FANDOM


ഉദയം, പ്രത്യക്ഷവത്കരണം, ആവിഷ്കാരം, വെളിപാട് എന്നൊക്കെ അർത്ഥം വരുന്ന 'ദനഹാ'ക്കാലത്തിൽ യോർദ്ദാൻ നദിയിൽ വച്ച് ഈശോയുടെ മാമ്മോദീസവേളയിൽ ആരംഭിച്ച അവിടുത്തെ പരസ്യജീവിതമാണ്‌ സഭ അനുസ്മരിക്കുന്നത്. ഈശോ സ്വയം ലോകത്തിന്‌ വെളിപ്പെടുത്തുകയും 'ഇവൻ എന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു' (മത്താ 3;7) എന്നു പ്രസ്താവിച്ച് പിതാവും, പ്രാവിന്റെ രൂപത്തിൽ ഈശോയുടെ മേൽ ആവസിച്ച് പരിശുദ്ധാത്മാവും അത് സാക്ഷ്യപ്പെടുത്തുകയും ചെയ്തു.

ആരാധനാവത്സരം


കർത്താവിന്റെ മാമ്മോദീസ അനുസ്മരിപ്പിച്ചു കൊണ്ടു തുടങ്ങുന്ന ദനഹാക്കാലത്ത് അവിടുത്തെ പരസ്യജീവിതത്തിന്റെ പ്രധാന സംഭവങ്ങൾ ഓർമ്മയിൽ കൊണ്ടു വരികയും അടയാളങ്ങളിലൂടെ സന്നിഹിതമാക്കുകയുമാണു സഭ ചെയ്യുന്നതു. മിശിഹ തന്നെത്തന്നെ ലോകത്തിനു വെളിപ്പെടുത്തിയതും പ്രപഞ്ചത്തെ മുഴുവൻ വിശുദ്ധീകരിച്ചതും ഈ കാലത്തെ ചിന്താവിഷയമാണ്. ഈശോയുടെ മാമ്മോദീസായൊടു ചേർത്തു ക്രൈസ്തവന്റെ മാമ്മോദീസയെ മനസിലാക്കുവാനും ഇതു തന്നെയാണു സന്ദർഭം[1].

രാക്കുളിതിരുത്തുക

ജനുവരി ആറാം തീയതി അഘോഷിക്കപ്പെടുന്ന ദനഹത്തിരുനാൾ തെക്കൻ കേരളത്തിൽ 'രാക്കുളി' തിരുനാളെന്നും വടക്കൻ കേരളത്തിൽ 'പിണ്ടിക്കുത്തി' തിരുനാളെന്നും അറിയപ്പെടുന്നു. അന്നേദിവസം പുലർച്ചെ നമ്മുടെ പൂർ‌വ്വികർ കർത്താവിന്റെ മാമ്മോദീസായെ അനുസ്മരിച്ച് നദിയിലോ കുളത്തിലോ പോയി ആചാരക്കുളി നടത്തിയിരുന്ന്. ഇതിൽ നിന്നാണ്‌ രാക്കുളി എന്ന പേരു ലഭിച്ചത്.

പിണ്ടിക്കുത്തി തിരുനാൾതിരുത്തുക

വടക്കൻ കേരളത്തിൽ, ലോകത്തിന്റെ പ്രകാശമായ മിശിഹായെ അനുസ്മരിക്കുന്നതിന്‌ വാഴപ്പിണ്ടിയിൽ വിളക്കുകളും പന്തങ്ങളും കൊളുത്തി അതിനു ചുറ്റും പ്രദക്ഷിണം വച്ചുകൊണ്ട് 'ഏൽ പയ്യ' (ദൈവം പ്രകാശമാകുന്നു) എന്നു ആർത്തുവിളിക്കുന്ന രീതിയാണുള്ളത്. ഇതിൽ നിന്നാണ്‌ പിണ്ടിക്കുത്തി എന്ന പ്രയോഗം ഇത്ഭവിച്ചത്.


കാണുക> ആരാധനക്രമ വത്സരത്തിലെ വിവിധ കാലങ്ങൾ

അവലമ്പം

  1. മാർ ജോസഫ് പവ്വത്തിൽ, ജീവിതം മാതൃസഭയൊടൊത്ത് ,ദനഹാ പ്രസിദ്ധീകരണം, മാങ്ങാനം.