FANDOM


ശ്ലീഹക്കാലം കഴിഞ്ഞു വരുന്ന ഏഴാഴ്ചകളെ കൈത്താക്കാലം എന്നു വിളിക്കുന്നു. ശ്ലീഹൻമാരുടെ അടിസ്ഥാനത്തിൽ പണിയപ്പെട്ട സഭ ലോകമെങ്ങും വളർന്നു വികസിച്ചു വിശ്വാസത്തിന്റെയും സുകൃതത്തിന്റെയും ഫലങ്ങൾ പുറപ്പെടുവിക്കുന്നതിനെക്കുറിച്ചാണു ഈ കാലഘട്ടം അനുസ്മരിക്കുന്നതു. സഭയാകുന്ന യാഥാർഥ്ത്യത്തെക്കുറിച്ചു ധ്യാനിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നതിനു കൈത്താക്കാലം അവസരം നൽകുന്നു. നമ്മുടെ ആരാധനാക്രമത്തിൽ സഭയെക്കുറിച്ചു കൂടുതൽ ധ്യാനിക്കുന്നതിനും, സഭാജീവിതതിൽ കൂടുതൽ പങ്കുചേരുന്നതിനും ഊന്നൽ കൊടുക്കുന്നതുകൊണ്ടാണു ആരാധനാക്രമവത്സരത്തിൽ രണ്ടു കാലങ്ങൾ സഭയ്ക്കായി മാറ്റിവച്ചിരിക്കുന്നത്. സഭയൊടുള്ള ബന്ധം ദൃഡമായിതരമാക്കിത്തീർക്കുക ഇന്നിന്റെ വലിയ ഒരാവശ്യമാണ്‌ എന്നുള്ളതിൽ യാതൊരു സംശയവുമില്ല.

ആരാധനാവത്സരം

കാണുക> ആരാധനക്രമ വത്സരത്തിലെ വിവിധ കാലങ്ങൾ

കടപ്പാട്. മാർ ജോസഫ് പവ്വത്തിൽ, ജീവിതം മാതൃസഭയൊടൊത്ത് ,ദനഹാ പ്രസിദ്ധീകരണം, മാങ്ങാനം