FANDOM


പത്തു പ്രമാണങ്ങള്‍

മാതാപിതാക്കന്മാരെ ബഹുമാനിക്കണംതിരുത്തുക

എല്ലാവിധ മാനുഷിക സാമൂഹികതയുടെയും ആരംഭവും അടിസ്ഥാനവും കുടുംബമാണ്‌. സമൂഹത്തിന്‍റെ പൊതുവായ സുസ്ഥിതി കുടുംബങ്ങളെ ആശ്രയിച്ചിരിക്കുന്നു.

യഥാര്‍ത്ഥ ക്രൈസ്‌തവ കുടുംബം ദൈവരാജ്യാനുഭവമാണ്‌. ഓരോ വ്യക്തിയിലുമുള്ള ദൈവത്തിന്റെ ഭരണമാണ്‌ ദൈവരാജ്യം. ദൈവരാജ്യത്തിന്‌ രണ്ട്‌ നിയമങ്ങളാണ്‌ ഉള്ളത്‌: ദൈവസ്നേഹവും, പരസ്നേഹവും. ദൈവരാജ്യത്തിലെ ഈ രണ്ട്‌ നിയമങ്ങള്‍ പരിശീലിക്കുവാനുള്ള വേദിയാണ്‌ കുടുംബങ്ങള്‍. നാലാം പ്രമാണം ഈ ലക്ഷ്യത്തിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌.

സാമൂഹിക ജീവിതത്തിന്‍റ്റെ അടിസ്ഥാനം കുടുംബങ്ങളിലായതുകൊണ്ട്‌ കുടുംബബന്ധം പവിത്രമായാല്‍ സമൂഹബന്ധവും പവിത്രമാകും. നല്ല കുടുംബബന്ധം സാമൂഹികജീവിതം കെട്ടിപ്പടുക്കുവാനുള്ള അടിത്തറയാണെന്നാണ്‌ നാലാം പ്രമാണം അനുശാസിക്കുന്നത്‌.സാര്‍വ്വത്രിക പ്രതിഭാസമായ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിന്‍റെ കേന്ദ്രം സ്നേഹമായിരിക്കണം. പ്രത്യക്ഷത്തില്‍ നാലാം പ്രമാണം മാതാപിതാക്കളോടുള്ള മക്കളുടെ കടമയും, അധികാരികളോടുള്ള അധീനരുടെ കടമയും, പരോക്ഷമായി അധികാരികളുടേയും മാതാപിതാക്കളുടേയും കടമകളും വിവരിക്കുന്നു.

നാലാം പ്രമാണം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷയും വിശുദ്ധ ഗ്രന്ഥം പ്രതിപാദിക്കുന്നുണ്ട്‌. " പിതാവിനെയോ, മാതാവിനെയോ ശപിക്കുന്നവന്‍ വധിക്കപ്പെടണം" ( പുറ 21,17; ലേവ്യ 20,9). "അപ്പനെയോ അമ്മയെയോ പ്രാകുന്നവന്‍റെ വിളക്ക്‌ കൂരിരുട്ടില്‍ കെട്ടു പോകും" (സുഭാ 20,20). " പിതാവിനെ പരിഹസിക്കുകയും അമ്മയെ അവജ്ഞയോടെ ധിക്കരിക്കുകയും ചെയ്യുന്നവന്‍റെ കണ്ണ്‌ മലങ്കാക്കകള്‍ കൊത്തിപറിക്കുകയും കഴുകന്‍മാര്‍ തിന്നുകയും ചെയ്യും" ( സുഭ 30,17). "നന്മ കൈവരുന്നതിനും ഭൂമിയില്‍ ദീര്‍ഘകാലം ജീവിക്കുന്നതിനുംവേണ്ടി മാതാവിനേയും പിതാവിനേയും ബഹുമാനിക്കണം" (എഫേ 6,3).

