Sabhakosam Wiki
Advertisement

നെസ്തോറിയൻ സഭയായ അസ്സീറിയൻ പൗരസ്ത്യ സഭയുടെ കേരള ശാഖയാണ്‌ കൽദായ സുറിയാനി സഭ. പത്തൊമ്പതാം നൂറ്റാണ്ടിൽ രൂപം കൊണ്ട ഈ സഭയുടെ നിലവിലുള്ള മേലദ്ധ്യക്ഷൻ മാർ അപ്രേം മെത്രാപ്പോലീത്തയാണ്‌. ഷിക്കാഗോ ആസ്ഥാനമായുള്ള പരിശുദ്ധ ദിനഹാ നാലാമൻ കാതോലിക്കോസാണ്‌ ഇവരുടെ പാത്രിയർക്കീസ്.

പേരിനു പിന്നിൽ[]

thumb|338px|Marth Mariam Church was constructed in 1814,now Under the Chaldean syrian Churchകൽദായ എന്ന പദത്തിന്റെ സുറിയാനി അർത്ഥം മന്ത്രവാദി, ഗണികൻ എന്നൊക്കെയാണെങ്കിലും ലത്തീനിലും മറ്റു യൂറോപ്യൻ ഭാഷകളിലും ഈ പദം സിറിയൻ ദേശീയതയെയും സിറിയൻ അല്ലെങ്കിൽ അറമായിക് ഭാഷകളെയും (പ്രത്യേകിച്ച് ദാനിയേലിന്റെ പുസ്തകത്തിലെ ചില അദ്ധ്യായങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷാഭേദത്തെ) സൂചിപ്പിക്കാനാണ്‌ ഉപയോഗിച്ചുപോന്നിരുന്നത്. 17ആം നൂറ്റാണ്ടിൽ മൊസൂളിലെ മിഷനറിമാരിൽനിന്ന് തുടങ്ങി പ്രസ്തുത പദം പൗരസ്ത്യ-പശ്ചാത്യ സിറിയൻ റീത്തുകളെ തമ്മിൽ വേർതിരിച്ചുസൂചിപ്പിക്കാനായി ഉപയോഗിച്ചു തുടങ്ങി. പ്രസ്തുത കത്തോലിക്കർ പൗരസ്ത്യ കത്തോലിക്കാ സുറിയാനി ക്രിസ്ത്യാനികളെ സുറിയാനി ക്രിസ്ത്യാനികളെന്നും പാശ്ചാത്യ സുറിയാനി റീത്തുകാരെ നെസ്തോറിയന്മാരെന്നും വിളിച്ചുപോന്നു. എന്നാൽ നെസ്തോറിയൻ സഭാ വിശ്വാസികൾ തങ്ങളെ സുറിയാനിക്കാർ(സൂറായി) അല്ലെങ്കിൽ വെറും ക്രിസ്ത്യാനികൾ എന്നൊക്കെ മാത്രം സൂചിപ്പിച്ചുപോന്നു. ഇവരെ ഈ അടുത്തകാലത്തായി, പ്രധാനമായും ആംഗ്ലിക്കന്മാരിൽനിന്നു തുടങ്ങി‍, ചരിത്രപരമായി കൂടുതൽ ശരിയായ അസ്സീറിയൻ പൗരസ്ത്യ സഭ എന്ന പേരിൽ അഭിസംബോധന ചെയ്യാൻ തുടങ്ങി.[1]അസ്സീറിയൻ പൗരസ്ത്യ സഭയുടെ കേരള ശാഖയാണ്‌ കൽദായ സുറിയാനി സഭ.

ചരിത്രം[]

ഉദയം‌പേരൂർ സൂനഹദോസിനുശേഷം കത്തോലിക്കാ സഭയുമായി ഐക്യത്തിൽ തുടർന്നു പൌരസ്ത്യ സഭ ആരാധനാ ക്രമം പിന്തുടർന്ന പഴയകൂർ ക്രിസ്തിയാനികൾ കൽദായ സഭയിൽ നിന്നും തങ്ങൾക്കു ഒരു ബിഷപ്പിനായി ശ്രമിച്ചുകൊണ്ടിരിന്നു.ഇതിൽ ഏറ്റവും പ്രധാനം സുറിയാനി കത്തോലിക്കാ സഭാ അധ്യക്ഷൻ പറമ്മേക്കൽ മാർത്തോമ കത്തനാരും സമുദായ സ്നേഹി മാത്തൂ തരകനും അങ്കമാലിയിൽ വിളിച്ചു ചേർത്ത അങ്കമാലി പടിയോല ആണ്. അത് പ്രകാരം ഒരു സ്വദേശി മെത്രാനെ ലഭിച്ചില്ലെങ്കിൽ ബാബിലോണിൽ നിന്നും മെത്രാനെ വരുത്തി കൽദായ കത്തോലിക്കാ പതൃഅർക്കിനു വഴങ്ങി ജീവിക്കും എന്ന് പ്രക്യപനം ഉണ്ടായി .


