Sabhakosam Wiki
Advertisement

ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രമായ ഉയിർപ്പിനുള്ള ഒരുക്കമാണു നോമ്പുകാലം . പാപത്തിൽനിന്നു മനുഷ്യകുലത്തെ രക്ഷിക്കുവനാണു മിശിഹാ ഈ ലോകത്തിലവതരിച്ചത്. പാപത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുവാനും പശ്ചാത്താപവും, പ്രായശ്ചിത്തവും,പരിത്യാഗവും വഴി ദൈവത്തൊട് അടുക്കുവാനും നോമ്പുകാലം സഹായിക്കുന്നു. പാപത്തിന്റെ ഫലങ്ങളെക്കുറിച്ചും അനുതാപത്തിന്റെ ആവശ്യകതെയെകുറിച്ചും അനുരഞ്ജനത്തെക്കുറിച്ചുമെല്ലാം നോമ്പുകാലത്തെ പ്രാർഥനകളും വായനകളും നമ്മെ ഓർമ്മിപ്പിക്കുന്നു. പ്രാർഥനയ്ക്കും ഉപവാസത്തിനും ദാനധർമ്മത്തിനുമായി സഭ നമ്മെ പ്രത്യേകം ക്ഷണിക്കുന്ന അവസരമാണിത്

ആരാധനാവത്സരം

കാണുക> ആരാധനക്രമ വത്സരത്തിലെ വിവിധ കാലങ്ങൾ

കടപ്പാട്. മാർ ജോസഫ് പവ്വത്തിൽ, ജീവിതം മാതൃസഭയൊടൊത്ത് ,ദനഹാ പ്രസിദ്ധീകരണം, മാങ്ങാനം വർഗ്ഗം:ആരാധനാക്രമം

Advertisement