FANDOM


  • മാമ്മോദീസ
  • സ്ഥൈര്യലേപനം
  • കുമ്പസാരം
  • കുർബാന
  • വിവാഹം
  • രോഗീലേപനം
  • തിരുപ്പട്ടംഈശോയുടെ ശിഷ്യരാകാനുള്ള വിളി എല്ലാവറ്ക്കും നൽകപ്പെട്ടിട്ടുണ്ട്. ഈശോ എല്ലാവരോടുമായി പറഞ്ഞു, 'ആരെങ്കിലും എന്നെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് അനുദിനം തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ. (ലൂക്കാ 9:23) എങ്കിലും ആദ്യം 12 ശിഷ്യന്മാരേയും (മത്തായി 10:1-5), പിന്നീട് 72 പേരേയും പ്രത്യേകം തിരഞ്ഞെടുത്ത് അയക്കുന്നതായി സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, സെഹിയോൻ ഊട്ടുശാലയിൽവച്ച് വിശുദ്ധ കുർബാന സ്ഥാപിച്ചത് തിരഞ്ഞെടുക്കപ്പെട്ട ശ്ലീഹന്മാരുടെ മധ്യത്തിൽ വച്ചായിരുന്നു. പാപമോചനാധികാരം കല്പ്പിച്ചു നൽകിയതും ശ്ലീഹന്മാർക്കു തന്നെ. ഇതിൽ നിന്നു സഭ ഗ്രഹിച്ച സത്യമിതാണ്: ഈശോയുടെ ശിഷ്യരാകാനുള്ള വിളി എല്ലാവർക്കും നൽകപ്പെട്ടിട്ടുണ്ടെങ്കിലുമ്, ശിഷ്യഗണത്തെ പഠിപ്പിക്കുന്നതിനും വിശുദ്ധീകരിക്കുന്നതിനും നയിക്കുന്നതിനും നേതാക്കന്മാരുടെ - അപ്പസ്തോലന്മാരുടെ - ഒരു സമൂഹത്തെ ഈശോ നിയോഗിച്ചു.


ഗ്രന്‌ഥ സൂചി നരികുളം, ആന്റണി., സീറോ മലബാർ സഭയുടെ കൂദാശകൾ, (2005) സ്റ്റാർ പബ്ലിക്കേഷൻസ്, ആലുവ.

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.