FANDOM


വിശുദ്ധ പന്തേനൂസ് (ഉ. 200)[1] ക്രി. വ. 190 ല്‍ അല്ക്സാണ്ഡ്രിയായിലെ വേദോപദേശ ശാല സ്ഥാപിച്ച ക്രൈസ്തവ ദൈവശാസ്ത്രജ്ഞന്‍. ക്രൈസ്തവ ദൈവശാസ്ത്രത്തിന്റെ വികാസത്തിനു ഏറെ പങ്കു വഹിച്ച ഈ വേദോപദേശ ശാല ക്രൈസ്തവ ചരിത്രത്തിലെ പ്രഥമ ശാലയെന്ന ഖ്യാതിയും പേറുന്നു.

അലക്സാണ്ഡ്രിയായില്‍ അദ്ധ്യാപനം നടത്തിയ്യിരുന്ന സ്റ്റോയിക് തത്വശാസ്ത്രജ്ഞനായിരുന്നു പന്തേനൂസ്. പിന്നീട് ക്രിസ്തുവിശ്വാസത്തിലേയ്ക്കു മാനസാന്തരപ്പെടുകയും ഗ്രീക്ക് തത്വശാസ്ത്രവുമായി ക്രൈസ്തവവിശ്വാസത്തെ പൊരുത്തപ്പെടുത്താന്‍ ശ്രമിക്കുകയും ചയ്തു. അദ്ദേഹത്തിന്റെ ശിഷ്യനും വേദോപദേശ ശാലയുടെ തലവനെന്ന നിലയില്‍ പിന്‍ഗാമിയുമായ ക്ലെമെന്റ് സിസിലിയന്‍ പറവ (സിസിലിയന്‍ ബീ)[2] എന്നാണ്‌ അദ്ദേഹത്തെ വിശേഷിപ്പിച്ചിടുള്ളത്.

പന്തേനൂസ് അലക്സാണ്ഡ്രിയയില്‍ നിന്നും ഇന്ത്യയില്‍ എത്തിയതായി കേസറിയായിലെ എവുസേബിയൂസ്[3] സാക്ഷിക്കുന്നു. പ്രേഷിത പ്രഘോഷകനായിരുന്ന പന്തേനൂസ് ഇന്ത്യയിലെത്തിയപ്പോള്‍ ഹെബ്രായ ഭാഷയിലുള്ള മത്തായി അറിയിച്ച സുവിശേഷം ഇവിടത്തുകാര്‍ ഉപയോഗിച്ചിരുന്നതായി എവുസേബിയൂസ് പ്രസ്ഥാവിക്കുന്നു. ജൂലൈ 7 നാണ്‌ പന്തേനൂസിന്റെ തിരുനാള്‍. (കോപ്റ്റിക് സഭയില്‍ ജൂണ്‍ 22).


സൂചികതിരുത്തുക

  1. "As he was succeeded by Clement who left Alexandria about 203, the probable date of his death would be about 200. " (Catholic Encyclopedia)
  2. Clement, Stromata, 1.1.
  3. എവുസേബിയൂസ്, സഭാചരിത്രം, 5.10.

അപൂര്‍ണ്ണ ലേഖനം

ഇതു പൂര്‍ത്തിയാക്കാന്‍ ആംഗലേയ വിക്കി താളിന്റെ സഹായം തേടുക

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.