍ക്ക് ദൈവഭയത്തിന്റെ ദിവ്യദാനം നല്‍കി അരുളണമെ.


കാണുക

പ്രാര്‍ത്ഥനകള്‍

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.