FANDOM


കുരിശടയാളത്താൽ പവിത്രീകരിക്കുക എന്നത് ക്രൈസ്തവ പാരമ്പര്യത്തിന്റെ ഭാഗമാണ്. സുറിയാനി പാരമ്പര്യമനുസരിച്ച് കുരിശു വരക്കുമ്പോൾ വലതു കൈ ആദ്യം നെറ്റിയിലും പിന്നീട് നെഞ്ചിലും വയ്ക്കുകയും തുടർന്നു വലത്തേ തോളിലേക്കും അവിടെ നിന്ന് ഇടത്തെ തോളിലേക്കും കൊണ്ടുവരുകയുമാണു ചെയ്യുന്നത്. ഒരു വ്യക്തിയെ അഥവാ വസ്തുവിനെ കുരിശിന്റെ അടയാളത്താൽ മുദ്രിതമാക്കുമ്പോൾ ആ വ്യക്തിയുടെ/വസ്തുവിന്റെ വലതുഭാഗത്തുനിന്നും ഇടതു ഭാഗത്തേക്കാണ് ആശീർവ്വദിക്കുന്ന ആളിന്റെ കൈകൾ ചലിക്കേണ്ടത്.

ഏകസ്വഭാവവാദികളാണ്‌ കത്തോലിക്കരിൽ നിന്നും തങ്ങളെ വേർതിരിക്കുന്നതിനുള്ള മാർഗ്ഗമായി ഇടതുനിന്നും വലതുവശത്തേക്കുള്ള കുരിശു വര ആരംഭിച്ചത്. യാക്കോബായ സഭ മുഴുവനിലും അതു വ്യാപിക്കുകയും ചെയ്തു. പതിമൂന്നാം നൂറ്റാണ്ടു മുതലാണ്‌ ലത്തിൻ സഭയിൽ ഈ രീതി ആരംഭിക്കുന്നത്. ഇതിനുണ്ടായ കാരണം വ്യക്തമല്ല.

പതിനാറാം നൂറ്റാണ്ടിൽ കേരളത്തിൽ എത്തിയ ലത്തിൻ മിഷനറിമാരിൽ നിന്നും ഈ രീതി കേരളത്തിലും വ്യാപിച്ചു. വിദേശത്തുനിന്നും വന്ന യാക്കോബായ മെത്രാന്മാരിൽ നിന്ന് യാക്കോബായക്കാരുടെ ഇടയിലും ഈ രീതി പടർന്നു പിടിച്ചു.

ഇന്നു പ്രചാരത്തിലുള്ള വലിയ കുരിശുവര രീതിയും - നെറ്റിയിലും അധരങ്ങളിലും നെഞ്ചിലും കുരിശുവരക്കുന്നത് - ലത്തീൻ മിഷനറിമാർ ഇറക്കുമതി ചെയ്തതാണ്. പൌരസ്ത്യപാരമ്പര്യങ്ങളിൽ ഒരിടത്തും ഇത്തരം രീതി കാണാനാകില്ല.

യഥാക്രമം നെറ്റിയിലും നെഞ്ചത്തും വലത്തേ ഉരത്തിലും ഇടത്തേ ഉരത്തിലും വലത്തേ കയ്യുടെ മൂന്നു വിരലുകൾ ചേർത്തുവച്ചു മുട്ടിച്ചുകൊണ്ട് കുരിശുവരയ്ക്കുന്ന രീതിയാണു പൌരസ്ത്യ സഭകളിൽ പരക്കെ കാണുന്നത്.

കുരിശുവര

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, + ആമേൻ

വലിയ കുരിശുവര വിശുദ്ധ കുരിശിന്റെ അടയാളത്താലെ + ഞങ്ങളുടെ ശത്രുക്കളിൽ നിന്ന് ‌+ ഞങ്ങളെ രക്ഷിക്ക, ഞങ്ങളുടെ തമ്പുരാനെ + പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ, + ആമേൻ.

കാണുക

പ്രാർത്ഥനകൾ

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.