നാലാം പ്രമാണത്തിന്‍റെ ലംഘനം ഒരുവനെ മരണത്തിലേക്ക്‌ നയിക്കുന്നു. അവന്‍ കര്‍ത്താവിനെതിരായാണ്‌ പ്രവര്‍ത്തിക്കുന്നത്‌. " കര്‍ത്താവിന്‍റെ ശാപം എപ്പോഴും അവന്‍റെ മേല്‍ ഉണ്ടായിരിക്കും" (പ്രഭാ 3,16). ഈ പ്രമാണം പാലിക്കുന്നവന്‍ ദീര്‍ഘകാലം ജീവിക്കുമെന്ന്‌ വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നു ( പുറ 20,12; നിയ 5,16).

മക്കളുടെ കടമകള്‍ തിരുത്തുക

"ദൈവം കഴിഞ്ഞാല്‍ ജീവന്‍റെയും, വളര്‍ച്ചയുടെയും വിദ്യാഭ്യാസത്തിന്‍റെയും രണ്ടാമത്തെ ഉറവിടമായതുകൊണ്ടാണ്‌ മാതാപിതാക്കളെ സ്നേഹിക്കുവാനും ബഹുമാനിക്കുവാനും മക്കള്‍ കടപ്പെട്ടിരിക്കുന്നത്‌" [1]. സുഭാഷിതങ്ങളുടെ പുസ്തകത്തില്‍ മക്കളുടെ കടമയെക്കുറിച്ച്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. "മകനെ, നിന്‍റ്റെ പിതാവിന്‍റ്റെ പ്രബോധം ചെവിക്കൊള്ളുക, മാതാവിന്‍റെ ഉപദേശം നിരസിക്കരുത്‌. അവ നിന്‍റെ ശിരസ്സിന്‌ വിശിഷ്‌ടഹാരവും കഴുത്തിന്‌ പതക്കങ്ങളുമത്രേ" ( സുഭാ 1,8).

  • 1. ബഹുമാനം, ആദരവ്‌

മക്കള്‍ മാതാപിതാക്കളെ ബഹുമാനിക്കണമെന്നത്‌ ദൈവം വെളിപെടുത്തി തന്ന കല്പനയാണ്‌. അത്‌ പ്രതിയുടെ നിയമവുമാണ്‌. നിന്‍റ്റെ ദൈവമായ കര്‍ത്താവ്‌ തരുന്ന രാജ്യത്ത്‌ നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ടതിന്‌ നിന്‍റ്റെ പിതാവിനേയും മാതാവിനേയും ബഹുമാനിക്കുക (പുറ 20,12; നിയ 5,16). ആദരവ്‌ പ്രകടിപ്പിക്കുന്നതിലൂടെയാകണം ബഹുമാനം അര്‍പ്പിക്കേണ്ടത്‌. മാതാപിതാക്കളെ കുറ്റപ്പെടുത്തുമ്പോഴും ദാരിദ്രത്തെക്കുറിച്ച്‌ വിലപിക്കുമ്പോഴും മാതാപിതാക്കളെ ബഹുമാനിക്കാതിരിക്കുകയാണ്‌ ചെയ്യുന്നത്‌. മാതാപിതാക്കളെ ശകാരിക്കുന്നതും, അന്യായമായി പീഡിപ്പിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ഗൌരവമായ തിന്മയാണ്‌.

