FANDOM


കെരിഗ്മ: (ഗ്രീക്ക്: κήρυγμα, kérugma)പ്രഘോഷണത്തിനു പുതിയ നിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം ആണു കെരിഗ്മ. (കാണുക: ലൂക്കാ-4:18-19, റോമ 10:14). വരവു അറിയിക്കുന്ന വിധം വിളിച്ചുകൂവുക എന്ന അർത്ഥം ഉള്ള ഗ്രീക് ക്രിയാപദം ആയ κηρύσσω (kērússō),യിൽ നിന്ന് പ്രഘോഷണം, പ്രഖ്യാപനം, പഠിപ്പിക്കൽ, പ്രസംഗം എന്നൊക്കെ അർത്ഥം വരുന്ന കെരിഗ്മ ഉദ്ഭവിച്ചത്.

ലൂക്കയുടെ സുവിശേഷം അനുസരിച്ചു (4: 16-18)ഈശോസിനഗോഗിൽ പഠിപ്പിച്ചു കൊണ്ട് തന്റെ പരസ്യ ജീവിതം ആരംഭിച്ചു. പ്രവാചകനായേശയ്യായുടെ പുസ്തകം വായിക്കുകയും യേശയ്യാ പ്രവചിച്ച രക്ഷകൻ താനാണു എന്നു ഈശോ പ്രഖ്യാപിക്കുകയും ചെയ്തു. ഈശൊയുടെ പ്രഘോഷണത്തിന്റെ കെരിഗ്മയുടെ തുടക്കം ആയിരുന്നു ഇത്.

കെരിഗ്മ പുതിയ നിയമത്തിൽതിരുത്തുക

  1. ഈശോ പ്രവചനങ്ങളുടെ പൂർണ്ണതയാണ്. നടപടി- 2:30; 3:19, 24, 10:43; 26:6-7, 22; റോമ- 1:2-4; 1 തിമോ 3:16; ഹെബ്രാ 1:1-2; 1 പത്രോ 1:10-12; പത്രോ 1:18-19.
  2. മാമ്മോദീസയിൽ ഈശോ രക്ഷകനായി ലേപനം ചെയ്യപ്പെട്ടു (നട 10:38).
  3. മാമ്മോദീസ അനന്തരം ഈശോ ഗലീലിയിൽ പ്രഘോഷണ കർമ്മം ആരംഭിച്ചു (നട. 10:37).

ദൈവശാസ്ത്ര വീക്ഷണംതിരുത്തുക

ഈശോയുടെ സമ്പൂർണ്ണ ജീവിതത്തെ കുറിക്കാൻ ചിലപ്പോൾ കെരിഗ്മ എന്ന പദം ഉപയോഗിക്കാറുണ്ട് [1]. സൈദ്ധാന്തിക യുക്തിയോട് എന്നതിനേക്കാൾ സാധാരണ കേഴ്വിക്കാരനോട് അഭിസംബോധന ചെയ്യപ്പെട്ടത് എന്ന അർത്ഥത്തിലാണ് ഇത്.[2].ക്രൂശാരോഹണവും മരണവും ഈ പ്രഘോഷനത്തിന്റെ കേന്ദ്രസ്ഥാനത്ത് നിൽക്കുന്നു.


കാണുക

സാക്ഷ്യം

പ്രഘോഷണം

സമൂഹജീവിതം

കൊയിനോണിയ

ശുശ്രൂഷ

ദിയക്കോണിയ

അവലംബംതിരുത്തുക

  1. ബുൾട്ട്മാൻ, ഈശോ മിശിഹായും മിത്തുകളുടെ ശാസ്ത്രവും (Jesus Christ and Mythology) London 1960.
  2. James Barr 'Fundamentalism' SCM 1977
"http://sabhakosam.wikia.com/wiki/%E0%B4%95%E0%B5%86%E0%B4%B0%E0%B4%BF%E0%B4%97%E0%B5%8D%E0%B4%AE?oldid=1662" എന്ന താളിൽനിന്നു ശേഖരിച്ചത്

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.