FANDOM


ക്രൈസ്തവ ആത്മീയതയില്‍ നോമ്പിന് വലിയ പ്രാധാന്യമാണുള്ളത്. നോമ്പിനെ ഉപവാസമെന്നും വിളിക്കാറുണ്ട്. ഉപവാസമെന്നാല്‍ ഭക്ഷണം കഴിക്കതിരിക്കുകയെന്നാണ് സാമാന്യ വിവക്ഷ. എന്നാല്‍ അടുത്ത് വസിക്കുക എന്നാണ് ഉപവാസം എന്ന വാക്കിന്റെ വച്യാര്‍ത്ഥം. അതായത് അത്മീയമായ ഉപവാസം അനുഷ്ടിക്കുമ്പോള്‍ നാം ദൈവത്തോടു കൂടെ വസിക്കുന്നു. തികച്ചും ലൗകികമായ നമ്മുടെ ആധുനിക ജീവിതത്തില്‍ നോമ്പിനെ ചില പ്രിയപ്പെട്ട ഭക്ഷണവസ്തുക്കള്‍ ഒഴിവക്കുന്ന കഠിനയത്നമായാണ് മനസിലാക്കിയിരിക്കുന്നത്. ഭക്ഷണം ഉപേക്ഷിക്കുന്നത് അതില്‍ത്തന്നെ ആത്മീയതയാകുന്നില്ല. ഭൗതിക ഭക്ഷണം ഒഴിവാക്കുന്നതോടൊപ്പം ആത്മീയഭക്ഷണത്തില്‍ - പ്രാര്‍ത്ഥന, ധ്യാനമനനം, കൗദാശികജീവിതം, ദാനധര്‍മ്മം - പങ്കുചേരുമ്പോളാണ് നോമ്പ് ആത്മീയ ചര്യയാകുന്നത്. അങ്ങനെ നോക്കുമ്പോള്‍ നോമ്പ് ആഘോഷമായി മാറുന്നു. നോമ്പ് ആത്മാവിന്റെ ആഘോഷമാണ്.

ആത്മീയ യാത്രയില്‍ ഉപവാസം തെറ്റിനെതിരെ പോരാടുവാനും നന്മയെ മുറുകെപ്പിടിക്കുവാനും കരുത്തേകുന്നു എന്ന് സഭാപിതാവായ മാര്‍ അപ്രേം പ്രസ്താവിക്കുന്നു. മബൗങ്ങിലെ ഫീലിക്സിനോസിന്റെ അഭിപ്രായത്തില്‍ നോമ്പും ഉപവാസവും ആത്മീയജീവിത വിളവെടുപ്പിനുള്ള രണ്ട് പ്രധാന ആയുധങ്ങളാണ്.

ഈശോയുടെയും ശ്ലീഹന്മാരുടെയും മാതൃക അനുകരിച്ച് ആരാധനാവത്സരത്തിന്റെ പ്രത്യേക ഘട്ടങ്ങളില്‍ നോമ്പെടുക്കുന്നതും തപസ് അനുഷ്ടിക്കുന്നതും പൗരസ്ത്യ ക്രൈസ്തവരുടെയും സീറോ മലബാര്‍ സഭയുടെയും പാരമ്പര്യമാണ്.

സീറോമലബാര്‍ സഭയിലെ നോമ്പുകള്‍തിരുത്തുക

ഇരുപത്തഞ്ച് നോമ്പ്

അമ്പതു നോമ്പ്

പതിനഞ്ച് നോമ്പ്

എട്ട് നോമ്പ്തിരുത്തുക

പരിശുദ്ധ മറിയത്തിന്റെ ജനനത്തിരുനാളിനോടനുബന്ധിച്ചുള്ള നോമ്പ് ആണിത്. സെപ്തംബർ ഒന്നു മുതൽ എട്ടു വരെയുള്ള തിയതികളിലാണ് എട്ട് നോമ്പ് അനുഷ്ടിക്കുന്നത്. പരിശുദ്ധ അമ്മയോടുള്ള ബഹുമാനവും, ഭക്തിയും, വണക്കവും വർദ്ധിപ്പിക്കാൻ സുറിയാനി ക്രൈസ്തവർ ഈ നോമ്പ് വിശിഷ്യാ ആചരിച്ചു പോന്നു. ആദിമകാലം മുതലെ പരിശുദ്ധ മറിയത്തിന് നമ്മുടെ ആരാധനയിലും ജീവിതത്തിലും അഭേദ്യവും അതുല്യവുമായ സ്ഥാനമാണു കല്പിച്ചു നൽകിയിട്ടുള്ളത്. രക്ഷകന്റെ അമ്മയായും, സഭയുടെ മാതാവായും നിത്യകന്യകയായും നാമവളെ വാഴ്ത്തുന്നു.


മൂന്ന് നോമ്പ്

കാണുക: നോമ്പ്

"http://sabhakosam.wikia.com/wiki/%E0%B4%A8%E0%B5%8B%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D?oldid=1259" എന്ന താളിൽനിന്നു ശേഖരിച്ചത്

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.