FANDOM



കവാടങ്ങളിലേക്ക് സ്വാഗതം
ഭാരത സഭയെക്കുറിച്ചുള്ള സ്വതന്ത്ര വിജ്ഞാനകോശമാണ് സഭാകോശം.
സഭാകോശത്തിൽ നിലവിൽ 437 ലേഖനങ്ങളുണ്ട്
സീറോ മലബാർ സഭ
ആമുഖം...
ക്രിസ്തു വർഷം 52 ൽ കേരളത്തിലെത്തിയ തോമാ ശ്ലീഹയുടെ പ്രേഷിതപ്രവർത്തനം വഴി രൂപപ്പെട്ട കേരളത്തിലെ പരമ്പരാഗത ക്രിസ്ത്യാനികൾ കൂനൻ കുരിശു സത്യത്തിനു ശേഷം പല സഭകളിലായി വിഘടിച്ചു. അവകളിൽ കത്തോലിക്കാ ഐക്യത്തിൽ നിൽക്കുന്നതും എണ്ണത്തിലും വിസ്ത്രുതിയിലും വലുതുമായ സഭയാണു സീറോ-മലബാർ സഭ. മറ്റൊന്ന് സീറോ-മലങ്കര സഭയാണ്.
സീറോ മലബാർ രൂപതകൾ

ഭരണ സൗകര്യത്തിനായി ഭൂമിശാസ്ത്ര അതിരുകളോടെ തിരിച്ചിരിക്കുന്ന പ്രവിശ്യകളെയാണ് രൂപതകൾ എന്നു വിളിക്കുന്നത്.

നിരവധി ഇടവകകളും അനുബന്ധ സംവിധാനങ്ങളും അനേകം വിശ്വാസികളുമുള്ള പഴക്കം ചെന്ന രൂപതകളെ അജപാലന രൂപതകൾ എന്നും വിശ്വാസിവിരളമായ പ്രദേശങ്ങളിൽ പുതുതായി രൂപം കൊണ്ട രൂപതകളെ പ്രേഷിത രൂപതകൾ എന്നും വിളിക്കുന്നു.

കേരളത്തിലുള്ള രൂപതകൾ

പ്രേഷിത രൂപതകൾ


സീറോ മലബാർ മിഷൻ
മറ്റേതൊരു സഭയെയും പോലെ സീറോ മലബാർ സഭയും പൂർണ്ണതയുള്ള ഒരു വ്യക്തി സഭ ആയതിനാൽ പ്രേഷിതപ്രവർത്തനം നടത്താനുള്ള അവകാശവും കടമയും ഈ സഭയ്ക്കു ഉണ്ട്. അത് സീറോ മലബാർ സഭയുടെ വിശ്വാസ ഉറവിടങ്ങളായ ആരാധനാക്രമം, ആത്മീയ പൈതൃകം, ദൈവശാസ്ത്രം എന്നീ പാരമ്പര്യത്തിൽ അടിയുറച്ച് ആയിരിക്കണം. കഴിഞ്ഞ നാലു നൂറ്റാണ്ടുകളിൽ ഇക്കാര്യത്തിൽ സഭയുടെ സ്ഥിതി ആശാവഹമോ ആദർശത്തിലൂന്നിയതൊ അല്ല. കാലത്തിന്റെ ഒഴുക്കിൽ സീറോമലബാർ സഭക്കു മേൽ റോമാ മാർപ്പാപ്പ ഭൂമിശാസ്ത്രപരമായ പരിധി നിർണ്ണയിച്ഛിരുന്നത് സുവിശേഷ മൂല്യങ്ങൾക്കോ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പഠനങ്ങൾക്കോ നിരക്കുന്നതല്ല. [1]

അവലംബം

  1. വെള്ളാനിക്കൽ, 2009 സീറോമലബാർ സഭയുടെ സുവിശേഷവത്കരണ ദൗത്യം

Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.