  • 2. അനുസരണം

മാതാപിതാക്കളെ ബഹുമാനിക്കേണ്ടത്‌ അവരെ അനുസരിച്ചുകൊണ്ടാണ്‌. അവരുടെ അഭിപ്രായമനുസരിച്ചായിരിക്കണം മക്കള്‍ പ്രവര്ത്തിക്കേണ്ടതും ജീവിതം നയിക്കേണ്ടതും. അനുസരണം അന്ധമായ അനുകരണമല്ല മറിച്ച്‌, ഹ്രുദയത്തിന്റെ സമര്‍പ്പണമാണ്‌. "മകനെ, നിന്റെ പിതാവിന്റെ കല്പന കാത്തുകൊള്ളുക, അവ നിന്റെ കഴുത്തില്‍ ധരിക്കുക. നടക്കുമ്ബൊല്‍അവ നിന്നെ നയിക്കും; കിടക്കുമ്പോള്‍ നിന്നെ കാത്തുകൊള്ളും.ഉണരുമ്പൊള്‍ നിന്നെ ഉപദേശിക്കും. എന്തെന്നാല്‍ കല്പന ദീപവും, ഉപദേശം പ്രകാശവുമാണ്‌" (സുഭാ 6, 20-22). മാതാപിതാക്കള്‍ ദൈവത്തിന്റെ അധികാരത്തില്‍ പങ്കുപറ്റുന്നവരാണ്‌. തങ്ങളുടെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ്‌ മതാപിതാക്കള്‍ മക്കള്‍ക്ക്‌ നിര്‍ദ്ദേശം നല്‌കുന്നത്‌. ജീവിതകാലം മുഴുവന്‍ മാതാപിതാക്കള്‍ക്ക്‌ പ്രത്യേകമാംവിധം വിധേയപ്പെട്ടിരിക്കാന്‍ മക്കള്‍ കടപ്പെട്ടിരിക്കുന്നു. എന്നാല്‍ മാതാപിതാക്കളുടെ, അധാര്‍മ്മികവും ദൈവകല്‍പനകള്‍ക്ക്‌ നിരക്കാത്തതും, യാഥാര്‍ത്ഥ്യബോധമില്ലത്തതുമായ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുവാന്‍ മക്കള്‍ക്ക്‌ ബാദ്ധ്യതയില്ല.

  • 3. സ്നേഹം, നന്ദി.

മക്കളുടെ ജീവന്റെയും, ജീവിതവിജയങ്ങളുടെയും നേട്ടങ്ങളുടെയും പിന്നിലെ പ്രധാന ശക്തി മാതാപിതാക്കളാണെന്ന്‌ മനസ്സിലാക്കി അവരെ സ്നേഹിക്കുവനും നന്ദി പ്രകടിപ്പിക്കുവാനും മക്കള്‍ക്ക്‌ കടമയുണ്ട്‌. ഈ സ്നേഹവും നന്ദിയും വാക്കുകളിലൂടെയും പ്രവ്രുത്തികളിലൂടെയും പ്രകടിപ്പിക്കണം. മതാപിതാക്കളെ ആശ്വസിപ്പിക്കുകയും ആവശ്യങ്ങളില്‍ സഹായിക്കുകയും ചെയ്യണം. അവരെ വെറുക്കുന്നതും, അവരുടെ നന്മ ആഗ്രഹിക്കാതെ പ്രവര്‍ത്തിക്കുന്നതും ദുഃഖത്തിനും കോപത്തിനും ഇടയാക്കുന്നതും തിന്മയാണ്‌. പ്രായമായ മാതാപിതാകളെ സംരക്ഷിക്കനുള്ള കടമ മക്കളുടേതാണ്‌. അവരുടെ ശാരീരികമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതോടോപ്പം തന്നെ മാനസികമായ ആവശ്യങ്ങളും നിരവേറ്റണം. സ്നേഹപൂര്‍ണ്ണമായ പരിചരണംകൊണ്ടും സംഭാഷണങ്ങള്‍കൊണ്ടും അവരുടെ ഏകാന്തതയും വിഷമങ്ങളും അകറ്റണം. മക്കളുടെ സ്നേഹവും പരിചരണവും ബഹുമാനവും ലഭിക്കേണ്ട കാലഘട്ടത്തില്‍ അവരെ വ്രുദ്ധസദനങ്ങളിലേക്കും അനാഥാലയങ്ങളിലേക്കും തള്ളിവിടുന്നത്‌ ഗൌരവമായ തിന്മയാണ്‌.

അവലമ്പം

  1. Christian Ethics, P.561

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.