FANDOM


കവാടങ്ങളിലേക്ക് സ്വാഗതം
ഭാരത സഭയെക്കുറിച്ചുള്ള സ്വതന്ത്ര വിജ്ഞാനകോശമാണ് സഭാകോശം.
സഭാകോശത്തിൽ നിലവിൽ 437 ലേഖനങ്ങളുണ്ട്
സഭാ ചരിത്രം
ആമുഖം...
ഭാരതസഭാ ചരിത്രം
തോമാശ്ലീഹാ മാമ്മോദീസാ നൽകിയ ക്രൈസ്തവ സമൂഹം ആദിമ നൂറ്റണ്ടുകൾ മുതലേ മാർത്തോമ്മാ ക്രിസ്ത്യാനികൾ എന്നാണു അറിയപ്പെടുന്നത്. തദ്ദേശീയമായ ഹൈന്ദവാചരങ്ങളേയും മുദ്രകളേയും അവർ ക്രൈസ്തവവൽക്കരിക്കുകയും പൌരസ്ത്യ സുറിയാനി ആരാധനാക്രമം അനുഷ്ടിച്ചു പോരുകയും ചെയ്തു. വിശ്വാസത്തിൽ ക്രൈസ്തവവും, ആരാധനക്രമത്തിൽ കൽദായവും സംസ്കാരത്തിൽ ഭരതീയവുമായ ജീവിതശൈലിയായിരുന്നു അവരുടേത്. ആദ്യകാലഘട്ടങ്ങളിലുള്ള ഇവരുടെ ഭരണ നേതൃത്വത്തെക്കുറിച്ചു കാര്യമായ അറിവു നമുക്കില്ല. എന്നാൽ തോമ്മാശ്ലീഹാ വൈദികരെ അഭിഷേകം ചെയ്തിരുന്നു എന്നതിനു പുരാതനപ്പാട്ടുകൾ സാക്ഷ്യം നൽകുന്നു.
കേരളസഭാ ചരിത്രം
ക്രിസ്തുവർഷം 52-ൽ ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിലൊരുവനായ തോമാശ്ലീഹാ കേരളത്തിലെത്തി. മലബാറിലെ മുസ്സിരിസ്സിലാണു (കൊടുങ്ങല്ലൂർ) അദ്ദേഹം കപ്പലിറങ്ങിയത്. തെക്കെ ഇൻഡ്യയിൽ സ്ഥിതി ചെയ്യുന്ന മലബാർ ‍ഇന്നത്തെ കേരളത്തെക്കാൾ വലുതും കേരളത്തിന്റെ വടക്കുഭാഗത്തു ഇന്നു മലബാർ എന്ന വിശേഷിക്കപ്പെടുന്ന ഭൂവിഭാഗത്തെക്കാൾ വ്യത്യസ്തവുമായിരുന്നു. ക്രിസ്തുവിനു മുമ്പുപോലും മധ്യപൂർവ്വ രാജ്യങ്ങളുമായി വണിജ്യബന്ധം സ്ഥപിച്ചതിൽ ഖ്യാതി നേടിയിരുന്നു മലബാർ. മലബാറിന്റെ തീരപ്രദേശങ്ങളിൽ ധാരാളം യഹൂദ കോളനികളുണ്ടയിരുന്നു. ഇസ്ലാം മതത്തിന്റെ ആവിർഭാവത്തിനു മുമ്പുവരെ ഇവരുടെ വാണിജ്യഭാഷ, ഈശോ സംസാരിച്ചിരുന്ന ഭാഷയായ 'അറമായ' ആയിരുന്നു.


Ad blocker interference detected!


Wikia is a free-to-use site that makes money from advertising. We have a modified experience for viewers using ad blockers

Wikia is not accessible if you’ve made further modifications. Remove the custom ad blocker rule(s) and the page will load as expected.