"ഇപ്പൊൾ നമ്മുടെ മെൽ ഗുവർണ്ണദൊരായിട്ട വാണിരിക്കുന്ന പാറെമാക്കൽ തൊമ്മൻ കത്തനാരച്ചനെ മെത്രാപ്പൊലിത്തയായിട്ട വാഴിപ്പാൻ എല്ലാവരും കൂടെ നിശ്ചെയിക്ക കൊണ്ടും, ഇപ്രകാരം എത്രയും വിശ്വാസമുള്ള പ്രത്തുക്കാൽ രാജസ്ത്രീയോട അപെക്ഷിച്ചാൽ നമ്മുടെ അപെക്ഷ കൈക്കൊണ്ടില്ലെങ്കിൽ പ്രത്തുക്കാൽ രാജാവിന മലങ്കരെ ഇടവക വഴങ്ങുന്നതിനു മുൻപിൽ നമ്മുടെ കാരണയക്കാരുടെ മാർ യൗസെപ്പ്(കൽദായ) എന്ന പെരുള്ള പാത്രിയർക്കീസിനെ വഴങ്ങി, അവിടെ നിന്ന മെത്രാന്മാരെ വരുത്തി ബഹുമാനപ്പെട്ട ഗുവർണ്ണദൊരിനെ വാഴിച്ച കൊള്ളുമാറും. ഈ കാര്യത്തിന്റെ തിരുമാനം വരുത്തുന്നതിന മുൻപിൽ ഒരു മുടക്കം വന്നാൽ ആയത അനുസരിക്ക ഇല്ലെന്നും, ഇപ്രകാരം ഒക്കെയും നാം എല്ലാവരും കൂടി നിശ്ചയിച്ചവശം കൊണ്ട."

അങ്കമാലി പടിയോല പ്രകാരം മലബാറിൽ നിന്നും ഒരു സംഗം ബാബിലോണിയയിൽ പോവുകയും കൽദായ പതൃഅർക്ക് അവരിൽ ഒരാൾ ആയ മാർ പൗലോസ്‌ പണ്ടാരിയെ മലബാറിലെ മേട്രോപോളിത ആയി നിയമിക്കുകയും ചെയ്തു .എന്നാൽ കേരളത്തിലെ ലത്തീൻ അധികാരികളുടെ കഠിനമായ എതിർപ്പ് മൂലം പൗലോസ്‌ പണ്ടാരിക്ക് കാര്യമായ സ്വാധീനം ചെലുത്താൻ ആയില്ല.എന്നിരുന്നാലും പത്തൊൻപതാം നൂറ്റാണ്ടിൽ ലത്തീൻ സഭയുടെ ഭാഗം ആയി മലബാറിൽ എത്തിയ ഒരു കൽദായ ബിഷപ്പ് വഴി മലബാറിലെ സഭയുടെ ദയനീയ അവസ്ഥ മനസിലാക്കിയ കൽദായ കത്തോലിക്കാ പാത്രിയാർക്ക് യുഹനോൻ ഓടോ ഒന്നാം വത്തിക്കാൻ സുന്നഹദോസിൽ മലബാറിലെ സഭയെ കൽദായ സഭയുടെ അധികാര പരിധിയിൽ കൊണ്ട് വരണം എന്ന് വാദിച്ചു എന്നാൽ ഈ ശ്രമവും പരാജയത്തിൽ ആണ് കലാശിച്ചത്.

1862 ആം ആണ്ടിൽ കൽദായ കത്തോലിക്കാ പത്രിആർക്ക് മാർ രൂകോസ് എന്നാ മെത്രാനെ മലബാറിലെ മേത്രപോളിത ആയി നിയമിച്ചു പക്ഷെ മലബാറിലെ ലത്തീൻ അധികാരികൾ ഈ നീക്കത്തെ ശക്തം ആയി എതിർക്കുകയും മലബാർ സഭയിൽ ഉണ്ടായ പിളർപ്പ് ഒഴിവാക്കുകയും ചെയ്തു വാഴ്ത്തപെട്ട മാർ എല്യാസ് ചവറ അച്ഛൻ ഈ നീക്കത്തിൽ ഒരു പ്രധാന പങ്കു വഹിച്ചു.

