FANDOM


പ്രാര്‍ത്ഥനയും കൂട്ടായ്മയും ക്രൈസ്തവ ജീവിതത്തിന്റെ അടിസ്ഥാനമാണ്‌. ആദിമ ക്രൈസ്തവ സമൂഹം എപ്പോഴും ഒരുമിച്ചു കൂടി പ്രാര്‍ത്ഥിക്കുകയും അപ്പം മുറിക്കുകയും പങ്കു വക്കുകയും ചെയ്തതായി നടപടിപ്പുസ്തകത്തില്‍ നാം വായിക്കുന്നുണ്ട്. നമ്മുടെ പൂര്‍വികരുടെ മഹത്തായ പാരമ്പര്യങ്ങളിലൊന്നാണ്‌ സന്ധ്യാപ്രാര്‍ത്ഥനക്ക് കുടുമ്പം മുഴുവന്‍ സമ്മേളിക്കുക എന്നത്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം കുടുംബക്കൂട്ടാമകള്‍ ആവിര്‍ഭവിക്കുകയും അവയ്ക്കു സഭാത്മകമായ മാനം കൈവരികയും ചെയ്തു. നാലു പ്രധാന ലക്ഷ്യങ്ങളാണ്‌ ഇതിനു പിന്നിലുള്ളത്.

1. കൂട്ടായ്മതിരുത്തുക

കുടുംബങ്ങള്‍ ഒന്നിച്ചുകൂടി പ്രാര്‍ത്ഥിക്കുന്നത് ഒരു ക്രൈസ്തവ ചൈതന്യമാണ്‌. സഭയെന്നാല്‍ എല്ലാ അര്‍ത്ഥത്തിലും ഒരുമിച്ചുകൂടി പങ്കുവക്കുന്ന സമൂഹമാണ്‌

2. വചനാനുഭവംതിരുത്തുക

നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനമാകുന്നതും ബന്ധങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശനം നല്‍കുന്നതും തിരുവചനമാണ്‌. ഒന്നിച്ചുകൂടി വചനം പങ്കുവക്കുമ്പോള്‍ നാം ഉത്തമ ക്രൈസ്തവസാക്ഷ്യം നല്‍കുന്ന്.

3. പരസ്പരം കരുതുന്ന സമൂഹംതിരുത്തുക

അപരന്റെ സന്തോഷങ്ങളിലും ദുഖങ്ങളിലും പങ്കുകാരാവുകയെന്നത് കൂട്ടായ്മകളുടെ ലക്ഷ്യമാണ്‌. കൂട്ടായ്മയിലുള്ള അംഗങ്ങള്‍ ആത്മീയ, ഭൗതിക, സാംസ്കാരിക ആവശ്യങ്ങളില്‍ പരസ്പരം കണ്ടറിഞ്ഞ് സഹായിക്കുന്നു; പിന്തുണക്കുന്നു.

4. സാര്‍വത്രിക സഭയുടെ ചെറുപതിപ്പ്തിരുത്തുക

ഓരൊ കൂട്ടായ്മയും സാര്‍വത്രികസഭയുടെ ചെറു മാതൃകയാണ്‌. കൂട്ടായ്മകളില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ സാര്‍വത്രിക സഭയുമായുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്‌ നാം ചെയ്യുന്നത്.

ക്രിസ്തു നമ്മുടെ കൂടെ വസിക്കുന്ന അനുഭവം സായത്തമാക്കാന്‍ നാം കുടുംബക്കൂട്ടായ്മകളില്‍ സജീവമായി പങ്കെടുക്കണം. ഒരുമിച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ പ്രാര്‍ത്ഥനക്ക് വലിയ വിലയുണ്ട്.

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.