FANDOM


സംഭവങ്ങൾ വഷളാകുന്നു എന്നറിഞ്ഞ പോൾ മാർപ്പാപ്പ കർമ്മലീത്തക്കാരായ മിഷിനറിമാരെ കേരളത്തിലേക്കു അയച്ചു. പ്രൊപ്പഗാന്ത തിരുസംഘത്തിൽപ്പെട്ട ഇവരുടെ മെത്രാൻമാർ കേരളസഭയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമങ്ങളാരംഭിച്ചു. എന്നാൽ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ വിശ്വാസം നേടാനാവാതെ അവരുടെ ദൌത്യത്തിൽ അവർ പരാജയപ്പെട്ടു. കരിയാറ്റിയും പാറേമ്മാക്കൽ തോമ്മാഗുബർണദോരും പുനരൈക്ക്യം സ്ഥാപിക്കുകയെന്ന ലക്ഷ്യവുമായി 1778-ൽ മാർപ്പാപ്പയെ സന്ധിക്കുവാൻ ജോസഫ് കരിയാറ്റി, തോമസ് പാറേമ്മക്കൽ എന്നീ രണ്ടു വൈദികർ റോമിലേക്കു പുറപ്പെട്ടു. അവരുടെ ദൌത്യം പരാജയപ്പെട്ടെങ്കിലും പോർട്ടുഗീസ് രാജ്ഞി കരിയാറ്റിയെ 1782ൽ ലിസ്ബനിൽ വച്ചു മെത്രാപ്പൊലീത്തയാക്കി അവരോധിച്ചു. എന്നാൽ മാർത്തോമാക്രിസ്ത്യാനികൾക്കു കനത്ത ദുഃഖഭാരം നൽകി കേരളത്തിലേക്കുള്ള യാത്രാമദ്ധ്യേ കരിയാറ്റി ഗൊവയിൽ വച്ചു നിര്യാതനായി. മാർത്തോമ്മാ ക്രിസ്ത്യാനികളുടെ അഡ്മിനിസ്ട്രേറ്ററായി പാറേമ്മാക്കൽ തുടർന്നു.

അവലംബം