FANDOM


Kottina

കൊത്തീന

പുരോഹിതനും ശുശ്രൂഷികളും ധരിക്കുന്ന നീളമുള്ള അങ്കി. ഈശോ ധരിച്ചിരുന്ന നീണ്ട അങ്കി സുറിയാനി ഭാഷയിൽ കൊത്തീന എന്ന് അറിയപ്പെടുന്നു. പ്രസ്തുത അങ്കി പരിശുദ്ധ മാതാവ് സ്വന്തം കൈയ്യാൽ നെയ്തെടുത്തതാണെന്നും അത് ഈശോ വളരുന്നതോടൊപ്പം വലുതായിക്കൊണ്ടിരുന്നു എന്നും ഒരു പാരമ്പര്യമുണ്ട്. ഈ അങ്കിയാണ് ഈശോയുടെ കുരിശുമരണ വേളയിൽ പട്ടാളക്കാർ നറുക്കിട്ടെടുത്തത്. പ്രസ്തുത അങ്കി മുകൾ മുതൽ അടിവരെ തുന്നൽ കൂടാതെ നെയ്യപ്പെട്ടതായിരുന്നുവെന്ന് വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

നവീകരിക്കപ്പെട്ട പുതിയ മനുഷ്യന്റെ പ്രതീകമായാണ് കൊത്തീന വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്നത്. പഴയമനുഷ്യനെ ഉരിഞ്ഞു കളഞ്ഞ് പുതിയ മനുഷ്യനെ ധരിച്ചവനായി ബലിയർപ്പിക്കുന്നു എന്ന് ഇത് അർത്ഥമാക്കുന്നു.

"http://sabhakosam.wikia.com/wiki/%E0%B4%95%E0%B5%8A%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%80%E0%B4%A8?oldid=1598" എന്ന താളിൽനിന്നു ശേഖരിച്ചത്

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.