1882 ആം ആണ്ടിൽ കൽദായ കത്തോലിക്കാ പത്രിയാർക്ക് മാർ ഏലിയ മേലുസ് thumb|180px|H. E. Dr. Mar Aprem Metropolitanവേറൊരു മെത്രാനെ മലബാറിലേക്ക് അയച്ചു.ഇദ്ധേഹം മലബാറിലെ ക്രിസ്തിയാനികളോട് താൻ കൽദായ കത്തോലിക്കാ പത്രിഅര്കിൽ നിന്നും റോമായിലെ പോപിൽ നിന്നും മലബാറിലെ മെത്രാൻ എന്നാ അധികാരം നേടിയ ആൾ ആണ് എന്ന് അറിയിച്ചു .ലത്തീൻ അധികാരികളുടെ നയങ്ങളോട് ഉള്ള വെറുപ്പും തങ്ങളുടെ പൂർവികരുടെ പാരമ്പര്യത്തിൽ ഉള്ള കൽദായ മെത്രാനും ആണെന്ന് അറിഞ്ഞ മലബാറിലെ ഭൂരിപക്ഷം സുറിയാനി കത്തോലിക്കാ പള്ളികളും ഈ ബിഷപ്പിന് പിന്നിൽ അണിനിരന്നു.എന്നാൽ മാർ ഏലിയ മെത്രാന്റെ ഈ നീക്കം തങ്ങളുടെ നിലനിൽപ്പിനു ഭീഷണി ആണ് എന്ന് കണ്ട വരാപ്പുഴ അധികാരികൾ റോമിലും മോസുളിലെ സഭയിലും സമര്ധം ചെലുത്തി മാർ ഏലിയ മെത്രാനെ മഹാരോൺ ചൊല്ലി മലബാറിൽ നിന്നും പുറത്താക്കി.എന്നാൽ ഈ നീക്കം മലബാറിലെ സുറിയാനി ക്രിസ്തിആനികല്ക്കു സഹിക്കാവുന്നതിനും അപ്പുറം ആയിരുന്നു പതിനാറാം നൂറ്റാണ്ടിൽ കൽദായ കത്തോലിക്കാ പത്രിഅർക്ക് അയച്ച മാർ അബ്രഹാം മെത്രാനെ തള്ളിപറഞ്ഞ്‌ തുടങ്ങിയ ലത്തീൻ അധിനിവേശം എങ്ങനെയും അവസാനിപ്പിക്ക എന്നാ ഉധേഷതോടെ മാർ ഏലിയ മെത്രാന്റെ സഹായി ആയ അന്തോനി തൊണ്ടനാട്ട് എന്ന കത്തനാർ ബയ്ലോനിയയിൽ പോവുകയും കൽദായ പത്രിഅർകിനോട് തന്നെ ഒരു മെത്രാൻ ആയി വാഴിക്കണം എന്നും ആവശ്യപെട്ടു.എന്നാൽ മോസുളിലെ ലത്തീൻ അധികാരികളുടെ എതിർപ്പ് മൂലം ഇതിനു സാധികാതെ വന്ന പ്പോൾ കത്തോലിക്കാ സഭയും ആയി രമ്യതയിൽ അല്ലാത്ത അസിറിയൻ സഭ പതൃഅര്കിൽ നിന്നും മെത്രാൻ സ്ഥാനം സ്വീകരിച്ചു മലബാറിൽ തിരിച്ചെത്തി .എന്നിനിരുന്നാലും ഈ സമയത്തിനുള്ളിൽ കത്തോലിക്കാ സഭയും ആയി ചേർന്ന് നിന്ന മലബാറിലെ സഭയിൽ പിളർപ്പ് സംഭവിച്ചു കഴിഞ്ഞിരുന്നു.അസിറിയൻ സഭയും ആയി രമ്യത പെട്ട ഒരു ചെറിയ വിഭാഗം എന്ന് കൽദായ സഭ (കൽദായ എന്നുള്ളത് പൌരസ്ത്യ സഭയിലെ കത്തോലിക്കാ വിഭാഗത്തെ സൂചിപ്പിക്കുന്നെങ്കിലും കേരളത്തിലെ അസിറിയൻ സഭ ഈ പേര് ഉപയോഗിക്കുനത് കൽദായ കത്തോലിക്കാ പത്രിയാർക്ക് അയച്ച മെത്രാൻമാർ മൂലം രൂപപെട്ടു എന്നതിനാൽ ).

ഇന്ന്[]

കൽദായ സുറിയാനി സഭയുടെ കീഴിലുള്ള മാർ നഴ്സായി പ്രസ് അസ്സീറിയൻ പൗരസ്ത്യ സഭയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന (മിക്കപ്പോഴും "നെസ്തോറിയൻ" എന്നു കണക്കാക്കപ്പെടുന്ന) പല പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നു. 1968-ൽ സ്ഥാനമേറ്റ മാർ അപ്രേം മൂക്കനാണ്‌ സഭയുടെ നിലവിലുള്ള മെത്രാപ്പോലീത്താ. സഭയുടെ ആസ്ഥാനം തൃശ്ശൂരും മെത്രാപ്പോലീത്തയുടെ ആസ്ഥാനപ്പള്ളി തൃശ്ശൂരിൽ സ്ഥിതി ചെയ്യുന്ന മർത്താ-മറിയം കത്തീഡ്രലുമാണ്‌.

കൂടുതൽ അറിവിന്‌[]

  • നെസ്തോറിയൻ
  • മാർത്തോമ്മാ ക്രിസ്ത്യാനികൾ
  • അസ്സീറിയൻ പൗരസ്ത്യ സഭ
  • സീറോ മലബാർ കത്തോലിക്കാ സഭ

അവലംബം[]

  • മാർ അപ്രേം മൂക്കൻ, The Chaldean Syrian Church in India, (തൃശ്ശൂർ: മാ‍ർ നഴ്സായി പ്രസ്, 1977).
  • മെത്രാപ്പോലീത്താ മാർ മൂക്കൻ, Church of the East, (St. Thomas Christian Encyclopaedia, തൃശ്ശൂർ: 1973).
Advertisement