FANDOM


അതിഭൌതികവും ആത്മീയവും മനുഷ്യന്റെ അസ്തിത്വപരവുമായ വിഷയങ്ങളെ സംബന്ധിക്കുന്ന ശാസ്ത്രശാഖയാണു ദൈവശാസ്ത്രം. വിശ്വാസത്തിന്റെ വിഷയയങ്ങളായ ദൈവത്തെക്കുറിച്ചും അവിടുത്തെ പ്രവൃത്തികളെക്കുറിച്ചും ( ദോഗ്മറ്റ ഫിദൈ ), സൈദ്ധാന്തികമായി പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണു ദൈവശാസ്ത്രം. ദൈവശാസ്ത്രശാഖയെ (തിയോളജി) മുഴുവന്‍ രണ്ടു മേഖലകളായി തിരിച്ചിട്ടുണ്ട്. പ്രാമാണിക (സൈദ്ധാന്തിക) ദൈവശാസ്ത്രം (ഡൊഗ്മാറ്റിക് തിയൊളജി) എന്നും ധാര്‍മ്മിക ദൈവശാസ്ത്രം (മോറല്‍ തിയോളജി) എന്നും. ഉള്ളടക്കത്തിലും രീതിശാസ്ത്രത്തിലും ഇവ വ്യത്യസ്ഥങ്ങളാണു.

ആദ്യത്തേത് വിശ്വാസവിഷയങ്ങളെ സംബന്ധിക്കുന്നതാണെങ്കില്‍ രണ്ടാമത്തേത് ധാര്‍മ്മികതയെ സംബന്ധിച്ചുള്ളതാണു. ദൈവത്താല്‍ വെളിപ്പെടുത്തപ്പെട്ടതൊ, ഉറപ്പിക്കപ്പെട്ടതൊ ആയതിനാല്‍ ക്രൈസ്തവ ധാര്‍മ്മിക നിയമങ്ങളെ വിശ്വാസവിഷയമായാണു കരുതിയിട്ടുള്ളത്.

ചിലപ്പോള്‍ തര്‍ക്കസംബന്ധിയായ (അപ്പോളൊജെറ്റിക്സ്) വിഷയങ്ങളും അടിസ്ഥാന ദൈവശാസ്ത്ര വിഷയങ്ങളും പൊതു ദൈവശാസ്ത്രത്തിനു (ഡോഗ്മറ്റിക്) കീഴില്‍ പെടുത്താറുണ്ട്. എന്നാല്‍ ഇന്നു തര്‍ക്കസംബന്ധി ദൈവശാസ്ത്രത്തെ (അപ്പോളൊജെറ്റിക്സ്) ദൈവശാസ്ത്രത്തിന്റെ കവാടമെന്ന നിലയിലും അടിസ്ഥാനമെന്ന നിലയിലും സ്വതന്ത്ര ദൈവശാസ്ത്ര ശാഖയായി അംഗീകരിക്കുന്നുണ്ട്.